Saturday, September 23, 2017

ഹെഡ്മാസ്റ്റർമാരുടെ ദ്വിദിന പരിശീലനപരിപാടി ഇന്ന് ..
            രാവിലെ 10 നു തന്നെ ഐ ടി സ്‌കൂളിൽ പരിശീലനം ആരംഭിച്ചു. ഐ ടി സ്‌കൂൾ ഡയറക്ടർ ശ്രീ ടോണി സാർ ഏവർക്കും സ്വാഗതം ആശംസിച്ചു. ആർ പി മാരായ ജയശങ്കർ , ശ്രീല രവീന്ദ്രൻ എന്നിവരെ പരിചയപ്പെടുത്തി.

തുടർന്ന് സെഷൻ നയിച്ചത് ശ്രീല ടീച്ചർ ആയിരുന്നു. അതിനു ശേഷം ജയശങ്കർ സാറിന്റെ സെഷൻ നടത്തപ്പെട്ടു. ഇരു സെഷനുകളും പങ്കെടുത്ത എല്ലാ പ്രഥമാധ്യാപകർക്കും അത്യന്തം പ്രയോജനപ്രദമായിരുന്നു. J Fraction lab,Educational Gcombrics, Frction master എന്നിവ ശ്രീല  ടീച്ചറും SAMAGRA, SAMPOORNNA എന്നിവ ജയശങ്കർ സാറും വളരെ നന്നായി കൈകാര്യം ചെയ്തു.

പാഠഭാഗങ്ങൾ ലക്ഷ്യമാക്കുന്ന കാര്യങ്ങൾ കുട്ടികളിൽ എത്തണമെങ്കിൽ കംപ്യൂട്ടർ അധിഷ്ഠിതമായ പാഠപ്പുസ്തകവും കൂടി അദ്ധ്യാപകർ ശരിയായ വിധത്തിൽ കൃത്യമായ പീരിയഡിൽ പഠിപ്പിക്കണമെന്നും ഇത് പ്രഥമാധ്യാപകർ നിർബന്ധമായും മോണിറ്റർ ചെയ്തു ബുക്കിൽ രേഖപ്പെടുത്തണമെന്നും ആർ പി മാർ നിർദ്ദേശിച്ചു.

LCD Projector, Interactive Board, കുട്ടികൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം  എന്നിങ്ങനെ  ആവശ്യമായ ലാബ് സൗകര്യങ്ങൾ  എല്ലാ സ്‌കൂളിലും ഉണ്ടായാൽ മാത്രമേ പഠനം കാര്യക്ഷമമാകൂ എന്നതിനാൽ എം.എൽ.എ ., എം.പി.,പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവരിലൂടെ  മികച്ച ലാബ് ഓരോ സ്‌കൂളിലും ലഭ്യമാക്കാൻ പ്രഥമാദ്ധ്യാപകരും മാനേജുമെന്റും പരിശ്രമിക്കണമെന്നും അവർ സൂചിപ്പിച്ചു.





കൂടുതൽ ചിത്രങ്ങൾ ഹെഡ്മാസ്റ്റര്മാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഉണ്ട്.

No comments: