Tuesday, June 14, 2022

ഇ-ഗ്രാന്റ്സ് പ്രീമെട്രിക്- പ്രധാന മാറ്റങ്ങൾ

 ഇ-ഗ്രാന്റ്സ് പ്രീമെട്രിക്- പ്രധാന മാറ്റങ്ങൾ

1. സ്കൂൾ ലോഗിൻ 2022-23 മുതൽ സിംഗിൾ ലോഗിൻ ആയിരിക്കും. നേരത്തേ ഉണ്ടായിരുന്നതിൽ ക്ലർക്ക് ലോഗിൻ നിലനിൽക്കും. പ്രിൻസിപ്പൽ ലോഗിൻ ഉണ്ടാകില്ല. ക്ലർക്ക് ലോഗിൻ ഇനി മുതൽ  Institution- HM Login എന്ന പേരിൽ അറിയപ്പെടും. നേരത്തേ ഉണ്ടായിരുന്ന User ID, Password എന്നിവയിൽ മാറ്റമുണ്ടാകില്ല (ക്ലർക്ക് ലോഗിൻ ഐ ഡി യാണ് ഉപയോഗിക്കേണ്ടത്)

2. പ്രിൻസിപ്പൽ ലോഗിനിൽ ഉണ്ടായിരുന്ന Add Course എന്ന ഓപ്ഷൻ പുതിയ ലോഗിനിൽ Settings എന്ന മെനുവിൽ ലഭ്യമാണ്. പ്രിൻസിപ്പൽ ലോഗിനിൽ ഉണ്ടായിരുന്ന Application Verification ഇനി ഉണ്ടാകില്ല. പുതിയ ലോഗിനിൽ നിന്നും സ്കോളർഷിപ്പ് Apply ചെയ്യുമ്പോൾ തന്നെ അത് SCDO ലോഗിനിൽ എത്തും. പ്രിൻസിപ്പൽ ലോഗിനിൽ ഉണ്ടായിരുന്ന Track Details പുതിയ ലോഗിനിൽ അതേ പേരിൽ ലഭ്യമാണ്.

3. സ്കൂൾ ലോഗിനിൽ ഇനി മുതൽ SC, ST, BC വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും സ്കോളർഷിപ്പ് അപ്ലൈ ചെയ്യുന്നതിനും പ്രത്യേകം ലിങ്കുകൾ സെറ്റ് ചെയ്തിട്ടുണ്ട്. അതാത് വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ അതാത് ലിങ്കുകൾ വഴിയാണ് സ്കൂളിൽ നിന്നും ചെയ്യേണ്ടത്.
 

അതായത് SC വിദ്യാർഥിയുടെ സ്കോളർഷിപ്പ് അപ്ലൈ ചെയ്യുക,  SC വിദ്യാർഥിയെ Add ചെയ്യുക, SC വിദ്യാർഥിയുടെ details എഡിറ്റ് ചെയ്യുക.... തുടങ്ങി എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് E-Grantz SC Dev Dept എന്ന ലിങ്ക് വഴിയാണ്.
ST വിദ്യാർഥിയാണെങ്കിൽ E-Grantz ST Dev Dept എന്ന ലിങ്ക് വഴിചെയ്യുക
OBC/OEC വിദ്യാർഥിയാണെങ്കിൽ E-Grantz BC Dev Dept എന്ന ലിങ്ക് വഴി ചെയ്യുക

4. Apply for Scholarship ലിങ്കിൽ ഇനി മുതൽ എഡിറ്റ് ഓപ്ഷൻ ഉണ്ടാകില്ല. വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ തലത്തിൽ എഡിറ്റ് ചെയ്യണമെങ്കിൽ Edit Student Details എന്ന ഓപ്ഷൻ വഴി ചെയ്യണം.  

ഓരോ അക്കാഡമിക് വർഷത്തിലും വിദ്യാർഥികളെ പ്രൊമോട്ട് ചെയ്തതിനു ശേഷം മാത്രമേ എഡിറ്റ് ചെയ്യുവാൻ കഴിയുകയുള്ളൂ. സ്കോളർഷിപ്പ് അപ്ലൈ ചെയ്തു കഴിഞ്ഞാൽ പിന്നെ എഡിറ്റ് ചെയ്യുവാൻ കഴിയില്ല

SC വിഭാഗം വിദ്യാർഥികൾക്ക് 3 തരം scholarship ആണ് ഉള്ളത്.

1. Lumpsum Grant
2. Education aid
3. Monthly stipend


ഇതിൽ 

Lumpsum Grant 1 മുതൽ 10 വരെയുള്ള എല്ലാ കുട്ടികൾക്കും ലഭിക്കും

Education aid 1 മുതൽ 8 വരെ ക്ലാസിലെ (Govt/ Aided) കുട്ടികൾക്ക് ലഭിക്കും

Monthly stipend 1 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന പട്ടികജാതി യിലെ ദുർബല വിഭാഗത്തിന് ലഭിക്കുന്നതാണ്. (വേടൻ, നായാടി, കള്ളാടി, ചക്ലിയർ എന്നീ ജാതി വിഭാഗം)

Scholarship apply ചെയ്യുമ്പോൾ ഓരോ ക്ലാസ്സിലും ഈ 3 സ്കീമുകളും സെലക്ട് ചെയ്തു നോക്കണം. Eligible students ഉണ്ടെങ്കിൽ display ചെയ്യും. അവർക്ക് അത് apply ചെയ്യണം.

പല സ്കൂളുകളിലും monthly stipend apply ചെയ്യാതെ പോകുന്നുണ്ട്. ദുർബല വിഭാഗത്തിന് അർഹമായ തുക കിട്ടാതെ പോകുന്നത് ഗൗരവമുള്ള കാര്യമാണ്. അതിനാൽ 3 സ്‌കീമുകളും ശ്രദ്ധിക്കുക

2022-23 സ്കോളർഷിപ് apply ചെയ്യുമ്പോൾ ശ്രദ്ധിക്കുക...

കുട്ടികളെ ആദ്യം promote option വഴി പ്രൊമോട്ട് ചെയ്യണം. എഡിറ്റ് ഓപ്ഷൻ വഴി ക്ലാസ്സ് എഡിറ്റ് ചെയ്തു മാറ്റാൻ ശ്രമിക്കരുത്. പ്രൊമോട്ട് ചെയ്ത ശേഷം മാത്രമേ എഡിറ്റ് ഓപ്ഷൻ work ആവുകയുള്ളൂ.

പ്രൊമോട്ട് ചെയ്ത ശേഷം ഏതെങ്കിലും കുട്ടിയുടെ എന്തെങ്കിലും details മാറ്റണം എന്നുണ്ടെങ്കിൽ എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് update ചെയ്യുക.

അതിനു ശേഷം മാത്രം apply for scholarship വഴി ഗ്രാൻ്റ് apply ചെയ്യുക. ഒരിക്കൽ apply ചെയ്ത് അത് ബന്ധപ്പെട്ട ഓഫീസിൽ പ്രോസസ്സ് ചെയ്തു കഴിഞ്ഞാൽ പിന്നെ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ പറ്റില്ല

Scholarship apply ചെയ്യുന്നതിന് മുമ്പ് ജാതി, ക്ലാസ്സ്, account number, IFSC എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുക

Apply ചെയ്ത് ഉടൻ തന്നെ ഏതെങ്കിലും വിവരം തെറ്റായിരുന്നു എന്ന് കണ്ടാൽ എത്രയും വേഗം അത് ബന്ധപ്പെട്ട ഓഫീസിൽ അറിയിക്കുക. അവിടെ approve ചെയ്യുന്നതിന് മുമ്പ് ആണെങ്കിൽ revert ചെയ്യാനും അത് വഴി സ്കൂളിൽ നിന്നും വീണ്ടും എഡിറ്റ് ചെയ്തു forward ചെയ്യാനും കഴിയും. Approve ചെയ്തു കഴിഞ്ഞാൽ പിന്നെ revert, editing എന്നിവ നടക്കില്ല. അതിനാൽ പരമാവധി സൂക്ഷ്മതയോടെ വിവരങ്ങൾ നൽകുക.