Sunday, September 30, 2018

IMPORTANT DAYS

ഒക്ടോബർ മാസത്തിലെ ദിനങ്ങൾ

  • ഒക്ടോബർ 1 - ലോകവൃദ്ധദിനം
  • ഒക്ടോബർ 1 - ലോക പച്ചക്കറി ദിനം
  • ഒക്ടോബർ 1 - ലോക സംഗീത ദിനം
  • ഒക്ടോബർ 1 - ലോകരക്തദാന ദിനം
  • ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാ ദിനം  ഗാന്ധിജയന്തി
  • ഒക്ടോബർ 2 - ദേശീയ സേവനദിനം
  • ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
  • ഒക്ടോബർ 3 - ലോകആവാസ ദിനം
  • ഒക്ടോബർ 4 - ലോകമൃഗക്ഷേമദിനം
  • ഒക്ടോബർ 5 - ലോകഅധ്യാപക ദിനം
  • ഒക്ടോബർ 6 - ലോകഭക്ഷ്യസുരക്ഷാ ദിനം
  • ഒക്ടോബർ 6 - ലോകവന്യജീവി ദിനം
  • ഒക്ടോബർ 8 - ദേശീയ വ്യോമസേനാ ദിനം
  • ഒക്ടോബർ 9 - ലോകതപാൽ ദിനം
  • ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
  • ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
  • ഒക്ടോബർ 12 - ലോകകാഴ്ചാ ദിനം
  • ഒക്ടോബർ 13 - ലോക കലാമിറ്റി നിയന്ത്രണ ദിനം
  • ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം
  • ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
  • ഒക്ടോബർ 14 - വേൾഡ് സ്റ്റാന്റേർഡ് ദിനം
  • ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
  • ഒക്ടോബർ 15 - അന്ധ ദിനം
  • ഒക്ടോബർ 15 - ഹാൻഡ് വാഷിംഗ് ദിനം
  • ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
  • ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
  • ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
  • ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
  • ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
  • ഒക്ടോബർ 31 - ലോക പുനരർപ്പണ ദിനം

Thursday, September 27, 2018

ഏകദിന പരിശീലനം സെപ്റ്റംബർ 29 രാവിലെ 10 മുതൽ

ഈസ്റ്റ് ഉപജില്ലയിലെ പ്രഥമാദ്ധ്യാപകരുടെയും SRG  CONVENOR മാരുടെയും ഏകദിന പരിശീലനം സെപ്റ്റംബർ 29  രാവിലെ 10 മുതൽ   കോട്ടയം MD SEMINARY HSS ൽ  നടത്തും

Tuesday, September 25, 2018

ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP

ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു.

CLICK HERE
  • സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി MEDISEP ൽ  അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി നടത്തുന്നത് അവസാനിപ്പിച്ചു.  
  • വിവരശേഖരണം ഇനി ഓഫ്‌ലൈൻ പ്രൊഫോർമ വഴി നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക് കൈമാറാറേണ്ടതുമാണ്.  
  • ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്. 
  • വിവരങ്ങൾ കൈമാറേണ്ട അവസാനതീയതി : 2018 NOVEMBER 30
ജീവനക്കാർ തയ്യാറാക്കി നൽകേണ്ട പ്രൊഫോർമ, സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ ഷീറ്റ്, എക്സൽ ഷീറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, FAQ , സർക്കുലർ എന്നിവ ചുവടെ..

Medisep Registration method revised. Circular and guidelines published on 07.08.2018
Medisep Registration -Proforma for data collection of employees
Medisep Registration -Excel sheet for data consolidation
Medisep Registration -Help file for Excel sheet consolidation
Medisep Registration-Frequently Asked Questions

Wednesday, September 19, 2018

പ്രളയക്കെടുതിയും പുനരുദ്ധാരണവും

പ്രളയക്കെടുതിയും പുനരുദ്ധാരണവും 

Friday, September 14, 2018

Tuesday, September 11, 2018

Friday, September 7, 2018

അതിജീവനത്തിന്റെ പാതയിൽ...

Wednesday, September 5, 2018

ജില്ലാ തല അദ്ധ്യാപക ദിനാചരണം

ജില്ലാ തല അദ്ധ്യാപക ദിനാചരണം നടത്തി 
കോട്ടയം: ഈ വർഷത്തെ കോട്ടയം ജില്ലാതല അദ്ധ്യാപക ദിനാഘോഷം കോട്ടയം എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ ഇന്ന് നടത്തപ്പെട്ടു.ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ദിനാഘോഷത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.ശ്രീമതി.ലില്ലിക്കുട്ടി (നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ, കോട്ടയം  ), ശ്രീ.അരവിന്ദാക്ഷൻ (DDE,കോട്ടയം) അദ്ധ്യക്ഷത വഹിച്ചു.ശ്രീമതി.ഷൈലജകുമാരി (DEOകോട്ടയം), ശ്രീമതി.ശ്രീലത കെ (AEO കോട്ടയം ), ശ്രീ.കെ.ജെ.പ്രസാദ് (ജില്ലാ കോർഡിനേറ്റർ ,പൊതുവിദ്യാഭ്യാസ സംരക്ഷണം ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.