Tuesday, June 20, 2017

UPDATE YOUR ADHAAR ONLINE

UPDATE YOUR ADHAAR ONLINE
താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തുക
Connect UID with PAN

NMP സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് അമർത്തി നോക്കൂ..
"PRESS HERE"

Friday, June 16, 2017

പ്രതിജ്ഞ

പ്രതിജ്ഞ 
മലിനജലം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പടരാതെ നോക്കാം.
നമുക്ക് വേണ്ട പച്ചക്കറികൾ നമുക്കുതന്നെ വിളയിച്ചുതുടങ്ങാം.
പരമാവധി ജൈവവളം ഉപയോഗിക്കാം.
അങ്ങനെ, വിഷം കലർന്ന പച്ചക്കറിയിൽ നിന്ന് മോചനം നേടാം.....
നമ്മുടെ ആവശ്യങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാം.
അടുത്ത് ജലം സംരക്ഷിക്കലാണ്.ജലസ്രോതസ്സുകൾ ശുചീകരിക്കുന്നതിൽ മുൻകൈയെടുക്കാം.
നാളത്തെ തലമുറയ്ക്കുവേണ്ടി ജലാശയങ്ങളെ  നന്നായി പരിപാലിക്കും.
ജലം ഒരുതുള്ളി പോലും പാഴാക്കില്ല എന്ന ഉറച്ച തീരുമാനമെടുക്കാം.
ഒപ്പവും നല്ല ശീലങ്ങളിലൂടെ നല്ല പൗരരായി വളരാം.
നാടിനു വെളിച്ചവും മാതൃകയും ആകാം.....

ഇന്ന് അസ്സംബ്ലിയിൽ മുഖ്യമന്ത്രിയുടെ പ്രതിജ്ഞ ചൊല്ലാത്ത വിദ്യാലയങ്ങൾ ഇന്ന് നാലുമണിക്ക് മുൻപായി പ്രതിജ്ഞ ചൊല്ലണമെന്നും തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് അയയ്ക്കാനായി കുട്ടികൾ തയ്യാറാക്കുന്ന കത്തുകളിൽ നിന്നും നന്നായെഴുതിയ വിജയികളെ കണ്ടെത്തി അവരുടെ കത്ത് (LP 3 Nos., UP 3 Nos.) എ.ഇ.ഓ. ഓഫീസിലെത്തിക്കണമെന്നും എ.ഇ.ഓ. അറിയിച്ചു.

Wednesday, June 14, 2017

കൈത്തറി യൂണിഫോം


Subject: കൈത്തറി യൂണിഫോം


പല സ്കൂളുകളിലും കൈത്തറി യൂണിഫോം തുണി വിതരണം ചെയ്തത് മുറിച്ച് നൽകാതെയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മുറിച്ച് നൽകിയ സ്കൂളുകളിൽ തെറ്റായ അളവിൽ മുറിച്ച് നൽകിയതിനാൽ തികയാതെ വന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനിയും യൂണിഫോം തയ്പ്പിക്കാത്ത സ്കൂളുകളിൽ ചുവടെ പറയുന്ന തരത്തിൽ അളന്ന് മുറിച്ച് യൂണിഫോം തയ്പ്പിക്കുന്നതിന് സ്കൂളുകൾക്ക് നിർദേശം നൽകേണ്ടതാണ്.

                   boys                                                            girls

std 1      shirt 1 m           shorts 0.5m                         shirt 1 m        skirt 1m
std 2      shirt 1m           shorts 0.5m                          shirt 1 m        skirt 1m
std 3       shirt 1.1m       shorts 0.6m                          shirt 1.1m      skirt 1.2m
std 4       shirt 1.2m       shorts 0.6m                          shirt 1.2m      skirt 1.2m
std 5       shirt 1.25m     pants 1.10m                         shirt 1.2m       skirt 1.2m       overcoat (only for std 5) 0.5m


--
for DPI

Friday, June 9, 2017

OBC / OEC  Scholarship
"Press Here"
ആദ്യം ബാങ്ക് ഡീറ്റെയിൽസ് ശരിയാക്കണം. അതിനുശേഷം Application  form OEC എന്ന ടാബ് അമർത്തുക. പുതിയ അപേക്ഷ നൽകാനുള്ള കോളങ്ങൾ തുറന്നുവരും.
ആധാർ നമ്പർ ഉണ്ടെങ്കിൽ മാത്രമേ രെജിസ്ട്രേഷൻ ചെയ്യാൻ സാധിക്കൂ.
പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഗ്രാന്റ് [ഒക്ടോബർ വരെ] ലഭിക്കുന്നതിന് ഹെഡ് മാസ്റ്ററുടെ സ്‌കൂൾ അക്കൗണ്ട് നമ്പർ, കുട്ടിയുടെ വിവരങ്ങൾ എന്നിവ സഹിതം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലുള്ള ITDP ഓഫീസിൽ പ്രധാനാധ്യാപകൻ നേരിട്ടെത്തുക.
NMP Forms
ഇന്നത്തെ മെയിൽ പരിശോധിച്ച് NMP സംബന്ധിച്ചുള്ള ഫോമുകൾ എടുത്തു പൂരിപ്പിച്ചു 15 നു മുൻപായി AEO ഓഫീസിലെത്തിക്കുക.

Monday, June 5, 2017

'സമ്പൂര്‍ണ' ഓണ്‍ലൈന്‍ ഡാറ്റാ ശേഖരണം

'സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്

വിദ്യാഭ്യാസ വകുപ്പിന്റെ ഡാറ്റാ ശേഖരണം 'സമ്പൂര്‍ണ' ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ മുഖേന മാത്രമാക്കിക്കൊണ്ട് 27.05.2017 ലെ സ.ഉ(സാധാ)നം.1602/2017/ പൊ.വി.വ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. പ്രസ്തുത ഉത്തരവനുസരിച്ച് ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് സമ്പൂര്‍ണ മുഖേന ആയിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ സ്കൂളിന്റേയും കുട്ടികളുടേയും എല്ലാ വിശദാംശങ്ങളും സമ്പൂര്‍ണയില്‍ അതത് സ്കൂളുകള്‍തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതിനായി താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതാണ്.
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം പ്രത്യകമായി ഈ വര്‍ഷം വിദ്യാഭ്യാസ ഓഫീസുകളില്‍ നല്‍കേണ്ടതില്ല.
1. സ്കൂളില്‍ 2017-18 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ഉറപ്പുവരുത്തുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്ന തോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
      a) ലിംഗപദവി (gender)
      b) മതം,ജാതി,വിഭാഗം
      c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
      d) പഠനമാധ്യമം(ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം)
      e) യു ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്

1, സമ്പൂര്‍ണയിലെ School Proforma ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. സ്കൂള്‍, ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി പഠിക്കുന്നത് (mixed), റൂറല്‍/അര്‍ബന്‍ എന്നിവ ഉൾപ്പെടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി സേവ് ചെയ്യുക
3. School Proforma യില്‍ ശരിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം Menu bar- ലെ Sixth Working Day Reports clickചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൽ രണ്ടു പട്ടികകൾ ദൃശ്യമാകും. രണ്ടു പട്ടികയിലും ചേർത്തിരി ക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2017-18 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു).
4. സമ്പൂർണ്ണയിൽ വരുത്തുന്ന മാറ്റങ്ങൾ Sixth working day reports ല്‍ update ചെയ്യാൻ പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronize എന്ന ബട്ടണ്‍ ഉപയോഗിക്കുക .
5. ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലുള്ള കുട്ടികളിൽ അറബി , ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Update Additional Languages എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു അവരുടെ എണ്ണം രേഖപ്പെടുത്തി save ചെയ്യേണ്ടതാണ്.
6. Sixth working day reports ലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് ഇട്ടശേഷം Confirm ചെയ്യുക.
7. Confirm ചെയ്തശേഷം menu bar- ൽ ദൃശ്യമാകുന്ന Download Reports എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുത്ത് പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് സമര്‍പ്പിക്കേ ണ്ടതാണ്.
8. ആറാം പ്രവൃത്തിദിന റിപ്പോര്‍ട്ട് ഡി.ഇ.ഒ /എ.ഇ.ഒ യ്ക്ക് നല്‍കുന്നതിന് മുമ്പ് ഏതെങ്കിലും കാരണവശാല്‍ തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ confirmation റീസെറ്റ് ചെയ്യുന്നതിനായി അതത് ഡി.ഇ.ഒ /എ.ഇ.ഒ ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്

Sunday, June 4, 2017

Sampoorna

താഴെ പറയുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക

1. School Proforma എന്ന link click ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങളായ ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ രണ്ടുംകൂടിയുള്ളത് , റൂറല്‍/അര്‍ബന്‍ എന്നിവ ഉൾപ്പെടുത്തുന്നതിനൊപ്പം നൽകിയിരിക്കുന്ന വിവരങ്ങളും ശരിയാണെന്ന് ഉറപ്പുവരുത്തി Save ചെയ്യുക
2. School Proforma Update ചെയ്തശേഷം menu bar - ൽ കാണുന്ന Sixth Working Day Reports click ചെയ്യുമ്പോൾ കിട്ടുന്ന ജാലകത്തിൽ സമ്പൂർണ്ണയിൽ നൽകിയിട്ടുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി രണ്ടു പട്ടികകൾ ദൃശ്യമാകും. രണ്ടു പട്ടികയിലും ചേർത്തിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കുക. (2017-18 അദ്ധ്യയന വർഷത്തിൽ സമ്പൂർണ്ണയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ മാത്രമേ പട്ടികയിൽ കാണാൻ സാധിക്കുകയുള്ളു)
3.സമ്പൂർണ്ണയിൽ വരുത്തുന്ന (Class & divisions creations , promotions , New admission , re-admission, TC issue ചെയ്യുക , Remove ചെയ്യുക ) മാറ്റങ്ങൾ Sixth working day reports -ൽ update ചെയ്യാൻ പട്ടികയുടെ ചുവടെ നൽകിയിരിക്കുന്ന Click Here to Synchronize എന്ന സൗകര്യം ഉപയോഗിക്കുക .
4.ഒന്ന് മുതൽ നാലുവരെ ക്ലാസ്സിലുള്ള കുട്ടികളിൽ അറബി , ഉറുദു എന്നിവ Additional Language ആയി പഠിക്കുന്നുണ്ടെങ്കിൽ Click Here to Update Additional Languages എന്ന ലിങ്ക് ഉപയോഗിച്ചു വിവരങ്ങൾ ഉൾപ്പെടുത്തി save ചെയ്യൂക .
5.നൽകിയിട്ടുള്ള മുഴുവൻ വിവരങ്ങളും ശരിയാണെന്ന് പരിശോധിച്ച്‌ ഉറപ്പുവരുത്തിയ ശേഷം Declaration Tick ചെയ്ത് Confirm ബട്ടൺ അമർത്തുക .
6. Confirm ചെയ്ത് കഴിഞ്ഞാൽ menu bar - ൽ ദൃശ്യമാകുന്ന Download Reports എന്ന ലിങ്ക് ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന Pdf File save ചെയ്ത് Print എടുക്കാവുന്നതാണ്.
7. റീസെറ്റ് ചെയ്യുന്നതിനായി അതത് AEO / DEO ഓഫീസ്സുകളിൽ ബന്ധപ്പെടുക .

Friday, June 2, 2017

Transfer

Transfer - Primary HM 
"Press Here"
PD Teacher-LPSA - UPSA
"Press Here"

Thursday, June 1, 2017