Sunday, July 30, 2023

 





Tuesday, July 25, 2023

eTapal for Schools

 

eTapal for Schools

eTapal Portal for Schools 

 https://etapal.kerala.gov.in/Schools/index.php/login

വിദ്യാലയങ്ങളുടെ കത്തിടപാടുകൾ ഈ വർഷം മുതൽ e-tapal മുഖേന. പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.

തിരുവനന്തപുരം: വിദ്യാലയങ്ങളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള ഇ-തപാൽ പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടതാണ്. ആധുനിക കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഗവേണന്‍സ്. പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2018 ഏപ്രില്‍ മാസത്തില്‍ ആണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇ-ഓഫീസ് ഫയല്‍ സംവിധാനം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ആരംഭിച്ച പദ്ധതി തുടര്‍ന്നുള്ള 3 വര്‍ഷങ്ങളിലായി ഡി.ഡി.ഇ., ആര്‍.ഡി.ഡി., എ.ഡി. ഡി.ഇ.ഒ., എ.ഇ.ഒ. ടെക്സ്റ്റ് ബുക്ക്, പരീക്ഷ ഭവന്‍ എന്നീ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുള്ളിലുള്ള ഓഫീസുകള്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിനും സാധിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ഓഫീസുകള്‍ക്ക് പുറമേ പന്ത്രണ്ടായിരത്തോളം വരുന്ന സ്കൂളുകള്‍ കൂടി അടങ്ങുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്രയും ബൃഹത്തായ ഒരു വകുപ്പില്‍ സംസ്ഥാനത്ത് എല്ലാ ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള കത്തിടപാടുകള്‍ പൂര്‍ണ്ണമായും ഇ-തപാല്‍ മുഖേന അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ കേരള ആണെങ്കിലും കേരള ഐ.റ്റി. മിഷന്‍റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നത്. ഈ പദ്ധതി തുടങ്ങുന്നതിനുള്ള ശ്രമമാരംഭിച്ചത് 2022 സെപ്തംബര്‍ 1 ന് ആണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പരിശീലനം ഓഫീസുകള്‍ക്ക് നല്‍കുകയും, ഓഫീസുകള്‍ പരിശീലനം സ്കൂളുകള്‍ക്ക് നല്‍കി കേവലം 7 മാസങ്ങള്‍ കൊണ്ട് 11926 ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളിലും പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതൊരു അഭിമാന മുഹൂര്‍ത്തം കൂടിയാണിതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

 

------------------------------

DGE Notice :

     സംസ്ഥാനത്തെ  മുഴുവന്‍ Aided/Govt സ്കൂളുകളില്‍  eTapal for schools പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നിലവില്‍ Login ID ലഭിക്കാത്ത  സ്കൂളുള്‍ക്ക് etapal for schools   താല്‍കാലികമായി ലഭ്യമാക്കുന്നതിനായി school code ഉപയോഗിച്ചു കൊണ്ട്  Login ചെയ്യുന്നതിന് (പാസ്‌വേര്‍ഡ്: school code) സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 

    ആയതിനാല്‍ മേല്‍ പറഞ്ഞ രീതിയില്‍ eTapal for schools  Login ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട സ്കൂളുകള്‍ പരിശോധിക്കേണ്ടതും കത്തുകള്‍  eTapal for schools മുഖേന കൈകാര്യം ചെയ്യേണ്ടതുമാണ്. (ഏതെങ്കിലും സ്കൂളുകള്‍ക്ക് കത്തിടപാടുകള്‍ ഇല്ലായെങ്കില്‍ test തപാല്‍ എങ്കിലും അയച്ച് കൊണ്ട് പ്രസ്തുത  പദ്ധതിയില്‍ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതാണ്.) 

    എല്ലാ DDE, AEO ,DEO ഓഫീസര്‍മാര്‍  ഇന്ന് തന്നെ അടിയന്തിരമായി  പ്രസ്തുത വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അതോടൊപ്പം ചില ഓഫീസുകളില്‍ നിന്നും അയച്ചു തന്ന DATA കള്‍ പരിശോധിച്ചതില്‍ നിന്നും സ്കൂള്‍ കോഡ്‌ തെറ്റായി രേഖപ്പെടുത്തി നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടു. ആയതിനാല്‍ സ്കൂള്‍ കോഡ്‌ ഉപയോഗിച്ച് Login ചെയ്യാന്‍ സാധിക്കാത്ത സ്കൂളുകളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട  AEO ,DEO ഓഫീസുകള്‍ പരിശോധിക്കുകയും വിവരങ്ങള്‍ സമാഹരിച്ച് കാലതാമസം കൂടാതെ ഈ കാര്യാലയത്തില്‍ ലഭ്യമാക്കേണ്ടതുമാണ്.  

    സ്കൂള്‍ കോഡ് ഉപയോഗിച്ച് Login ചെയ്യുവാന്‍ സാധിക്കുന്ന മുഴുവന്‍ സ്കൂളുകളും ഇന്ന് (ചൊവ്വ) തന്നെ test തപാല്‍ അയച്ച് eTapal -ല്‍ നടപടി സ്വീകരിക്കേണ്ടതാണ്.
    നിലവില്‍ 9501സ്കൂളുകള്‍ eTapal -ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയതില്‍ 3501 സ്കൂളുകളില്‍ നിന്നു മാത്രമെ  തപാലുകള്‍ ഇത് വരെ ലഭ്യമായിട്ടുള്ളൂ. ആയത് വളരെ ഗൌരവതരമായി കാണുന്നു. ആയതിനാല്‍ ബാക്കിയുള്ള സ്കൂളുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ബന്ധപ്പെട്ട AEO/DEO ഓഫീസുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

Login Link:

https://etapal.kerala.gov.in/Schools/index.php/login