Saturday, May 30, 2015

പ്രവേശനോത്സവം 2015

പ്രവേശനോത്സവം 
Praveshanolsava gaanam <<< Link 
ഈ വർഷത്തെ ജില്ലാതല പ്രവേശനോത്സവം 
ജൂണ്‍ 1 നു 10 മണിക്ക് വിപുലമായ പരിപാടികളോടെ കുടമാളൂർ ഗവ.എച്ച്.എസ്സ്.എൽ.പി.സ്കൂളിൽ നടത്തും. ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. 
ഈ വർഷത്തെ കോട്ടയം ഈസ്റ്റ് ഉപജില്ലാതല പ്രവേശനോത്സവം ജൂണ്‍ 1 നു 10.30 ന് വിപുലമായ പരിപാടികളോടെവേളൂർ ഗവ.യു.പി.സ്കൂളിൽ നടത്തും. ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. 

ശ്രീ.എ.കെ.ദാമോദരൻ സാർ റിട്ടയർമെന്റ് ജീവിതത്തിലേക്ക്

ഇനി അദ്ദേഹം ഇവിടെയില്ല..
ഒരു പകരക്കാരൻ വരുന്നതുവരെ..
ഈ സിംഹാസനം ഒഴിഞ്ഞു കിടക്കും.
ഇന്ന് 2 മണിക്ക് നടന്ന ഗംഭീരമായ യാത്രയയപ്പ് സമ്മേളനത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലാ മേധാവി ശ്രീ.എ.കെ.ദാമോദരൻ സാർ റിട്ടയർമെന്റ് ജീവിതത്തിലേക്ക് പ്രവേശിച്ചു.തന്റെ 5 വർഷത്തെ ജീവിതം ഉപജില്ലയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കുമായി അദ്ദേഹം സമർപ്പിച്ചു. ചിത്രങ്ങളിലൂടെ അൽപ്പനേരം ..

 സജി സാറിന്റെ ദു:ഖം 
 ലീലാമണി ടീച്ചർ 


ശ്രീ.സി.ജെ.ഫിലിപ്പോസ്(വെസ്റ്റ് എഇഓ) നോടൊപ്പം


കോട്ടയം ഡിഇഓ ശ്രീ.വേണുഗോപാൽ സാർ
ശ്രീ.ജയകുമാർ (സ്റ്റാഫ്‌)
ഓഫീസിന്റെ ഉപഹാരം സൂപ്രണ്ട് സമ്മാനിക്കുന്നു

സ്റ്റാഫ്‌ നല്കുന്ന വിശിഷ്ടോപഹാരം സൂപ്രണ്ട് സമ്മാനിക്കുന്നു.
ഇനി ഫയലുകൾ ഇല്ലാത്ത കാലം..

എല്ലാവരോടും വിട 

 പടിയിറങ്ങുന്നില്ല .. കയറുകയാണ് !
 BRC യിലെ സ്റ്റാഫിനോടൊപ്പം 
 അപ്പോൾ OK യല്ലേ ..!

നമ്മുടെ ദാമു മാഷ്

അദ്ധ്യാപകനായി  തുടങ്ങിയ പൊതുജനസേവനം AEO എന്ന നിലയിൽ ഉജ്വലമായി ശോഭിച്ച് പൂർത്തിയാക്കുന്ന ഇന്ന് അദ്ധ്യാപകസമൂഹത്തിന്റെ ആദരവുകൾ ഏറ്റു  വാങ്ങിക്കൊണ്ട് 
നമ്മുടെ

ദാമു മാഷ്
ഇന്ന് പടിയിറങ്ങുന്നു.
സാറിനു ഞങ്ങളുടെ അഭിവാദ്യങ്ങൾ!!!

Tuesday, May 26, 2015

The Last HMs Conference on 27th May - KTM East കോണ്‍ഫറൻസ്-വിടവാങ്ങൽ പ്രസംഗം

27-05-2015
കോണ്‍ഫറൻസ്- AEO ദാമോദരൻ സാറിന്റെ വിടവാങ്ങൽ പ്രസംഗം 
         രാവിലെ 10.30 നു എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ശേഷം HMs കോണ്‍ഫറൻസ് 2 pm നു BRC ഹാളിൽ നടത്തപ്പെട്ടു. തുടർന്ന് എഇഓ ശ്രീ.ദാമോദരൻ സാർ ഔപചാരികമായി ഫോറത്തോട് യാത്രാമൊഴി ചൊല്ലി.

ഇതുവരെ ചെയ്ത കാര്യങ്ങളിലൂടെ അദ്ദേഹം വാചികമായി  ഒരോട്ടപ്രദക്ഷിണം നടത്തി. തുടർന്ന് ഏറ്റവും മുതിർന്ന ഹെഡ് മാസ്റ്റർ ശ്രീ.ജോയിക്കുട്ടി സാർ 

ഫോറത്തിന്റെ സമ്മാനമായ സ്വർണ്ണ മോതിരം ദാമോദരൻ സാറിന്റെ വിരലിൽ അണിയിച്ചു.
അഞ്ചു വർഷത്തെ അതിമനോഹരമായ 
വിശിഷ്ട സേവനത്തിനു ശേഷം
AEO സാറിന്റെ വിടവാങ്ങൽ പ്രസംഗം
മികച്ച നിലവാരത്തിൽ ഉപജില്ലയെ പരിപാലിക്കാൻ ദാമോദരൻ സാറിനു കഴിഞ്ഞു.ഉപജില്ല ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും നന്നായി പൂർത്തീകരിക്കാനും  സാറിനു സാധിച്ചു.സാറിന് ഞങളുടെ ഹൃദയം നിറഞ്ഞ നന്ദി.
ഇന്നുതന്നെ ഫോറം സെക്രട്ടറിയും സ്ഥാനമൊഴിഞ്ഞു.
അടുത്ത മാസം ഒന്നാം തീയതി
അദ്ദേഹം ജൂണ്‍ ഒന്നാം തീയ്യതി വാഴൂർ സെന്റ്‌.ജോർജ്ജ് യു .പി.സ്കൂളിൽ ഹെഡ് മാസ്റ്ററായി ചുമതലയേൽക്കും.കഴിഞ്ഞ   ഒരു വർഷക്കാലം മികച്ച നിലവാരത്തിൽ ഉപജില്ലയെ പരിപാലിക്കാൻ സജി സാറിനു കഴിഞ്ഞു.ഉപജില്ല ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും നന്നായി പൂർത്തീകരിക്കാൻ സജി സാറിനു സാധിച്ചു.സാറിന് ഞങളുടെ ഹൃദയം നിറഞ്ഞ നന്ദി.
 ദാമോദരൻ സാറിനൊപ്പം വിടപറയുന്ന ഞങ്ങളുടെ പ്രിയങ്കരനായ സുഹൃത്ത്‌ കമലാസനൻ സാർ(HM,GLPS Veloor)
 നന്ദി: ശ്രീ.തങ്കച്ചൻ C.K.(HM,CMSLPS തോട്ടയ്ക്കാട് )
 The Outdoor Conference..!

Saturday, May 23, 2015

SCERT KERALAM

Teacher Text 2015 <<< Press here
Textbooks <<< Press here

എ.കെ.ദാമോദരൻ സാറിനു ഉജ്വല യാത്രയയപ്പ് (May 18 & May 23)

കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ യശ്ശസ്സ് ഉയത്തിയ എഇഓ ശ്രീ.എ.കെ.ദാമോദരൻ സാറിനു അവധിക്കാലപരിശീലനത്തിന് എത്തിയ അദ്ധ്യാപകർ ചേർന്ന് ഉജ്വല യാത്രയയപ്പ് നല്കി. വൈകുന്നേരം കോഴ്സിനു ശേഷം ചേർന്ന യോഗത്തിൽ കോട്ടയം സെന്റ്‌.ആൻസ് ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ അദ്ധ്യക്ഷത വഹിച്ചു. 1,2,യു.പി.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഗ്രൂപ്പ്കളുടെ ലീഡർമാർ ചേർന്ന് ഓർമ്മപ്പുരസ്കാരം നല്കി.


















ഒരു യാത്രാമൊഴി... (കവിത)
(മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..)


മെയ് 19 മുതൽ നടത്തപ്പെട്ട പരിശീലനപരിപാടിയുടെ അവസാനദിനത്തിലും ദാമോദരൻ സാറിനു അദ്ധ്യാപകരെല്ലാവരും ചേർന്ന് യാത്രയയപ്പ് നൽകി 


കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീമതി.ജെസ്സി ജോസഫ്‌ 
'ദാമു മാഷിനു' സ്നേഹോപഹാരം സമർപ്പിക്കുന്നു
മറുപടി പ്രസംഗം