Thursday, August 18, 2022

 





DHSE FIRST YEAR EXAM RESULTS 2022   

Announced on 17.08.2022




First Year Higher Secondary (Vocational) Examination Result 2022  

Announced on 17.08.2022




DHSE RESULTS - 2022   

Published on 21.06.2022 at 12:00 PM. Data updated on 30.07.2022





VHSE RESULTS - 2022   

Published on 21.06.2022 at 12:00 PM.





DHSE (NSQF) RESULTS - 2022  

Published on 21.06.2022 at 12:00 PM.





First Year Higher Secondary Equivalency Improvement Examination - Feb 2022   

Announced on 28.03.2022




DHSE (NSQF) FIRST YEAR IMPROVEMENT RESULTSULTS - January 2022   

Announced on 1.03.2022




DHSE FIRST YEAR IMPROVEMENT EXAM RESULTS - January 2022   

Announced on 1.03.2022




VHSE FIRST YEAR IMPROVEMENT EXAM RESULTS - January 2022   

Announced on 1.03.2022




DHSE First Year Equivalency Exam - July 2021   

Announced on 23.09.2021. Data updated on 07.10.2021




DHSE Second Year Equivalency Exam - July 2021   

Announced on 10.09.2021. Data updated on 07.10.2021




DHSE SAY/IMP EXAM RESULTS - 2021   

Announced on 6.9.2021. Data updated on 24.09.2021




VHSE RESULTS - 2021   

Published on 28.07.2021 Data updated on 09.09.2021





VHSE SAY EXAM RESULTS - 2021   

Announced on 6.9.2021




DHSE NSQF (SAY) EXAM RESULTS - August 2021   

Announced on 6.9.2021




DHSE RESULTS - 2021   

Published on 28.07.2021 at 3:00 PM. Data updated on 31.08.2021





DHSE (NSQF) RESULTS - 2021  

Published on 28.07.2021.





SSLC Results 2021   

Announced on 14.07.2021




DHSE First Year Improvement Equivalency Results - September 2020   

Announced on 06.11.2020




VHSE FIRST YEAR EXAM RESULTS - 2020   

Announced on 29.07.2020

Tuesday, June 14, 2022

ഇ-ഗ്രാന്റ്സ് പ്രീമെട്രിക്- പ്രധാന മാറ്റങ്ങൾ

 ഇ-ഗ്രാന്റ്സ് പ്രീമെട്രിക്- പ്രധാന മാറ്റങ്ങൾ

1. സ്കൂൾ ലോഗിൻ 2022-23 മുതൽ സിംഗിൾ ലോഗിൻ ആയിരിക്കും. നേരത്തേ ഉണ്ടായിരുന്നതിൽ ക്ലർക്ക് ലോഗിൻ നിലനിൽക്കും. പ്രിൻസിപ്പൽ ലോഗിൻ ഉണ്ടാകില്ല. ക്ലർക്ക് ലോഗിൻ ഇനി മുതൽ  Institution- HM Login എന്ന പേരിൽ അറിയപ്പെടും. നേരത്തേ ഉണ്ടായിരുന്ന User ID, Password എന്നിവയിൽ മാറ്റമുണ്ടാകില്ല (ക്ലർക്ക് ലോഗിൻ ഐ ഡി യാണ് ഉപയോഗിക്കേണ്ടത്)

2. പ്രിൻസിപ്പൽ ലോഗിനിൽ ഉണ്ടായിരുന്ന Add Course എന്ന ഓപ്ഷൻ പുതിയ ലോഗിനിൽ Settings എന്ന മെനുവിൽ ലഭ്യമാണ്. പ്രിൻസിപ്പൽ ലോഗിനിൽ ഉണ്ടായിരുന്ന Application Verification ഇനി ഉണ്ടാകില്ല. പുതിയ ലോഗിനിൽ നിന്നും സ്കോളർഷിപ്പ് Apply ചെയ്യുമ്പോൾ തന്നെ അത് SCDO ലോഗിനിൽ എത്തും. പ്രിൻസിപ്പൽ ലോഗിനിൽ ഉണ്ടായിരുന്ന Track Details പുതിയ ലോഗിനിൽ അതേ പേരിൽ ലഭ്യമാണ്.

3. സ്കൂൾ ലോഗിനിൽ ഇനി മുതൽ SC, ST, BC വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും സ്കോളർഷിപ്പ് അപ്ലൈ ചെയ്യുന്നതിനും പ്രത്യേകം ലിങ്കുകൾ സെറ്റ് ചെയ്തിട്ടുണ്ട്. അതാത് വിഭാഗം വിദ്യാർഥികളുടെ വിവരങ്ങൾ അതാത് ലിങ്കുകൾ വഴിയാണ് സ്കൂളിൽ നിന്നും ചെയ്യേണ്ടത്.
 

അതായത് SC വിദ്യാർഥിയുടെ സ്കോളർഷിപ്പ് അപ്ലൈ ചെയ്യുക,  SC വിദ്യാർഥിയെ Add ചെയ്യുക, SC വിദ്യാർഥിയുടെ details എഡിറ്റ് ചെയ്യുക.... തുടങ്ങി എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് E-Grantz SC Dev Dept എന്ന ലിങ്ക് വഴിയാണ്.
ST വിദ്യാർഥിയാണെങ്കിൽ E-Grantz ST Dev Dept എന്ന ലിങ്ക് വഴിചെയ്യുക
OBC/OEC വിദ്യാർഥിയാണെങ്കിൽ E-Grantz BC Dev Dept എന്ന ലിങ്ക് വഴി ചെയ്യുക

4. Apply for Scholarship ലിങ്കിൽ ഇനി മുതൽ എഡിറ്റ് ഓപ്ഷൻ ഉണ്ടാകില്ല. വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂൾ തലത്തിൽ എഡിറ്റ് ചെയ്യണമെങ്കിൽ Edit Student Details എന്ന ഓപ്ഷൻ വഴി ചെയ്യണം.  

ഓരോ അക്കാഡമിക് വർഷത്തിലും വിദ്യാർഥികളെ പ്രൊമോട്ട് ചെയ്തതിനു ശേഷം മാത്രമേ എഡിറ്റ് ചെയ്യുവാൻ കഴിയുകയുള്ളൂ. സ്കോളർഷിപ്പ് അപ്ലൈ ചെയ്തു കഴിഞ്ഞാൽ പിന്നെ എഡിറ്റ് ചെയ്യുവാൻ കഴിയില്ല

SC വിഭാഗം വിദ്യാർഥികൾക്ക് 3 തരം scholarship ആണ് ഉള്ളത്.

1. Lumpsum Grant
2. Education aid
3. Monthly stipend


ഇതിൽ 

Lumpsum Grant 1 മുതൽ 10 വരെയുള്ള എല്ലാ കുട്ടികൾക്കും ലഭിക്കും

Education aid 1 മുതൽ 8 വരെ ക്ലാസിലെ (Govt/ Aided) കുട്ടികൾക്ക് ലഭിക്കും

Monthly stipend 1 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്ന പട്ടികജാതി യിലെ ദുർബല വിഭാഗത്തിന് ലഭിക്കുന്നതാണ്. (വേടൻ, നായാടി, കള്ളാടി, ചക്ലിയർ എന്നീ ജാതി വിഭാഗം)

Scholarship apply ചെയ്യുമ്പോൾ ഓരോ ക്ലാസ്സിലും ഈ 3 സ്കീമുകളും സെലക്ട് ചെയ്തു നോക്കണം. Eligible students ഉണ്ടെങ്കിൽ display ചെയ്യും. അവർക്ക് അത് apply ചെയ്യണം.

പല സ്കൂളുകളിലും monthly stipend apply ചെയ്യാതെ പോകുന്നുണ്ട്. ദുർബല വിഭാഗത്തിന് അർഹമായ തുക കിട്ടാതെ പോകുന്നത് ഗൗരവമുള്ള കാര്യമാണ്. അതിനാൽ 3 സ്‌കീമുകളും ശ്രദ്ധിക്കുക

2022-23 സ്കോളർഷിപ് apply ചെയ്യുമ്പോൾ ശ്രദ്ധിക്കുക...

കുട്ടികളെ ആദ്യം promote option വഴി പ്രൊമോട്ട് ചെയ്യണം. എഡിറ്റ് ഓപ്ഷൻ വഴി ക്ലാസ്സ് എഡിറ്റ് ചെയ്തു മാറ്റാൻ ശ്രമിക്കരുത്. പ്രൊമോട്ട് ചെയ്ത ശേഷം മാത്രമേ എഡിറ്റ് ഓപ്ഷൻ work ആവുകയുള്ളൂ.

പ്രൊമോട്ട് ചെയ്ത ശേഷം ഏതെങ്കിലും കുട്ടിയുടെ എന്തെങ്കിലും details മാറ്റണം എന്നുണ്ടെങ്കിൽ എഡിറ്റ് ഓപ്ഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് update ചെയ്യുക.

അതിനു ശേഷം മാത്രം apply for scholarship വഴി ഗ്രാൻ്റ് apply ചെയ്യുക. ഒരിക്കൽ apply ചെയ്ത് അത് ബന്ധപ്പെട്ട ഓഫീസിൽ പ്രോസസ്സ് ചെയ്തു കഴിഞ്ഞാൽ പിന്നെ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ പറ്റില്ല

Scholarship apply ചെയ്യുന്നതിന് മുമ്പ് ജാതി, ക്ലാസ്സ്, account number, IFSC എന്നിവ പരിശോധിച്ച് ഉറപ്പ് വരുത്തുക

Apply ചെയ്ത് ഉടൻ തന്നെ ഏതെങ്കിലും വിവരം തെറ്റായിരുന്നു എന്ന് കണ്ടാൽ എത്രയും വേഗം അത് ബന്ധപ്പെട്ട ഓഫീസിൽ അറിയിക്കുക. അവിടെ approve ചെയ്യുന്നതിന് മുമ്പ് ആണെങ്കിൽ revert ചെയ്യാനും അത് വഴി സ്കൂളിൽ നിന്നും വീണ്ടും എഡിറ്റ് ചെയ്തു forward ചെയ്യാനും കഴിയും. Approve ചെയ്തു കഴിഞ്ഞാൽ പിന്നെ revert, editing എന്നിവ നടക്കില്ല. അതിനാൽ പരമാവധി സൂക്ഷ്മതയോടെ വിവരങ്ങൾ നൽകുക.

Monday, May 30, 2022

പ്രവേശനോത്സവം

പ്രവേശനോത്സവം 

പ്രവേശനോത്സവഗാനം https://youtu.be/K67etSmUzKw

Tuesday, May 17, 2022

Sunday, December 26, 2021

 

Role : DDO ല്‍ ലോഗിന്‍ ചെയ്ത ശേഷം ഇടതുവശത്തെ മെനുവില്‍ Allotment മെനുവില്‍ വരിക View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും.ഇവിടെ രണ്ട്  Allotment കാണാം ഒന്ന്‍ :MDM- Cooking Charge Central Share ,മറ്റൊന്ന് MDM- Cooking Expense State Share.


അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും. ഇവ മറ്റൊരിടത്ത് Enter ചെയ്തു കൊടുക്കേണ്ടതു കൊണ്ട്, ഇവ എഴുതിവെക്കുക.
തുടര്‍ന്ന് ബില്‍ മെനുവില്‍ നിന്നും ബില്‍ എന്‍ട്രിയില്‍ ക്ലിക്ക് ചെയ്യുക. Nature of Claim, Detailed Head എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് SCO, Expenditure Head of Account, Type of Bill-Advance  എന്നിവ നല്‍കുക. ഇതോടെ SCO (Sub controlling Officer) Deputy Director of Fisheries ആയും Expenditure Head of Account ഉം തനിയേ  ആക്ടീവായി വന്നിട്ടുണ്ടാകും. അഡ്വാന്‍സ്‌ തുകയായതിനാല്‍ Type of Bill എന്നത് Advance എന്ന് നല്‍കി Save ചെയ്യുക.ഇനി Settlement ആയി നല്‍കണമെങ്കില്‍ അതുമാവാം അപ്പോള്‍ മുഴുവന്‍ തുകയും പിന്‍ വലിക്കണം (Contact Concerned Treasury )

ഉടന്‍ ചുവടെ Claim Details എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇവിടെ From Date, To Date, Description(MDM- Cooking Charge Central Share / MDM- Cooking Expense State Share) Sanction Order No, Sanction Order Date, Amount, Upload എന്നിവയുണ്ടാകും. ഈ വിവരങ്ങള്‍ Allotted Amount എന്ന ഘട്ടത്തില്‍ വച്ച് എഴുതി വച്ചിട്ടുള്ളവയാണ്.അനുവദിച്ച തുക മുഴുവനായി പിന്‍ വലിക്കാന്‍ കഴിയില്ല ,മുകളില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം നോക്കുക  ,
അതിനാല്‍ From To , Description  Sanction Order No. Sanction Order Date Amount 
എന്നിവ നല്‍കി സേവ് ചെയ്യുക .
തുടര്‍ന്ന് വന്ന വിന്‍ഡോ Deduction Details ഇത് ബാധകമല്ലാത്തതിനാല്‍ Skip ചെയ്യുക .

തുടര്‍ന്ന് Beneficiary Details  എന്ന ഓപ്ഷന്‍ കാണാം ,ഇവിടെ Add Manually എന്നോ File Upload എന്ന ബട്ടണോ ഉപയോഗിക്കാം File Uploadല്‍ ക്ലിക്ക് ചെയ്താല്‍ Download sample csv file എന്ന ഓപ്ഷന്‍ വഴി CSV ഡൌണ്‍ലോഡ് ചെയ്ത് അതില്‍ Beneficiary Detailsനല്‍കി Browseചെയ്ത്  സബ്മിറ്റ്ചെയ്യാം അലെങ്കില്‍ Add Manually  എന്നത് ഉപയോഗിക്കാം .

ഇവിടെ Name, Party's/ DDO's Mob No. Credit To, IFS Code, Account No, Amount, Purpose  ( MDM- Cooking Charge) Beneficiary Id ( 1 ) എന്നിവ കൃത്യമായ്‌ നല്‍കുക  (ഏത് അക്കൗണ്ടിലേക്കാണ് നമുക്ക് പണം ക്രഡിറ്റ് ചെയ്യേണ്ടത് എന്നു ചേര്‍ക്കാനുള്ള ഓപ്ഷനാണ് Beneficiary Details .ഈ ഭാഗം  കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനര്‍ത്ഥം മുകളില്‍ ഉള്ള Claim details, Deduction details എന്നീ ഘട്ടങ്ങളില്‍ എവിടെ വച്ചോ പൂര്‍ത്തിയാക്കാതെ കൃത്യമായ രീതിയില്‍ സേവ് ചെയ്തിട്ടില്ലെന്നാണ്. എങ്കില്‍ Bill-Edit Bill ല്‍ ചെന്ന് ഈ പേജിലേക്ക് വീണ്ടും വരാം. ഇവിടെ Deduction details എന്റര്‍ ചെയ്ത ശേഷമോ ഒന്നും എന്റര്‍ ചെയ്യാനില്ലെങ്കില്‍ സ്കിപ് ചെയ്ത ശേഷമോ Beneficiary details ലേക്ക് എത്താം. ഈ ഭാഗം ദൃശ്യമാകുമ്പോള്‍ അതില്‍ അനുവദിച്ച പണം ക്രഡിറ്റ് ചെയ്യാനുള്ള ബെനിഫിഷ്യറി അക്കൗണ്ട് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്.ഡിഡിഒയുടെ അഥവാ അക്കൗണ്ട് ഉടമയുടെ പേര്, ഡി.ഡി.ഒയുടെ അല്ലെങ്കില്‍ ആര്‍ക്കാണോ പണം ക്രഡിറ്റ് ചെയ്യുന്നത് അവരുടെ മൊബൈല്‍ നമ്പര്‍, ബാങ്കിന്റെ പേര്, ഐ.എഫ്.എസ്.സി കോഡ്. അക്കൗണ്ട് നമ്പര്‍, തുക, എന്ത് ആവശ്യത്തിലേക്ക് എന്നിവ കൃത്യമായി നല്‍കി സേവ് ചെയ്യുക)
ഇതോടെ ബില്‍ പ്രിപ്പറേഷന്‍ കഴിഞ്ഞു.തുടര്‍ന്ന് Send to approval നല്‍കുക.
അതിനായി തുടര്‍ന്ന് വന്ന ഭാഗത്ത്‌ Save ,Close ,Print PDF,Print Beneficiary List എന്നീ ബട്ടണുകള്‍ കാണാം  Print PDF എന്ന മെനുവില്‍  നമ്മള്‍ ചെയ്ത ബില്‍ കാണാം ഇതു ഡ്രാഫ്റ്റ്‌ ആയിരിക്കും (ബില്‍ പരിശോധിക്കാന്‍ മാത്രം )
Print Beneficiary List എന്ന മെനുവില്‍ നമ്മള്‍ നല്‍കിയ Beneficiaryവിവരങ്ങള്‍ അറിയാം .
Save എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Send to Approval എന്ന ബട്ടണ്‍ കാണാം ,ഇതില്‍ ക്ലിക്ക് ചെയ്ത് ബില്‍ അപ്പ്രുവലിന് നല്‍കാം.

ഇനി Role - DDO Admin ല്‍ ലോഗിന്‍ ചെയ്യുക , ഇടത്  വശത്തെ മെനുവില്‍ നിന്നും Approval എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക താഴേക്ക്‌ വന്ന ഡ്രോപ്പ് ഡൌണ്‍ മെനുവിലെ Bill Approve ല്‍ ക്ലിക്ക് ചെയ്യുക ഇവിടെ ബില്‍ വിവരങ്ങള്‍ കാണാം GO എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക .

തുടര്‍ന്ന് വന്ന പേജിന്‍റെ അവസാന ഭാഗത്ത്‌  Approve Bill/ Reject Bill എന്നി രണ്ട് ബബിള്‍ കാണാം അതില്‍ Approve Bill എന്നത് ആക്റ്റീവ് ചെയ്യുക (ഒരു കാര്യം ഓര്‍ക്കുക DSC (Digital Signature Certificates) Systemത്തില്‍ Connect ചെയ്തിരിക്കണം ) തുടര്‍ന്ന് Sign and Save ല്‍ ക്ലിക്ക് ചെയ്യുക Do you want to continue with the signing process?  എന്ന മെസ്സേജ് കാണാം Sign നല്‍കുക .
സൈന്‍ ഇന്‍ പൂര്‍ത്തിയായതിനു ശേഷം (Approve ചെയ്തതിനു ശേഷം ബില്‍ Print എടുക്കുക . ഇല്ലെങ്കില്‍ ലഭിക്കുന്നത് Draft ബില്ലായിരിക്കും.) ഇടത്  വശത്തെ മെനുവില്‍ നിന്നും Bill എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക  താഴേക്ക്‌ വന്ന ഡ്രോപ്പ് ഡൌണ്‍ മെനുവിലെ Bill E Submit വഴി ട്രഷറിയിലേക്ക് ഇ സബ്മിറ്റ് ചെയ്യാം. അതിനായി വലതു  വശത്തെ e-submit എന്ന ബട്ടണ്‍ ഉപയോഗിക്കാവുന്നതാണ്. (കടപ്പാട് )

 

Friday, November 26, 2021

 logo GPAIS 2021-22  <<< Press Here  

കോവിഡ് -19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 'ലോക്ക്ഡൗൺ' പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കാലാവധി പൂർത്തിയാകുന്ന ജനറൽ ഇൻഷ്വറൻസ് പോളിസികൾ പുതുക്കുന്നതിനായി സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ ആഫീസുകൾ സന്ദർശിക്കുന്നതിന് ബുദ്ധിമുട്ട് ഉള്ള ഇടപാടുകാർക്കുള്ള അറിയിപ്പ് :ഇൻഷ്വ//ഡിവി-3/T002005047 തീയതി: 16/05/2021

 

Wednesday, November 24, 2021

Saturday, November 13, 2021

Sunday, October 31, 2021

നാളെ നവംബർ ഒന്ന് 

കേരളപ്പിറവി ദിനം - സ്‌കൂളുകൾ പ്രവർത്തനം തുടങ്ങുന്നു.


      കഴിഞ്ഞ ഒന്നര വർഷത്തിലധികമായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ പൊതുവിദ്യാലയങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിലാണ് ഉദ്‌ഘാടന പരിപാടികൾ നടത്തപ്പെടുന്നത്.

കോവിഡ് മാനദണ്ഡങ്ങൾപാലിക്കുന്നതിനെക്കുറിച്ചു ഇതിനകം തന്നെ എല്ലാ വിദ്യാലയങ്ങളും അദ്ധ്യാപകരെയും കുട്ടികളെയും മാതാപിതാക്കളെയും ബോധവൽക്കരിച്ചുകഴിഞ്ഞു.

 


Sunday, August 29, 2021

FAQ :: INCOME TAX 

 Press Here INCOME TAX

Wednesday, April 28, 2021

2020 - 2021 ൽ സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകർ

കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഈ വർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന പ്രഥമാധ്യാപകർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറോടും മറ്റു പ്രഥമാധ്യാപകരോടും ഒപ്പം 


Thursday, January 14, 2021

Contingency Bills in BiMS

(കടപ്പാട്) 

As a part of the implementation of the Integrated Financial Management System (IFMS) and to simplify treasury bill preparation and processing, Government introduced a centralized bill preparation system named BiMS( Bill Information and Management System Bill Informations and Management System (BiMS) . It is an e-Bill portal for Claim Settlements by Drawing and Disbursing Officers (DDOs). The DDO's can prepare Contingent Bills TR 59E and e-Submit to Treasury.Drawing and Disbursing Officers(DDOs) can access the system through username and password. This application shall be used for preparation of bills relating to non employee claims on anology to preparation of employee related bills using SPARK application.Presentation on preparation of contingency bills in BiMS is given below.

Downloads

BiMS LOGIN
BiMS FAQ

HELP FILE- PDF

HELP FILE - Power Point Presentation
DDO Code - Treasuries Kerala
How to Check Your BIN Details
Integrated Financial. Management System (IFMS) - Introduction of centralised bill preparation system for contingent bills, scholarships, etc - Guidelines
Login Details
Website: www.treasury.kerala.gov.in/bims

DDO Login
User Code: 10 digit DDO Code
Password: 10 digit DDO Code +@123
Role: DDO
DDO Admin Login
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO Admin
BiMS യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. ലോഗിന്‍ റോള്‍ ഡി.ഡി.ഒ ആയി ലോഗിന്‍ ചെയ്താല്‍ ബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയുമെങ്കിലും ബില്‍ അപ്രൂവ് ചെയ്യണമെങ്കില്‍ ഡി.ഡി.ഒ അഡ്മിന്‍ (DDO Admin)വഴി ലോഗിന്‍ ചെയ്താല്‍ മാത്രമേ സാധിക്കൂ.
ലോഗിന്‍ ചെയ്ത ശേഷം ഇടതുവശത്തെ മെനുവില്‍ Allotment മെനുവില്‍ വരിക.(DDO LOGIN) View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയുംഅതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും. ഇവ മറ്റൊരിടത്ത് എന്റര്‍ ചെയ്തു കൊടുക്കേണ്ടതു കൊണ്ട്, ഇവ എഴുതിവെക്കുക.തുക അലോട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പിച്ചാല്‍ ഇനി ബില്‍ തയ്യാറാക്കാം. ബില്‍ മെനുവില്‍ നിന്നും ബില്‍ എന്‍ട്രിയില്‍ ക്ലിക്ക് ചെയ്യുക. Nature of Claim, Detailed Head എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് SCO, Expenditure Head of Account, Type of Bill, Advance Taken എന്നിവ നല്‍കുക. ഇതോടെ SCO (Sub controlling Officer) Deputy Director of Fisheries ആയും Expenditure Head of Account ഉം തനിയേ ചുവടെ ആക്ടീവായി വന്നിട്ടുണ്ടാകും. അനുവദിക്കപ്പെട്ട തുകയായതിനാല്‍ Type of Bill എന്നത് Settlement ഉം Advance Taken എന്നത് No ഉം നല്‍കി Save ചെയ്യുക.(ഹയര്‍ സെക്കന്‍ഡറി പരീക്ഷ പോലെയുള്ള ചില ആവശ്യങ്ങള്‍ക്ക് Advance Taken ഉപയോഗിക്കാം ) ഉടന്‍ ചുവടെ Claim Details എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇവിടെ From Date, To Date, Description, Sanction Order No, Sanction Order Date, Amount, Upload എന്നിവയുണ്ടാകും. ഈ വിവരങ്ങള്‍ Allotted Amount എന്ന ഘട്ടത്തില്‍ വച്ച് നിങ്ങള്‍ എഴുതി വച്ചിട്ടുള്ളവയാണ്.
സേവ് ചെയ്യുന്നതോടെ ചുവടെ ഡിഡക്ഷന്‍ ഡീട്ടെയ്‌സ് നല്‍കാനാവശ്യപ്പെടും. അനുവദിച്ച തുകയില്‍ എന്തെങ്കിലും കിഴിക്കാനുണ്ടെങ്കില്‍ അവ Deduction Details ല്‍ അവ ചേര്‍ക്കുക. ഇല്ലെങ്കില്‍ Skip ചെയ്യുക. ഇതോടെ ഏത് അക്കൗണ്ടിലേക്കാണ് നമുക്ക് പണം ക്രഡിറ്റ് ചെയ്യേണ്ടത് എന്നു ചേര്‍ക്കാനുള്ള ഓപ്ഷനാണ്.ഡിഡക്ഷന്‍ ഡീറ്റെയില്‍സില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുണ്ടെങ്കില്‍ അത് നല്‍കുകയോ അല്ലെങ്കില്‍ സ്കിപ്പ് ചെയ്യുകയോ ചെയ്ത ശേഷം ചുവടെ Beneficiary Details എന്ന ഭാഗം വിസിബിള്‍ ആകും. ഈ ഭാഗം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനര്‍ത്ഥം മുകളില്‍ ഉള്ള Claim details, Deduction details എന്നീ ഘട്ടങ്ങളില്‍ എവിടെ വച്ചോ പൂര്‍ത്തിയാക്കാതെ കൃത്യമായ രീതിയില്‍ സേവ് ചെയ്തിട്ടില്ലെന്നാണ്. എങ്കില്‍ Bill-Edit Bill ല്‍ ചെന്ന് ഈ പേജിലേക്ക് വീണ്ടും വരാം. ഇവിടെ Deduction details എന്റര്‍ ചെയ്ത ശേഷമോ ഒന്നും എന്റര്‍ ചെയ്യാനില്ലെങ്കില്‍ സ്കിപ് ചെയ്ത ശേഷമോ Beneficiary details ലേക്ക് എത്താം. ഈ ഭാഗം ദൃശ്യമാകുമ്പോള്‍ അതില്‍ അനുവദിച്ച പണം ക്രഡിറ്റ് ചെയ്യാനുള്ള ബെനിഫിഷ്യറി അക്കൗണ്ട് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്.ഡിഡിഒയുടെ അഥവാ അക്കൗണ്ട് ഉടമയുടെ പേര്, ഡി.ഡി.ഒയുടെ അല്ലെങ്കില്‍ ആര്‍ക്കാണോ പണം ക്രഡിറ്റ് ചെയ്യുന്നത് അവരുടെ മൊബൈല്‍ നമ്പര്‍, ബാങ്കിന്റെ പേര്, .എഫ്.എസ്.സി കോഡ്. അക്കൗണ്ട് നമ്പര്‍, തുക, എന്ത് ആവശ്യത്തിലേക്ക് എന്നിവ കൃത്യമായി നല്‍കി സേവ് ചെയ്യുക.ഇതോടെ ബില്‍ പ്രിപ്പറേഷന്‍ കഴിഞ്ഞു.തുടര്‍ന്ന് Send to approval നല്‍കുക.
DDO Adminല്‍ ചെയ്യേണ്ടത് .
DDO Admin Login
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO Admin
ഇനി തയ്യാറാക്കിയ ബില്ല് കാണുന്നതിനായി Bill Approval തിരഞ്ഞെടുക്കുക. ഇവിടെ വലതു വശത്ത് PDF എന്നു കാണാം. അവിടെ ക്ലിക്ക് ചെയ്ത് തയ്യാറാക്കിയ ബില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ബില്ലിന്റെ ഇടതുമുകളില്‍ തുക (Below Rs....) കൃത്യമായി വന്നിട്ടുണ്ടോയെന്നും Claim Details ടേബിള്‍, അതിനു ചുവടെയുള്ള Mode of Payment, Account Number, Payees Particulars എന്നിവ ശരിയാണെന്നു ഉറപ്പുവരുത്തുക. ശരിയാണെങ്കില്‍ Actions ന് താഴെയുള്ള GO ബട്ടണില്‍ ക്ലിക്ക് ചെയ്ത് Bill Approve ചെയ്യാം. വിവരം തെറ്റാണെങ്കില്‍ കാരണമെഴുതി Reject ചെയ്യാം.
ബില്‍ ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഉണ്ടെങ്കില്‍ Bill മെനുവിലെ Edti Bill ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന പേജില്‍ വച്ച് ബില്‍ ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും(Role DDO) Approve ചെയ്തതിനു ശേഷം ബില്‍ പ്രിന്റെടുക്കുക. ഇല്ലെങ്കില്‍ ലഭിക്കുന്നത് Draft എന്ന് വലതു മുകളില്‍ എഴുതിയ ബില്ലായിരിക്കും.
ഈ ജോലികളെല്ലാം പൂര്‍ത്തിയായാല്‍ ബില്‍ മെനുവിലെ E-Submit വഴി ട്രഷറിയിലേക്ക് ഇ സബ്മിറ്റ് ചെയ്യാം. അതിനായി ഇടത് വശത്തെ e-submit എന്ന ബട്ടണ്‍ ഉപയോഗിക്കാവുന്നതാണ് .
Cancel Bill (-സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ട്രെഷറിയിലെ സാധിക്കു..)
Approval > Bill Approval >Click Out box>Click GO Button >Click Restore Button >Click approval Button(inbox) >Click GO  Button>Active Reject Bill Buble ( Enter Remarks) >SAVE >Bill Edit >Edit Bill Correctly..
BiMS Login Details
Website: www.treasury.kerala.gov.in/bims
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO or DDO Admin
BiMS-Surrender by DDO- Help File
ബിംസില്‍ വന്ന ആലോട്മെന്റില്‍ ബാക്കിയായി വന്ന തുക എങ്ങനെ തിരികെ നല്‍കാം(Login Only DDO Admin) Surrender>Surrender by DDO>Select CCO&SCO>Select Major Head &View>Select Row and click go button>Enter Order Number,Surrender Amount& Remarks and click Surrender button.STEP-2   Approval > Surrender by DDO >Select SCO &DDO >Select Financial Year >Select Major Head (പൂര്‍ണ്ണമായി നല്‍കുക ) > Click View button>


Head of Accounts - DDO Surrender എന്നതില്‍ ശരിയായ Head of Account ന് ചേര്‍ന്നുള്ള ബട്ടണ്‍ ആക്റ്റീവ് ചെയ്യുക GO ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Approve ചെയ്യാനുള്ള button കാണാം തുടർന്ന് Approve നൽകുക.



  • ആദ്യമായി ലോഗിന്‍ ചെയ്യുന്നവര്‍ പ്രൊഫൈലില്‍ ആവശ്യമായ വിവരങ്ങള്‍ സെറ്റ് ചെയ്യണം. കൂടാതെ പാസ് വേര്‍ഡ് മാറ്റുകയും ചെയ്യുക.

  • Allotment എന്ന ടാബിനു കീഴില്‍ ഡി.ഡി.ഒ ക്ക് ലഭിച്ചിരിക്കുന്ന അലൊട്മെന്റുകള്‍, ചെലവാക്കിയ തുക, ബാക്കി തുടങ്ങിയ വിവരങ്ങള്‍ കാണാം.

  • Bill എന്ന മെനുവിനു കീഴില്‍ Bill Entry, Bill Edit, Bill E Submit, Bill Status എന്നീ നാലു സബ് മെനുകളും ഉണ്ട്.

  • Bill Entry: ബില്‍ തയ്യാറാക്കുന്നതിനുള്ള ആദ്യ പടിയായി ഇവിടെ ആവശ്യമുള്ള വിവരങ്ങള്‍ സെലക്ട് ചെയ്ത് Save ചെയ്യുക.

  • ഇവിടെ Claim Details, Deduction Details, Beneficiary Details എന്നിവ ചേര്‍ത്ത് Save ചെയ്യണം.

  • Bill Approval: തയ്യാറാക്കിയ ബില്‍ ഇവിടെ പി.ഡി.എഫ് രൂപത്തില്‍ കാണാനും അപ്രൂവ് ചെയ്യാനോ റിജക്ട് ചെയ്യാനോ സാധിക്കും.

  • E Submission: അപ്രൂവ് ചെയ്യപ്പെട്ട ബില്ലുകള്‍ Bill മെനുവിന് കീഴില്‍ Bill E-Submit എന്ന സബ് മെനുവില്‍ പ്രിന്റ് എടുക്കാനും ഇ സബ്മിറ്റ് ചെയ്യാനും സാധിക്കും.
    ഇ സബ്മിറ്റ് ചെയ്യുന്നത് വരെ ഏത് സ്റ്റേജിലും ബില്‍ എഡിറ്റ് ചെയ്യാനും ആവശ്യമെങ്കില്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും. Allotment Details

Allotment മെനുവില്‍ View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും.അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും.
കൂടുതൽ പേരുടെ LTC Bill എടുക്കുന്നതിനുള്ള രീതി:-Bill - Bill Status - Credit Status
Acknowledgement Receipt


Wednesday, November 18, 2020

E Drop

E Drop https://edrop.gov.in/

ഓരോ വിദ്യാലയത്തിലെയും  ജീവനക്കാരെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിയോഗിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച രഹസ്യവാക്കുപയോഗിച്ചു ഇ ഡ്രോപ്പ് എന്ന മേഖലയിൽ പ്രവേശിച്ചു നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കുക. 

 

Wednesday, August 26, 2020

 

എല്ലാവർക്കും  സമൃദ്ധിയുടെയുംകരുതലിന്റെയും ഓണാശംസകൾ 

Thursday, July 23, 2020

പാഠപുസ്തകം സംബന്ധിച്ച് Text books details

Tuesday, July 21, 2020

വിഷയം :പൊതുവിദ്യാഭ്യാസം - ഫിനാൻസ് ഡിപ്പാർട്ടമെന്റ് ഉത്തരവ് പ്രകാരം അണ്ടർടേക്കിങ് -സ്പാർക്കിൽ അപ്‌ലോഡ് ചെയുന്നവിധം

വിഷയം :പൊതുവിദ്യാഭ്യാസം - ഫിനാൻസ് ഡിപ്പാർട്ടമെന്റ് ഉത്തരവ് പ്രകാരം അണ്ടർടേക്കിങ് -സ്പാർക്കിൽ അപ്‌ലോഡ് ചെയുന്നവിധം
സർവീസ് മാറ്റേഴ്സ് മെനുവിൽ ഏറ്റവും താഴെ കാണുന്ന അണ്ടർടേക്കിങ് ഫോർ 
എക്സ്സസ് പേയ്‌മെന്റ് റിക്കവറി എന്നതിൽ അമർത്തുക
തുടർന്നുവരുന്ന ജാലകത്തിൽ ആവശ്യമായ വിവരങ്ങൾ ചേർത്തശേഷം അണ്ടർടേക്കിങ് ഫോം പൂരിപ്പിച്ചതിന്റെ പി ഡി എഫ് കമ്പ്യൂട്ടറിൽ നിന്നും സെലക്ട് ചെയ്ത് അപ്ലോഡ് ചെയ്യുക.

Thursday, July 16, 2020

LSS / USS Result 2020
"Press this link"   
LSS / USS Result 2020...........LSS / USS Result 2020...........LSS / USS Result 2020...........LSS / USS Result 2020...........LSS / USS Result 2020...........LSS / USS Result 2020...........LSS / USS Result 2020...........

Friday, July 10, 2020

New Orders
1.ഭക്ഷ്യാ സുരക്ഷാ അലവൻസ് - ഭക്ഷണ കിറ്റ് ഇവ സംബന്ധിച്ച്
"Press this link"