യാത്രയയപ്പു സമ്മേളനം
ഉപജില്ലാ ഹെഡ് മാസ്റ്റെഴ്സ് ഫോറം നടത്തുന്ന യാത്രയയപ്പു സമ്മേളനം മാർച്ച് 19 വ്യാഴാഴ്ച രാവിലെ 10 നു കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി.സ്കൂളിൽ നടത്തപ്പെട്ടു. ഈ വർഷം സർവീസിൽ നിന്നും പിരിയുന്ന ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.കെ.ദാമോദരൻ, പ്രഥമാധ്യാപകരായ ശ്രീ.കമലാസനൻ (ഗവ.എൽ.പി.സ്കൂൾ വേളൂർ), ശ്രീമതി.രാജേശ്വരി. (മുപ്പായിക്കാട് എൽ.പി.സ്കൂൾ), ശ്രീമതി.അന്നമ്മ ചാക്കോ(സെന്റ്.ജോർജ്ജ് .എൽ.പി.സ്കൂൾ കുഴിമറ്റം.) എന്നിവർക്ക് ഉചിതമായ യാത്രയയപ്പ് നൽകി .ശ്രീ.ജസ്റ്റീസ്(റിട്ട.) കെ.ടി.തോമസ് മുഖ്യാതിഥി ആയിരുന്നു .
ശ്രീ.ജെസ്റ്റീസ്.(റിട്ട.)കെ.റ്റി.തോമസ് ഉദ്ഘാടന പ്രസംഗം നിർവ്വഹിച്ചു
ശ്രീ.സജി കെ.കുര്യൻ HM,MTLPS (ഫോറം സെക്രട്ടറി)
ആശംസാ പ്രസംഗം ചെയ്യുന്നു.
സർവീസിൽ നിന്നും പിരിയുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ.ദാമോദരൻ സാർ ശ്രീ.ജെസ്റ്റീസ്.(റിട്ട.)കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു. ശ്രീ.പി.സി.വേണുഗോപാൽ (DEO), ശ്രീമതി.സിൻസി പാറേൽ എന്നിവർ സമീപം.
ശ്രീ.M.M.കമലാസനൻ (ഹെഡ് മാസ്റ്റർ, ഗവ.എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ) ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.
ശ്രീമതി.രാജേശ്വരി ടീച്ചർ ( ഹെഡ് മിസ്ട്രസ്സ് , മുപ്പായിക്കാട് എൽ.പി.സ്കൂൾ മൂലവട്ടം ) ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.
ശ്രീമതി.അന്നമ്മ ചാക്കോ (ഹെഡ് മിസ്ട്രസ്സ് , സെന്റ്.ജോർജ്ജ് .എൽ.പി.സ്കൂൾ കുഴിമറ്റം.) ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.
തുടർന്ന് വിഭവസമൃദ്ധമായ സദ്യയും അതിനുശേഷം 'ഗാന സദ്യയും' ഉണ്ടായിരുന്നു!
ശ്രീ.ചാക്കോ പി.ഐ.(ഹെഡ് മാസ്റ്റർ, CMS LPS മാങ്ങാനം ) പാടുന്നു.
ശ്രീ.അജയ് (LDC, AEO office കോട്ടയം), ശ്രീമതി.സജിനി സാം (ടീച്ചർ,GVHSS പുതുപ്പള്ളി ) എന്നിവർ ഗാനമേളയിൽ....
No comments:
Post a Comment