Tuesday, May 26, 2015

The Last HMs Conference on 27th May - KTM East കോണ്‍ഫറൻസ്-വിടവാങ്ങൽ പ്രസംഗം

27-05-2015
കോണ്‍ഫറൻസ്- AEO ദാമോദരൻ സാറിന്റെ വിടവാങ്ങൽ പ്രസംഗം 
         രാവിലെ 10.30 നു എക്സിക്യൂട്ടീവ് കമ്മിറ്റിക്കു ശേഷം HMs കോണ്‍ഫറൻസ് 2 pm നു BRC ഹാളിൽ നടത്തപ്പെട്ടു. തുടർന്ന് എഇഓ ശ്രീ.ദാമോദരൻ സാർ ഔപചാരികമായി ഫോറത്തോട് യാത്രാമൊഴി ചൊല്ലി.

ഇതുവരെ ചെയ്ത കാര്യങ്ങളിലൂടെ അദ്ദേഹം വാചികമായി  ഒരോട്ടപ്രദക്ഷിണം നടത്തി. തുടർന്ന് ഏറ്റവും മുതിർന്ന ഹെഡ് മാസ്റ്റർ ശ്രീ.ജോയിക്കുട്ടി സാർ 

ഫോറത്തിന്റെ സമ്മാനമായ സ്വർണ്ണ മോതിരം ദാമോദരൻ സാറിന്റെ വിരലിൽ അണിയിച്ചു.
അഞ്ചു വർഷത്തെ അതിമനോഹരമായ 
വിശിഷ്ട സേവനത്തിനു ശേഷം
AEO സാറിന്റെ വിടവാങ്ങൽ പ്രസംഗം
മികച്ച നിലവാരത്തിൽ ഉപജില്ലയെ പരിപാലിക്കാൻ ദാമോദരൻ സാറിനു കഴിഞ്ഞു.ഉപജില്ല ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും നന്നായി പൂർത്തീകരിക്കാനും  സാറിനു സാധിച്ചു.സാറിന് ഞങളുടെ ഹൃദയം നിറഞ്ഞ നന്ദി.
ഇന്നുതന്നെ ഫോറം സെക്രട്ടറിയും സ്ഥാനമൊഴിഞ്ഞു.
അടുത്ത മാസം ഒന്നാം തീയതി
അദ്ദേഹം ജൂണ്‍ ഒന്നാം തീയ്യതി വാഴൂർ സെന്റ്‌.ജോർജ്ജ് യു .പി.സ്കൂളിൽ ഹെഡ് മാസ്റ്ററായി ചുമതലയേൽക്കും.കഴിഞ്ഞ   ഒരു വർഷക്കാലം മികച്ച നിലവാരത്തിൽ ഉപജില്ലയെ പരിപാലിക്കാൻ സജി സാറിനു കഴിഞ്ഞു.ഉപജില്ല ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളും നന്നായി പൂർത്തീകരിക്കാൻ സജി സാറിനു സാധിച്ചു.സാറിന് ഞങളുടെ ഹൃദയം നിറഞ്ഞ നന്ദി.
 ദാമോദരൻ സാറിനൊപ്പം വിടപറയുന്ന ഞങ്ങളുടെ പ്രിയങ്കരനായ സുഹൃത്ത്‌ കമലാസനൻ സാർ(HM,GLPS Veloor)
 നന്ദി: ശ്രീ.തങ്കച്ചൻ C.K.(HM,CMSLPS തോട്ടയ്ക്കാട് )
 The Outdoor Conference..!

Saturday, May 23, 2015

SCERT KERALAM

Teacher Text 2015 <<< Press here
Textbooks <<< Press here

എ.കെ.ദാമോദരൻ സാറിനു ഉജ്വല യാത്രയയപ്പ് (May 18 & May 23)

കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ യശ്ശസ്സ് ഉയത്തിയ എഇഓ ശ്രീ.എ.കെ.ദാമോദരൻ സാറിനു അവധിക്കാലപരിശീലനത്തിന് എത്തിയ അദ്ധ്യാപകർ ചേർന്ന് ഉജ്വല യാത്രയയപ്പ് നല്കി. വൈകുന്നേരം കോഴ്സിനു ശേഷം ചേർന്ന യോഗത്തിൽ കോട്ടയം സെന്റ്‌.ആൻസ് ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ അദ്ധ്യക്ഷത വഹിച്ചു. 1,2,യു.പി.മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഗ്രൂപ്പ്കളുടെ ലീഡർമാർ ചേർന്ന് ഓർമ്മപ്പുരസ്കാരം നല്കി.


















ഒരു യാത്രാമൊഴി... (കവിത)
(മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..)


മെയ് 19 മുതൽ നടത്തപ്പെട്ട പരിശീലനപരിപാടിയുടെ അവസാനദിനത്തിലും ദാമോദരൻ സാറിനു അദ്ധ്യാപകരെല്ലാവരും ചേർന്ന് യാത്രയയപ്പ് നൽകി 


കോട്ടയം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീമതി.ജെസ്സി ജോസഫ്‌ 
'ദാമു മാഷിനു' സ്നേഹോപഹാരം സമർപ്പിക്കുന്നു
മറുപടി പ്രസംഗം

പരിശീലനം 23 നു സമാപിക്കും.

അവധിക്കാല അദ്ധ്യാപകപരിശീലനം 
         മെയ് 12 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു.ഒന്നാം ഘട്ടം 18 നു സമാപിച്ചു . മെയ് 19 നു തുടങ്ങിയ പരിശീലനം 23 നു സമാപിക്കും.
യാത്രയയപ്പ്
നമ്മുടെ ഉപജില്ലയെ നേട്ടങ്ങളുടെ പട്ടികയിൽ സംസ്ഥാന നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.കെ.ദാമോദരൻ (ദാമു മാഷ്) സാറിനു പരിശീലനത്തിനെത്തിയ അദ്ധ്യാപകർ ഇന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകും.
പരിശീലന കേന്ദ്രം:   St.Anne's GHS Kottayam (മനോരമ ബസ്‌ സ്റ്റോപ്പിനു സമീപം)

Friday, May 22, 2015

Monday, May 18, 2015

അവധിക്കാല അദ്ധ്യാപകപരിശീലനം മെയ് 12 മുതൽ

അവധിക്കാല അദ്ധ്യാപകപരിശീലനം 
         മെയ് 12 മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു.ഒന്നാം ഘട്ടം ഇന്ന് സമാപിക്കും. മെയ് 19 നു തുടങ്ങിയ പരിശീലനം 23 നു സമാപിക്കും
നമ്മുടെ ഉപജില്ലയെ നേട്ടങ്ങളുടെ പട്ടികയിൽ സംസ്ഥാന നിലവാരത്തിലേക്ക് കൈപിടിച്ചുയർ ത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.കെ.ദാമോദരൻ (ദാമു മാഷ്) സാറിനു പരിശീലനത്തിനെത്തിയ അദ്ധ്യാപകർ ഇന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകും.
പരിശീലന കേന്ദ്രം:   St.Anne's GHS Kottayam (മനോരമ ബസ്‌ സ്റ്റോപ്പിനു സമീപം)
LP മെയ് 12 മുതൽ നടന്നുവന്ന 1st Spell - LP STD 1&2 (5days) പരിശീലനം  ഇന്ന് സമാപിക്കും
UP മെയ് 12 മുതൽ (5days) നടന്നുകൊണ്ടിരുന്ന 
മലയാളം,ഇംഗ്ലീഷ്.ഹിന്ദി സംസ്കൃതം (BRC യിൽ )പരിശീലനം
ഇന്ന് സമാപിക്കും

നാളെ തുടങ്ങുന്ന കോഴ്സുകൾ 
LP മെയ് 1 മുതൽ LP STD 3&4
UP മെയ് 19 മുതൽ (5days) St.Anne's GHS Kottayam 
ഗണിതം,സയൻസ് ,സോഷ്യൽ സയൻസ് 
അറബിക് (BRCയിൽ )
അദ്ധ്യാപകർ ഹാൻഡ്‌ ബുക്കുകൾ കൊണ്ടുവരണം 
മെയ് 25 മുതൽ (5days)

നമ്മുടെ സ്വന്തം 'ദാമു മാഷ് ' .....

ഏറ്റവും സ്തുത്യർഹമായ നേതൃത്വത്തിലൂടെ കോട്ടയം വിദ്യാഭ്യാസ ഉപജില്ലയുടെ മേധാവിയും സേവകനുമായിരിക്കുന്ന നമ്മുടെ എ ഇ ഓ, നമ്മുടെ സ്വന്തം 'ദാമു മാഷ് ' .....

ഈ മെയ് 30 നു സർവ്വീസിൽ നിന്നും വിരമിക്കുന്നു. ഉപജില്ലയിലെ മുഴുവൻ അദ്ധ്യാപകരേയും പ്രവർത്തനസജ്ജരും കഴിവുറ്റവരും ആക്കിത്തീർക്കാൻ അങ്ങേയ്ക്ക് കഴിഞ്ഞു. ദീർഘായുഷ്മാനായി ഭവിക്കട്ടെ, ശിഷ്ട ജീവിതം സന്തുഷ്ടമായിരിക്കട്ടെ എന്നും ആശംസിക്കുന്നു.

Departmental Test

Departmental Test _ Link <<<< click here

Friday, May 8, 2015

സമ്പൂർണ്ണ

Sampoorna - User Guide<<< Click here 
അഡ്മിഷൻ,പ്രൊമോഷൻ,ട്രാൻസ്ഫർ 

പാഠപ്പുസ്തകവിതരണം - സമ്പൂർണ്ണയുടെ User name&Password

Textbook - Circular <<< Link
Textbook Supply<<< Link
സമ്പൂർണ്ണയുടെ User name&Password ഉപയോഗിക്കുക.

Thursday, March 26, 2015

Online Transfer

Online Transfer
Search Category<<< Link (ഇവിടെ ക്ലിക്ക് ചെയ്യൂ.)
Select District,
Select Sub district,
Clik...on Submit..!

Wednesday, March 25, 2015

NMP Circular

Noon Meal Programme നിർദേശങ്ങൾ (Circular)
NMP Circular <<<Click here

Tuesday, March 24, 2015

SSA News


വിദ്യാലയ വികസന മാർഗ്ഗരേഖ
Vidyaalaya vikasana maargga rekha<<< ലിങ്ക്  (click here)

Monday, March 23, 2015

സ്നേഹപൂര്‍വ്വം പദ്ധതി

Transfer ന് അപേക്ഷിക്കാൻ സമയമായി

Instruction Module <<< 
https://www.transferandpostings.in<<< ക്ലിക്ക് ചെയ്യൂ...

LSS / USS പരീക്ഷാകേന്ദ്രങ്ങൾ


Pareekhaa Bhavan <<<  ക്ലിക്ക് ചെയ്യൂ...
LSS / USS - Hall Tickets <<<  ക്ലിക്ക് ചെയ്യൂ...
LSS പരീക്ഷാകേന്ദ്രങ്ങൾ 
1. ടൌണ്‍ LPS 
2. GUPS ചിങ്ങവനം 
3. GLPS പുതുപ്പള്ളി 
4. GUPS വടവാതൂർ 
5. GUPS വെള്ളൂത്തുരുത്തി  
USS പരീക്ഷാകേന്ദ്രം  
1.മൌണ്ട് കാർമൽ HSS കോട്ടയം

Health Data Card

http://www.trgmdm.nic.in<<< ക്ലിക്ക് ചെയ്യൂ...

Saturday, March 21, 2015

HM Conference

യാത്രയയപ്പു സമ്മേളനം & ഹെഡ് മാസ്റ്റെഴ്സ് കോണ്‍ഫറൻസ്
ഉപജില്ലയിൽ ഈവർഷം സേവനത്തിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപജില്ലാ ഹെഡ് മാസ്റ്റെഴ്സ് ഫോറം നൽകുന്ന യാത്രയയപ്പു ,ഹെഡ് മാസ്റ്റെഴ്സ് കോണ്‍ഫറൻസ് എന്നിവ മാർച്ച്‌23 തിങ്കളാഴ്ച രാവിലെ 10 നു ടൌണ്‍ എൽ.പി.സ്കൂളിൽ നടത്തും.

Thursday, March 19, 2015

ഹെഡ് മാസ്റ്റെഴ്സ് ഫോറം - യാത്രയയപ്പു !


യാത്രയയപ്പു സമ്മേളനം 
ഉപജില്ലാ ഹെഡ് മാസ്റ്റെഴ്സ് ഫോറം നടത്തുന്ന യാത്രയയപ്പു സമ്മേളനം മാർച്ച്‌ 19 വ്യാഴാഴ്ച രാവിലെ 10 നു കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി.സ്കൂളിൽ നടത്തപ്പെട്ടു. ഈ വർഷം സർവീസിൽ നിന്നും പിരിയുന്ന ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.എ.കെ.ദാമോദരൻ, പ്രഥമാധ്യാപകരായ ശ്രീ.കമലാസനൻ (ഗവ.എൽ.പി.സ്കൂൾ വേളൂർ),  ശ്രീമതി.രാജേശ്വരി. (മുപ്പായിക്കാട് എൽ.പി.സ്കൂൾ), ശ്രീമതി.അന്നമ്മ ചാക്കോ(സെന്റ്‌.ജോർജ്ജ് .എൽ.പി.സ്കൂൾ കുഴിമറ്റം.) എന്നിവർക്ക് ഉചിതമായ യാത്രയയപ്പ് നൽകി .ശ്രീ.ജസ്റ്റീസ്(റിട്ട.) കെ.ടി.തോമസ്‌ മുഖ്യാതിഥി ആയിരുന്നു


കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി.സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.സാറാമ്മ ജോർജ്ജ് സ്വാഗതം ആശംസിച്ചു.
 ശ്രീ.ജെസ്റ്റീസ്.(റിട്ട.)കെ.റ്റി.തോമസ്‌         ഉദ്ഘാടന പ്രസംഗം നിർവ്വഹിച്ചു 
 ശ്രീ.സജി കെ.കുര്യൻ HM,MTLPS (ഫോറം സെക്രട്ടറി) 
ആശംസാ പ്രസംഗം ചെയ്യുന്നു.
 സർവീസിൽ നിന്നും പിരിയുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ.ദാമോദരൻ സാർ ശ്രീ.ജെസ്റ്റീസ്.(റിട്ട.)കെ.റ്റി.തോമസിൽ നിന്നും   ഉപഹാരം സ്വീകരിക്കുന്നു. ശ്രീ.പി.സി.വേണുഗോപാൽ (DEO), ശ്രീമതി.സിൻസി പാറേൽ എന്നിവർ സമീപം.


 ശ്രീ.M.M.കമലാസനൻ (ഹെഡ് മാസ്റ്റർ, ഗവ.എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ)  ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.
 ശ്രീമതി.രാജേശ്വരി ടീച്ചർ ( ഹെഡ് മിസ്ട്രസ്സ് , മുപ്പായിക്കാട് എൽ.പി.സ്കൂൾ മൂലവട്ടം ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.

ശ്രീമതി.അന്നമ്മ ചാക്കോ  (ഹെഡ് മിസ്ട്രസ്സ് , സെന്റ്‌.ജോർജ്ജ് .എൽ.പി.സ്കൂൾ കുഴിമറ്റം.ശ്രീ.ജെസ്റ്റീസ്.(റിട്ട.) കെ.റ്റി.തോമസിൽ നിന്നും ഉപഹാരം സ്വീകരിക്കുന്നു.
തുടർന്ന് വിഭവസമൃദ്ധമായ സദ്യയും അതിനുശേഷം 'ഗാന സദ്യയും' ഉണ്ടായിരുന്നു!
 ശ്രീ.ചാക്കോ പി.ഐ.(ഹെഡ് മാസ്റ്റർ, CMS LPS മാങ്ങാനം ) പാടുന്നു.
ശ്രീ.അജയ് (LDC, AEO office കോട്ടയം), ശ്രീമതി.സജിനി സാം (ടീച്ചർ,GVHSS പുതുപ്പള്ളി ) എന്നിവർ ഗാനമേളയിൽ....