Tuesday, June 18, 2024

 സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG)


SRG എന്ത്.... എങ്ങനെ...

കരിക്കുലം വിഭാവനം ചെയ്യുന്ന അക്കാദമിക്
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാലയത്തിൽ
കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട
ആസൂത്രണ സംവിധാനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
(SRG)

ഒരാഴ്ചയിൽ 45 മണിക്കൂർ മതിയായ
ആസൂത്രണത്തോടെ പഠനപ്രവർത്ത നങ്ങൾ
നടപ്പാക്കണമെന്ന് RTE ആക്ട് നിർദേശിക്കുന്നു.

പ്രഥമാദ്ധ്യാപകൻ/ പ്രിൻസിപ്പാൾ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
കൺവീനറുടെയും നേതൃത്വത്തിൽ യോഗം നടക്കണം.

രണ്ടാഴ്ചയിൽ ഒരിക്കൽ (ശനിയാഴ്ച) പകുതി ദിവസം
എസ്.ആർ.ജിക്കായി നീക്കി വയ്ക്കണം. 

ദൈനംദിന ആസൂത്രണത്തിനുവേണ്ടി സമയം കണ്ടെത്തുന്നതിന്
പുറമെയുള്ള അക്കാദമിക കൂടിയിരിപ്പാണ് SRG യുടെ
ഭാഗമായി നടക്കേണ്ടത്. 

SRG യിൽ അവതരിപ്പിച്ച അക്കാദമിക കാര്യങ്ങളുടെ  സൂക്ഷ്മാ സൂത്രണത്തിനുവേണ്ടി  സബ്ജക്ട് കൗൺസിലുകളും  ചേരേണ്ടതാണ്.

SRG യിൽ അക്കാദമിക ചർച്ചകൾക്കാകണം പ്രാധാന്യം.
എസ്. ആർ.ജി യിലെ അജണ്ടകൾ മുൻകൂട്ടി
തീരുമാനിച്ച് അംഗങ്ങളെ അറിയിക്കണം.

പ്രധാനാദ്ധ്യാപകന്റെ അക്കാദമിക് കാര്യങ്ങളുടെ
റിപ്പോർട്ടിംഗ്, അവലോകനം, വിഷയ സമിതി
റിപ്പോർട്ടിംഗ്, ചർച്ച, അടുത്ത ആഴ്ചയിൽ നടക്കേണ്ട
പഠനപ്രവർത്തനങ്ങളുടെ അവതരണം മറ്റ് അക്കാദമിക്
കാര്യങ്ങ ളുടെ തീരുമാനങ്ങൾ, എസ്.ആർ.ജി
കൂടുന്നതിനുള്ള ആലോചനകൾ എസ്.ആർ.ജി തീരുമാന പ്രകാരം എത്രമാത്രം
പ്രവർത്തനങ്ങൾ നടന്നുവെന്ന് പ്രധാനാദ്ധ്യാപകൻ
കൺവീനറുമായി ആലോചിച്ച് അവലോകന റിപ്പോർട്ട്
തയ്യാറാക്കൽ.

പ്രധാനാദ്ധ്യാപകന്റെ ക്ലാസ് മോണിറ്ററിംഗ് റിപ്പോർട്ട്
തയ്യാറാക്കൽ 

കൺവീനർ, സ്റ്റാഫ് സെക്രട്ടറി എന്നിവരുമായി ചർച്ച
ചെയ്ത് അജണ്ട നിശ്ചയിക്കൽ

എസ്.ആർ.ജിയിൽ പങ്കെടുക്കേണ്ട റിസോഴ്സ്
പേഴ്സനെ നിശ്ചയിക്കൽ, ക്ഷണിക്കൽ

എസ്.ആർ.ജി യിൽ അവതരിപ്പിക്കേണ്ട മെറ്റീരിയൽ
തയ്യാറാക്കൽ (ഉദാ : പ്രസന്റേഷൻ)

എസ്.ആർ.ജിയിൽ നടക്കേണ്ടത്

1. എസ്.ആർ.ജി അംഗങ്ങളുടെ സമ്പൂർണ്ണ
പങ്കാളിത്തവും മുഴുവൻ സമയ സാന്നിദ്ധ്യവും

2. എച്ച്.എം - ന്റെ മോണിറ്ററിംഗ് റിപ്പോർട്ടിംഗ്,
റിപ്പോർട്ടിംഗ് അവലോകനം മികവുകളും
പരിമിതികളും അവതരണം

3. പ്രവർത്തന മികവുകളിൽ പങ്കാളിയായവരെ
അഭിനന്ദിക്കൽ, അംഗീകരിക്കൽ, സഹായം
ആവശ്യമായവർക്ക് ലഭ്യമാക്കുന്നതിനുള്ള
തീരുമാനങ്ങൾ മാർഗ്ഗങ്ങൾ സ്വീകരിക്കൽ

4. പൂർത്തീകരിക്കാത്ത പ്രവർത്തനങ്ങൾ അടുത്ത
ആഴ്ചയിലേയ്ക്ക് പുനരാസൂത്രണം ചെയ്യൽ

5. അടുത്ത ആഴ്ചയിലെ പഠനപ്രവർത്തനങ്ങൾ,
ദിനാചരണം, അക്കാദമിക് മാസ്റ്റർപ്ലാനിലെ പ്രവർ
ത്തനങ്ങൾ (എ.എം.പി) ആസൂത്രണം ചെയ്യൽ,
ചുമതലാ വിഭജനം

6. ആവശ്യമായ സഹായ സംവിധാനങ്ങൾ
ലഭ്യമാക്കുന്നതിനുള്ള ആസൂത്രണം.

7. ചർച്ചകളും തീരുമാനങ്ങളും കൃത്യമായി മിനിട്ട്സിൽ
രേഖപ്പെടുത്തൽ.

8. അദ്ധ്യാപകർക്ക് പ്രചോദനവും പ്രോത്സാഹനവുമായ
അനുഭവങ്ങൾ ലഭിക്കുന്നതിനുള്ള അവ സരങ്ങൾ
ഒരുക്കൽ (പുസ്തക പരിചയം, ഹ്രസ്വ വീഡിയോ
പ്രദർശനങ്ങൾ, ഡയറ്റ് എ.ഇ.ഒ ഡി.ഇ.ഒ ബി.ആർ.സി
ഹയർ സെക്കന്ററി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം
ഉറപ്പാക്കൽ)

9. പ്രാദേശിക വിദഗ്ദ്ധരുടെ സാന്നിധ്യം ആവശ്യമായ
സന്ദർഭങ്ങളിൽ ഉറപ്പാക്കണം.

എസ്.ആർ.ജിക്ക് ശേഷം

പ്രധാനാദ്ധ്യാപകൻ, എസ്.ആർ.ജി കൺവീനർ, സ്റ്റാഫ്
സെക്രട്ടറി എന്നിവർ തീരുമാനങ്ങൾ
സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ട വിഭവ
സമാഹരണം.പ്രവർത്തനങ്ങൾ ക്രമമായി ചിട്ടപ്പെടുത്തി
നടപ്പാക്കൽ

പ്രവർത്തനങ്ങൾ നിരന്തര വിലയിരുത്തൽ നടത്തി
മുന്നോട്ടു നയിക്കണം.

വിഷയസമിതി/ക്ലാസ്സ് സമിതി

ഒരേ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ
കൂട്ടായ്മയാണ് വിഷയസമിതി, യു.പി, ഹൈസ്കൂൾ, ഹയർ
സെക്കന്ററി തലങ്ങളിലാണ് വിഷയസമിതികൾ, 

ക്ലാസ് ടീച്ചർ രീതി അനുവർത്തിക്കുന്ന അദ്ധ്യാപകരുടെ
കൂട്ടായ്മയാണ് ക്ലാസ് സമിതി. 

എൽ.പി തലത്തിലാണ്ക്ലാസ് സമിതികൾ കൂടുന്നത്. ആഴ്ചയിൽ ഒരു ദിവസം 2
മണിക്കൂറിൽ കുറയാത്ത സമയം വിഷയ സമിതി ക്ലാസ്
സമിതി കൂടുന്നതിന് കണ്ടെത്തണം.

വിഷയസമിതികൾ/ക്ലാസ് സമിതികളിൽ നടക്കേണ്ടത്

1. മുൻ എസ്.ആർ.ജിയിലും സമിതിയിലും
ആസൂത്രണം ചെയ്ത പ്രവർത്തന ങ്ങളുടെ നടത്തിപ്പിനു
ശേഷമുള്ള അനുഭവങ്ങളുടെ റിപ്പോർട്ടിംഗും
അവലോകനവും അക്കാദമിക പ്രശ്നങ്ങളുടെ
അവതരണവും.

2. പ്രശ്നപരിഹാരത്തിന് ഇണങ്ങുംവിധം
പഠനപ്രവർത്തനങ്ങളുടെ സൂക്ഷ്മാസൂത്രണം - മാന്വൽ
തയ്യാറാക്കൽ.

3. പഠന പ്രവർത്തനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ
സാമഗ്രികൾ തയ്യാറാക്കൽ (ഐ.സി.റ്റി ഉൾപ്പെടെ)

4. അടുത്ത എസ്.ആർ.ജിയിൽ അവതരിപ്പിക്കേണ്ട
പ്രശ്നങ്ങൾ സഹായങ്ങൾ ലിസ്റ്റ് ചെയ്യൽ.

Monday, June 17, 2024

പാഠപുസ്തകങ്ങൾക്കായി അഡീഷണലായി ഇൻഡന്റ്

 2024-25 അദ്ധ്യയനവർഷം നൽകിയ ഇൻഡന്റിലും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ പ്രസ്തുത സ്കൂളുകളും യഥാസമയം ഇൻഡന്റ് രേഖപ്പെടുത്താൻ വിട്ടുപോയ സ്കൂളുകളുണ്ടെങ്കിൽ അവരും, മാനുവൽ ഇൻഡന്റ് സമർപ്പിച്ച സ്‌കൂളുകളും (2,3 വാല്യം പാഠപുസ്തകങ്ങൾക്കായി ) അഡീഷണലായി ഇൻഡന്റ് സമർപ്പിക്കേണ്ടതാണ്.

Thursday, October 12, 2023

 KERALA SCHOOL SASTHROLSAVAM 2023 <<< PRESS HERE





Wednesday, October 4, 2023

 

നമ്മുടെ ബഹുമാനപ്പെട്ട AEO സാർ ചാർജ് എടുത്തു ( Sri. Anil K Thomas )

Sunday, August 6, 2023

വിയുമ്പോ ....


Sunday, July 30, 2023

Tuesday, July 25, 2023

eTapal for Schools

 

eTapal for Schools

eTapal Portal for Schools 

 https://etapal.kerala.gov.in/Schools/index.php/login

വിദ്യാലയങ്ങളുടെ കത്തിടപാടുകൾ ഈ വർഷം മുതൽ e-tapal മുഖേന. പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.

തിരുവനന്തപുരം: വിദ്യാലയങ്ങളുടെ കത്തിടപാടുകൾ സുഗമമാക്കാനുള്ള ഇ-തപാൽ പദ്ധതി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടതാണ്. ആധുനിക കാലഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും നല്‍കുന്ന സേവനങ്ങള്‍ സുതാര്യമായും സമയബന്ധിതമായും നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് ഇ-ഗവേണന്‍സ്. പൊതു വിദ്യാഭ്യാസ വകുപ്പില്‍ 2018 ഏപ്രില്‍ മാസത്തില്‍ ആണ് ഇ-ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇ-ഓഫീസ് ഫയല്‍ സംവിധാനം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ആരംഭിച്ച പദ്ധതി തുടര്‍ന്നുള്ള 3 വര്‍ഷങ്ങളിലായി ഡി.ഡി.ഇ., ആര്‍.ഡി.ഡി., എ.ഡി. ഡി.ഇ.ഒ., എ.ഇ.ഒ. ടെക്സ്റ്റ് ബുക്ക്, പരീക്ഷ ഭവന്‍ എന്നീ തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിനുള്ളിലുള്ള ഓഫീസുകള്‍ പൂര്‍ണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റുന്നതിനും സാധിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള ഓഫീസുകള്‍ക്ക് പുറമേ പന്ത്രണ്ടായിരത്തോളം വരുന്ന സ്കൂളുകള്‍ കൂടി അടങ്ങുന്നതാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്രയും ബൃഹത്തായ ഒരു വകുപ്പില്‍ സംസ്ഥാനത്ത് എല്ലാ ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളില്‍ നിന്നുള്ള കത്തിടപാടുകള്‍ പൂര്‍ണ്ണമായും ഇ-തപാല്‍ മുഖേന അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതിന് ആവിഷ്ക്കരിച്ച പദ്ധതിയാണ് ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ്.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളില്‍ ഇ-തപാല്‍ ഫോര്‍ സ്കൂള്‍സ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ കേരള ആണെങ്കിലും കേരള ഐ.റ്റി. മിഷന്‍റെ സാങ്കേതിക സഹായത്തോടുകൂടിയാണ് ഈ പദ്ധതി പ്രവര്‍ത്തിച്ചു വരുന്നത്. ഈ പദ്ധതി തുടങ്ങുന്നതിനുള്ള ശ്രമമാരംഭിച്ചത് 2022 സെപ്തംബര്‍ 1 ന് ആണ്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പരിശീലനം ഓഫീസുകള്‍ക്ക് നല്‍കുകയും, ഓഫീസുകള്‍ പരിശീലനം സ്കൂളുകള്‍ക്ക് നല്‍കി കേവലം 7 മാസങ്ങള്‍ കൊണ്ട് 11926 ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളിലും പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സാധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതൊരു അഭിമാന മുഹൂര്‍ത്തം കൂടിയാണിതെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

 

------------------------------

DGE Notice :

     സംസ്ഥാനത്തെ  മുഴുവന്‍ Aided/Govt സ്കൂളുകളില്‍  eTapal for schools പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി നിലവില്‍ Login ID ലഭിക്കാത്ത  സ്കൂളുള്‍ക്ക് etapal for schools   താല്‍കാലികമായി ലഭ്യമാക്കുന്നതിനായി school code ഉപയോഗിച്ചു കൊണ്ട്  Login ചെയ്യുന്നതിന് (പാസ്‌വേര്‍ഡ്: school code) സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. 

    ആയതിനാല്‍ മേല്‍ പറഞ്ഞ രീതിയില്‍ eTapal for schools  Login ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്ന് ബന്ധപ്പെട്ട സ്കൂളുകള്‍ പരിശോധിക്കേണ്ടതും കത്തുകള്‍  eTapal for schools മുഖേന കൈകാര്യം ചെയ്യേണ്ടതുമാണ്. (ഏതെങ്കിലും സ്കൂളുകള്‍ക്ക് കത്തിടപാടുകള്‍ ഇല്ലായെങ്കില്‍ test തപാല്‍ എങ്കിലും അയച്ച് കൊണ്ട് പ്രസ്തുത  പദ്ധതിയില്‍ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതാണ്.) 

    എല്ലാ DDE, AEO ,DEO ഓഫീസര്‍മാര്‍  ഇന്ന് തന്നെ അടിയന്തിരമായി  പ്രസ്തുത വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അതോടൊപ്പം ചില ഓഫീസുകളില്‍ നിന്നും അയച്ചു തന്ന DATA കള്‍ പരിശോധിച്ചതില്‍ നിന്നും സ്കൂള്‍ കോഡ്‌ തെറ്റായി രേഖപ്പെടുത്തി നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടു. ആയതിനാല്‍ സ്കൂള്‍ കോഡ്‌ ഉപയോഗിച്ച് Login ചെയ്യാന്‍ സാധിക്കാത്ത സ്കൂളുകളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട  AEO ,DEO ഓഫീസുകള്‍ പരിശോധിക്കുകയും വിവരങ്ങള്‍ സമാഹരിച്ച് കാലതാമസം കൂടാതെ ഈ കാര്യാലയത്തില്‍ ലഭ്യമാക്കേണ്ടതുമാണ്.  

    സ്കൂള്‍ കോഡ് ഉപയോഗിച്ച് Login ചെയ്യുവാന്‍ സാധിക്കുന്ന മുഴുവന്‍ സ്കൂളുകളും ഇന്ന് (ചൊവ്വ) തന്നെ test തപാല്‍ അയച്ച് eTapal -ല്‍ നടപടി സ്വീകരിക്കേണ്ടതാണ്.
    നിലവില്‍ 9501സ്കൂളുകള്‍ eTapal -ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആയതില്‍ 3501 സ്കൂളുകളില്‍ നിന്നു മാത്രമെ  തപാലുകള്‍ ഇത് വരെ ലഭ്യമായിട്ടുള്ളൂ. ആയത് വളരെ ഗൌരവതരമായി കാണുന്നു. ആയതിനാല്‍ ബാക്കിയുള്ള സ്കൂളുകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ബന്ധപ്പെട്ട AEO/DEO ഓഫീസുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

 

Login Link:

https://etapal.kerala.gov.in/Schools/index.php/login

Wednesday, June 21, 2023

 

GAIN PF  <<< Press This Link 



Tuesday, June 20, 2023

 Link Your Adhaar with PAN BEFORE 30-06-20223

LINK YOUR ADHAAR WITH PAN <<<< PRESS HERE

Wednesday, May 31, 2023

 


സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG)

SRG എന്ത്.... എങ്ങനെ...

കരിക്കുലം വിഭാവനം ചെയ്യുന്ന അക്കാദമിക്
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാലയത്തിൽ
കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട
ആസൂത്രണ സംവിധാനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
(SRG)

ഒരാഴ്ചയിൽ 45 മണിക്കൂർ മതിയായ
ആസൂത്രണത്തോടെ പഠനപ്രവർത്ത നങ്ങൾ
നടപ്പാക്കണമെന്ന് RTE ആക്ട് നിർദേശിക്കുന്നു.

പ്രഥമാദ്ധ്യാപകൻ/ പ്രിൻസിപ്പാൾ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
കൺവീനറുടെയും നേതൃത്വത്തിൽ യോഗം നടക്കണം.

രണ്ടാഴ്ചയിൽ ഒരിക്കൽ (ശനിയാഴ്ച) പകുതി ദിവസം
എസ്.ആർ.ജിക്കായി നീക്കി വയ്ക്കണം. 

ദൈനംദിന ആസൂത്രണത്തിനുവേണ്ടി സമയം കണ്ടെത്തുന്നതിന്
പുറമെയുള്ള അക്കാദമിക കൂടിയിരിപ്പാണ് SRG യുടെ
ഭാഗമായി നടക്കേണ്ടത്. 

SRG യിൽ അവതരിപ്പിച്ച അക്കാദമിക കാര്യങ്ങളുടെ  സൂക്ഷ്മാ സൂത്രണത്തിനുവേണ്ടി  സബ്ജക്ട് കൗൺസിലുകളും  ചേരേണ്ടതാണ്.

SRG യിൽ അക്കാദമിക ചർച്ചകൾക്കാകണം പ്രാധാന്യം.
എസ്. ആർ.ജി യിലെ അജണ്ടകൾ മുൻകൂട്ടി
തീരുമാനിച്ച് അംഗങ്ങളെ അറിയിക്കണം.

പ്രധാനാദ്ധ്യാപകന്റെ അക്കാദമിക് കാര്യങ്ങളുടെ
റിപ്പോർട്ടിംഗ്, അവലോകനം, വിഷയ സമിതി
റിപ്പോർട്ടിംഗ്, ചർച്ച, അടുത്ത ആഴ്ചയിൽ നടക്കേണ്ട
പഠനപ്രവർത്തനങ്ങളുടെ അവതരണം മറ്റ് അക്കാദമിക്
കാര്യങ്ങ ളുടെ തീരുമാനങ്ങൾ, എസ്.ആർ.ജി
കൂടുന്നതിനുള്ള ആലോചനകൾ എസ്.ആർ.ജി തീരുമാന പ്രകാരം എത്രമാത്രം
പ്രവർത്തനങ്ങൾ നടന്നുവെന്ന് പ്രധാനാദ്ധ്യാപകൻ
കൺവീനറുമായി ആലോചിച്ച് അവലോകന റിപ്പോർട്ട്
തയ്യാറാക്കൽ.

പ്രധാനാദ്ധ്യാപകന്റെ ക്ലാസ് മോണിറ്ററിംഗ് റിപ്പോർട്ട്
തയ്യാറാക്കൽ 

കൺവീനർ, സ്റ്റാഫ് സെക്രട്ടറി എന്നിവരുമായി ചർച്ച
ചെയ്ത് അജണ്ട നിശ്ചയിക്കൽ

എസ്.ആർ.ജിയിൽ പങ്കെടുക്കേണ്ട റിസോഴ്സ്
പേഴ്സനെ നിശ്ചയിക്കൽ, ക്ഷണിക്കൽ

എസ്.ആർ.ജി യിൽ അവതരിപ്പിക്കേണ്ട മെറ്റീരിയൽ
തയ്യാറാക്കൽ (ഉദാ : പ്രസന്റേഷൻ)

എസ്.ആർ.ജിയിൽ നടക്കേണ്ടത്

1. എസ്.ആർ.ജി അംഗങ്ങളുടെ സമ്പൂർണ്ണ
പങ്കാളിത്തവും മുഴുവൻ സമയ സാന്നിദ്ധ്യവും

2. എച്ച്.എം - ന്റെ മോണിറ്ററിംഗ് റിപ്പോർട്ടിംഗ്,
റിപ്പോർട്ടിംഗ് അവലോകനം മികവുകളും
പരിമിതികളും അവതരണം

3. പ്രവർത്തന മികവുകളിൽ പങ്കാളിയായവരെ
അഭിനന്ദിക്കൽ, അംഗീകരിക്കൽ, സഹായം
ആവശ്യമായവർക്ക് ലഭ്യമാക്കുന്നതിനുള്ള
തീരുമാനങ്ങൾ മാർഗ്ഗങ്ങൾ സ്വീകരിക്കൽ

4. പൂർത്തീകരിക്കാത്ത പ്രവർത്തനങ്ങൾ അടുത്ത
ആഴ്ചയിലേയ്ക്ക് പുനരാസൂത്രണം ചെയ്യൽ

5. അടുത്ത ആഴ്ചയിലെ പഠനപ്രവർത്തനങ്ങൾ,
ദിനാചരണം, അക്കാദമിക് മാസ്റ്റർപ്ലാനിലെ പ്രവർ
ത്തനങ്ങൾ (എ.എം.പി) ആസൂത്രണം ചെയ്യൽ,
ചുമതലാ വിഭജനം

6. ആവശ്യമായ സഹായ സംവിധാനങ്ങൾ
ലഭ്യമാക്കുന്നതിനുള്ള ആസൂത്രണം.

7. ചർച്ചകളും തീരുമാനങ്ങളും കൃത്യമായി മിനിട്ട്സിൽ
രേഖപ്പെടുത്തൽ.

8. അദ്ധ്യാപകർക്ക് പ്രചോദനവും പ്രോത്സാഹനവുമായ
അനുഭവങ്ങൾ ലഭിക്കുന്നതിനുള്ള അവ സരങ്ങൾ
ഒരുക്കൽ (പുസ്തക പരിചയം, ഹ്രസ്വ വീഡിയോ
പ്രദർശനങ്ങൾ, ഡയറ്റ് എ.ഇ.ഒ ഡി.ഇ.ഒ ബി.ആർ.സി
ഹയർ സെക്കന്ററി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം
ഉറപ്പാക്കൽ)

9. പ്രാദേശിക വിദഗ്ദ്ധരുടെ സാന്നിധ്യം ആവശ്യമായ
സന്ദർഭങ്ങളിൽ ഉറപ്പാക്കണം.

എസ്.ആർ.ജിക്ക് ശേഷം

പ്രധാനാദ്ധ്യാപകൻ, എസ്.ആർ.ജി കൺവീനർ, സ്റ്റാഫ്
സെക്രട്ടറി എന്നിവർ തീരുമാനങ്ങൾ
സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ട വിഭവ
സമാഹരണം.പ്രവർത്തനങ്ങൾ ക്രമമായി ചിട്ടപ്പെടുത്തി
നടപ്പാക്കൽ

പ്രവർത്തനങ്ങൾ നിരന്തര വിലയിരുത്തൽ നടത്തി
മുന്നോട്ടു നയിക്കണം.

വിഷയസമിതി/ക്ലാസ്സ് സമിതി

ഒരേ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ
കൂട്ടായ്മയാണ് വിഷയസമിതി, യു.പി, ഹൈസ്കൂൾ, ഹയർ
സെക്കന്ററി തലങ്ങളിലാണ് വിഷയസമിതികൾ, 

ക്ലാസ് ടീച്ചർ രീതി അനുവർത്തിക്കുന്ന അദ്ധ്യാപകരുടെ
കൂട്ടായ്മയാണ് ക്ലാസ് സമിതി. 

എൽ.പി തലത്തിലാണ്ക്ലാസ് സമിതികൾ കൂടുന്നത്. ആഴ്ചയിൽ ഒരു ദിവസം 2
മണിക്കൂറിൽ കുറയാത്ത സമയം വിഷയ സമിതി ക്ലാസ്
സമിതി കൂടുന്നതിന് കണ്ടെത്തണം.

വിഷയസമിതികൾ/ക്ലാസ് സമിതികളിൽ നടക്കേണ്ടത്

1. മുൻ എസ്.ആർ.ജിയിലും സമിതിയിലും
ആസൂത്രണം ചെയ്ത പ്രവർത്തന ങ്ങളുടെ നടത്തിപ്പിനു
ശേഷമുള്ള അനുഭവങ്ങളുടെ റിപ്പോർട്ടിംഗും
അവലോകനവും അക്കാദമിക പ്രശ്നങ്ങളുടെ
അവതരണവും.

2. പ്രശ്നപരിഹാരത്തിന് ഇണങ്ങുംവിധം
പഠനപ്രവർത്തനങ്ങളുടെ സൂക്ഷ്മാസൂത്രണം - മാന്വൽ
തയ്യാറാക്കൽ.

3. പഠന പ്രവർത്തനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ
സാമഗ്രികൾ തയ്യാറാക്കൽ (ഐ.സി.റ്റി ഉൾപ്പെടെ)

4. അടുത്ത എസ്.ആർ.ജിയിൽ അവതരിപ്പിക്കേണ്ട
പ്രശ്നങ്ങൾ സഹായങ്ങൾ ലിസ്റ്റ് ചെയ്യൽ.

 ഇന്ന് May 31 

ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകൾ നേരുന്നു. അവരുടെ സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു 🙏

കഴിഞ്ഞ ഏതാനും മാസങ്ങൾ മാത്രമേ നമ്മുടെ സബ്ജില്ലയെ നയിക്കുവാൻ അജിത ടീച്ചർക്ക് സാധിച്ചുള്ളൂ എങ്കിലും തന്റേതായ കൈയ്യൊപ്പ് ചാർത്തുവാൻ ടീച്ചർക്ക് സാധിച്ചു എന്ന് നിസ്സംശയം പറയാൻ കഴിയും. സബ്ജില്ലയിലെ മുഴുവൻ സ്കൂളുകളെയും ചുരുങ്ങിയ സമയം കൊണ്ട് വിലയിരുത്തുകയും നയിക്കുകയും ചെയ്ത അജിത ടീച്ചറുടെ സേവനം വിലപ്പെട്ടതാണ്. തുടർന്നും മികച്ച രീതിയിൽ സേവന മേഖലയിൽ ശോഭിക്കാൻ ദൈവം സഹായിക്കട്ടെ ..

എല്ലാവിധമായ ആശംസകളും ... 🙏

ഹെഡ് മാസ്റ്റേഴ്സ് ഫോറം

കോട്ടയം ഈസ്റ്റ് ഉപജില്ല 

Saturday, May 27, 2023

 Transfer and Posting

TRANSFER AND POSTING <<< PRESS HERE

Sunday, May 7, 2023

Wednesday, April 26, 2023

Intra District Transfer 2023-24

Intra District Transfer (ജില്ലാതല സ്ഥലംമാറ്റം) 2023-24

സർക്കാർ പ്രൈമറി അധ്യാപകർ, പ്രൈമറി പ്രധാനാധ്യാപകർ, സർക്കാർ ഹൈസ്‌കൂൾ അധ്യാപകർ എന്നിവരുടെ റവന്യു ജില്ലാതല സ്ഥലം മാറ്റം 

സർക്കാർ സ്‌കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2023-24 : അപേക്ഷ ക്ഷണിച്ചു.

2023 ഏപ്രിൽ 28 മുതൽ ഓൺലൈനായി അപേക്ഷിക്കാം..

അവസാന തിയ്യതി: 2023 മെയ് 2.
Online Transfer - Govt School Teachers <<< Link

Govt. Circular  <<< Link

 സ്കൂള്‍തലത്തിലും ഉപജില്ലാ തലത്തിലും അപേക്ഷ പരിശോധിക്കേണ്ടത് : 03/05/2023 to 08/05/2023

സീനിയോരിറ്റി ലിസ്റ്റ് / റാങ്ക് ലിസ്റ്റ് പ്രസിദ്ധീരകരിക്കുന്നത് : 17/05/2023

സീനിയോരിറ്റി ലിസ്റ്റ് / റാങ്ക് ലിസ്റ്റ്  - ആക്ഷേപം സമർപ്പിക്കാനുള്ള ദിവസം : 18/05/2023 to 20/05/2023

താത്കാലിക സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിക്കൽ: 23/05/2023
താത്കാലിക സ്ഥലം മാറ്റം ഉത്തരവ് - ആക്ഷേപം സമർപ്പിക്കാനുള്ള ദിവസം: 
24/05/2023 to 25/05/2023

അന്തിമ സ്ഥലം മാറ്റം ഉത്തരവ് പുറപ്പെടുവിക്കൽ: 
29/05/2023

Friday, March 31, 2023

 Sahitham Portal

SAHITHAM <<<<< Link

img not foundMentoring Portal

Monday, February 13, 2023

 AEO നിയമനം സംബന്ധിച്ച് ........

ശ്രീമതി. അജിത ആർ . ആണ് കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ പുതിയ സാരഥി . മാഡത്തിനു കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ 
സ്‌നേഹോഷ്‌മള സ്വാഗതം ആശംസിക്കുന്നു








Tuesday, February 7, 2023

eTapal

eTapal is a new feature introduced by Government of Kerala for the schools to submit any type of Request/Application to the concerned AEO/DEO.The Application will be redirected to the corresponding AEO/DEO.The schools can register and submit the application. The eTapal number provided by the site can be used for tracking the status through this portal.

Wednesday, January 25, 2023

Thursday, November 24, 2022

 കേരളാ സ്‌കൂൾ കലോത്സവം

  Result