Friday, April 24, 2020

Role: DDO Admin                                                                    (കടപ്പാട്)
BiMS യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുകലോഗിന്‍ റോള്‍ ഡി.ഡി.ഒ ആയി ലോഗിന്‍ ചെയ്താല്‍ ബില്‍ പ്രൊസസ് ചെയ്യാന്‍ കഴിയുമെങ്കിലും ബില്‍ അപ്രൂവ് ചെയ്യണമെങ്കില്‍ ഡി.ഡി.ഒ അഡ്മിന്‍ (DDO Admin)വഴി ലോഗിന്‍ ചെയ്താല്‍ മാത്രമേ സാധിക്കൂ.
ലോഗിന്‍ ചെയ്ത ശേഷം ഇടതുവശത്തെ മെനുവില്‍ Allotment മെനുവില്‍ വരിക.(DDO LOGIN) View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയുംഅതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും. ഇവ മറ്റൊരിടത്ത് എന്റര്‍ ചെയ്തു കൊടുക്കേണ്ടതു കൊണ്ട്, ഇവ എഴുതിവെക്കുക.തുക അലോട്ട് ചെയ്തിട്ടുണ്ടെന്ന് ഉറപ്പിച്ചാല്‍ ഇനി ബില്‍ തയ്യാറാക്കാം. ബില്‍ മെനുവില്‍ നിന്നും ബില്‍ എന്‍ട്രിയില്‍ ക്ലിക്ക് ചെയ്യുക. Nature of Claim, Detailed Head എന്നിവ തിരഞ്ഞെടുക്കുക. തുടര്‍ന്ന് SCO, Expenditure Head of Account, Type of Bill, Advance Taken എന്നിവ നല്‍കുക. ഇതോടെ SCO (Sub controlling Officer) Deputy Director of Fisheries ആയും Expenditure Head of Account ഉം തനിയേ ചുവടെ ആക്ടീവായി വന്നിട്ടുണ്ടാകും. അനുവദിക്കപ്പെട്ട തുകയായതിനാല്‍ Type of Bill എന്നത് Settlement ഉം Advance Taken എന്നത് No ഉം നല്‍കി Save ചെയ്യുക.(ഹയര്‍ സെക്കന്‍ഡറി പരീക്ഷ പോലെയുള്ള ചില ആവശ്യങ്ങള്‍ക്ക് Advance Taken ഉപയോഗിക്കാം ) ഉടന്‍ ചുവടെ Claim Details എന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഇവിടെ From Date, To Date, Description, Sanction Order No, Sanction Order Date, Amount, Upload എന്നിവയുണ്ടാകും. ഈ വിവരങ്ങള്‍ Allotted Amount എന്ന ഘട്ടത്തില്‍ വച്ച് നിങ്ങള്‍ എഴുതി വച്ചിട്ടുള്ളവയാണ്.
സേവ് ചെയ്യുന്നതോടെ ചുവടെ ഡിഡക്ഷന്‍ ഡീട്ടെയ്‌ൽസ് നല്‍കാനാവശ്യപ്പെടും. അനുവദിച്ച തുകയില്‍ എന്തെങ്കിലും കിഴിക്കാനുണ്ടെങ്കില്‍ അവ Deduction Details ല്‍ അവ ചേര്‍ക്കുക. ഇല്ലെങ്കില്‍ Skip ചെയ്യുക. ഇതോടെ ഏത് അക്കൗണ്ടിലേക്കാണ് നമുക്ക് പണം ക്രഡിറ്റ് ചെയ്യേണ്ടത് എന്നു ചേര്‍ക്കാനുള്ള ഓപ്ഷനാണ്.ഡിഡക്ഷന്‍ ഡീറ്റെയില്‍സില്‍ വിവരങ്ങള്‍ എന്റര്‍ ചെയ്യാനുണ്ടെങ്കില്‍ അത് നല്‍കുകയോ അല്ലെങ്കില്‍ സ്കിപ്പ് ചെയ്യുകയോ ചെയ്ത ശേഷം ചുവടെ Beneficiary Details എന്ന ഭാഗം വിസിബിള്‍ ആകും. ഈ ഭാഗം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനര്‍ത്ഥം മുകളില്‍ ഉള്ള Claim details, Deduction details എന്നീ ഘട്ടങ്ങളില്‍ എവിടെ വച്ചോ പൂര്‍ത്തിയാക്കാതെ കൃത്യമായ രീതിയില്‍ സേവ് ചെയ്തിട്ടില്ലെന്നാണ്. എങ്കില്‍ Bill-Edit Bill ല്‍ ചെന്ന് ഈ പേജിലേക്ക് വീണ്ടും വരാം. ഇവിടെ Deduction details എന്റര്‍ ചെയ്ത ശേഷമോ ഒന്നും എന്റര്‍ ചെയ്യാനില്ലെങ്കില്‍ സ്കിപ് ചെയ്ത ശേഷമോ Beneficiary details ലേക്ക് എത്താം. ഈ ഭാഗം ദൃശ്യമാകുമ്പോള്‍ അതില്‍ അനുവദിച്ച പണം ക്രഡിറ്റ് ചെയ്യാനുള്ള ബെനിഫിഷ്യറി അക്കൗണ്ട് ചേര്‍ക്കുകയാണ് ചെയ്യേണ്ടത്.ഡിഡിഒയുടെ അഥവാ അക്കൗണ്ട് ഉടമയുടെ പേര്, ഡി.ഡി.ഒയുടെ അല്ലെങ്കില്‍ ആര്‍ക്കാണോ പണം ക്രഡിറ്റ് ചെയ്യുന്നത് അവരുടെ മൊബൈല്‍ നമ്പര്‍, ബാങ്കിന്റെ പേര്, .എഫ്.എസ്.സി കോഡ്. അക്കൗണ്ട് നമ്പര്‍, തുക, എന്ത് ആവശ്യത്തിലേക്ക് എന്നിവ കൃത്യമായി നല്‍കി സേവ് ചെയ്യുക.ഇതോടെ ബില്‍ പ്രിപ്പറേഷന്‍ കഴിഞ്ഞു.തുടര്‍ന്ന് Send to approval നല്‍കുക.
DDO Adminല്‍ ചെയ്യേണ്ടത് .
DDO Admin Login
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123 
Role: DDO Admin 
ഇനി തയ്യാറാക്കിയ ബില്ല് കാണുന്നതിനായി Bill Approval തിരഞ്ഞെടുക്കുക. ഇവിടെ വലതു വശത്ത് PDF എന്നു കാണാം. അവിടെ ക്ലിക്ക് ചെയ്ത് തയ്യാറാക്കിയ ബില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ബില്ലിന്റെ ഇടതുമുകളില്‍ തുക (Below Rs....) കൃത്യമായി വന്നിട്ടുണ്ടോയെന്നും Claim Details ടേബിള്‍, അതിനു ചുവടെയുള്ള Mode of Payment, Account Number, Payees Particulars എന്നിവ ശരിയാണെന്നു ഉറപ്പുവരുത്തുക. ശരിയാണെങ്കില്‍ Actions ന് താഴെയുള്ള GO ബട്ടണില്‍ ക്ലിക്ക് ചെയ്ത് Bill Approve ചെയ്യാംവിവരം തെറ്റാണെങ്കില്‍ കാരണമെഴുതി Reject ചെയ്യാം.
ബില്‍ ഡിലീറ്റ് ചെയ്യാനോ എഡിറ്റ് ചെയ്യാനോ ഉണ്ടെങ്കില്‍ Bill മെനുവിലെ Edti Bill ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന പേജില്‍ വച്ച് ബില്‍ ഡിലീറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കും(Role DDO) Approve ചെയ്തതിനു ശേഷം ബില്‍ പ്രിന്റെടുക്കുക. ഇല്ലെങ്കില്‍ ലഭിക്കുന്നത് Draft എന്ന് വലതു മുകളില്‍ എഴുതിയ ബില്ലായിരിക്കും.
ഈ ജോലികളെല്ലാം പൂര്‍ത്തിയായാല്‍ ബില്‍ മെനുവിലെ E-Submit വഴി ട്രഷറിയിലേക്ക് ഇ സബ്മിറ്റ് ചെയ്യാം. അതിനായി ഇടത് വശത്തെ e-submit എന്ന ബട്ടണ്‍ ഉപയോഗിക്കാവുന്നതാണ് .
Cancel Bill (-സബ്മിറ്റ് ചെയ്ത ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ ട്രെഷറിയിലെ സാധിക്കു..)
Approval > Bill Approval >Click Out box>Click GO Button >Click Restore Button >Click approval Button(inbox) >Click GO  Button>Active Reject Bill Buble ( Enter Remarks) >SAVE >Bill Edit >Edit Bill Correctly..
BiMS Login Details
User Code: 10 digit DDO Code
Password: 10 digit DDO Code +admin@123
Role: DDO or DDO Admin
BiMS-Surrender by DDO- Help File
ബിംസില്‍ വന്ന ആലോട്മെന്റില്‍ ബാക്കിയായി വന്ന തുക എങ്ങനെ തിരികെ നല്‍കാം(Login Only DDO Admin) Surrender>Surrender by DDO>Select CCO&SCO>Select Major Head &View>Select Row and click go button>Enter Order Number,Surrender Amount& Remarks and click Surrender button.STEP-2 Approval > Surrender by DDO >Select SCO &DDO >Select Financial Year >Select Major Head (പൂര്‍ണ്ണമായി നല്‍കുക ) > Click View button>
Head of Accounts - DDO Surrender എന്നതില്‍ ശരിയായ Head of Account ന് ചേര്‍ന്നുള്ള ബട്ടണ്‍ ആക്റ്റീവ് ചെയ്യുക GO ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Approve ചെയ്യാനുള്ള button കാണാം തുടർന്ന് Approve നൽകുക.
Allotment മെനുവില്‍ View Allotment ല്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് സെര്‍ച്ച് ചെയ്യാം. Financial Year, DDO Code ഇവ ശരിയാണെന്നു ഉറപ്പു വരുത്തിയ ശേഷം List എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അലോട്‌മെന്റ് ആയി ലഭിച്ച തുക കാണാന്‍ കഴിയും.അതില്‍ Allotted Amount നീലനിറത്തില്‍ കാണുന്നുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ GO നമ്പര്‍, GO തീയതി, ഓര്‍ഡര്‍ നമ്പര്‍, തുക, അലോക്കേഷന്‍ തീയതി എന്നിവ കാണാന്‍ കഴിയും.
കൂടുതൽ പേരുടെ LTC Bill എടുക്കുന്നതിനുള്ള രീതി:-Bill - Bill Status - Credit Status
Acknowledgement Receipt 


  • ആദ്യമായി ലോഗിന്‍ ചെയ്യുന്നവര്‍ പ്രൊഫൈലില്‍ ആവശ്യമായ വിവരങ്ങള്‍ സെറ്റ് ചെയ്യണം. കൂടാതെ പാസ് വേര്‍ഡ് മാറ്റുകയും ചെയ്യുക.
  • Allotment എന്ന ടാബിനു കീഴില്‍ ഡി.ഡി.ഒ ക്ക് ലഭിച്ചിരിക്കുന്ന അലൊട്മെന്റുകള്‍, ചെലവാക്കിയ തുക, ബാക്കി തുടങ്ങിയ വിവരങ്ങള്‍ കാണാം.
  • Bill എന്ന മെനുവിനു കീഴില്‍ Bill Entry, Bill Edit, Bill E Submit, Bill Status എന്നീ നാലു സബ് മെനുകളും ഉണ്ട്.
  • Bill Entry: ബില്‍ തയ്യാറാക്കുന്നതിനുള്ള ആദ്യ പടിയായി ഇവിടെ ആവശ്യമുള്ള വിവരങ്ങള്‍ സെലക്ട് ചെയ്ത് Save ചെയ്യുക.
  • ഇവിടെ Claim Details, Deduction Details, Beneficiary Details എന്നിവ ചേര്‍ത്ത് Save ചെയ്യണം.
  • Bill Approval: തയ്യാറാക്കിയ ബില്‍ ഇവിടെ പി.ഡി.എഫ് രൂപത്തില്‍ കാണാനും അപ്രൂവ് ചെയ്യാനോ റിജക്ട് ചെയ്യാനോ സാധിക്കും.
  • E Submission: അപ്രൂവ് ചെയ്യപ്പെട്ട ബില്ലുകള്‍ Bill മെനുവിന് കീഴില്‍ Bill E-Submit എന്ന സബ് മെനുവില്‍ പ്രിന്റ് എടുക്കാനും ഇ സബ്മിറ്റ് ചെയ്യാനും സാധിക്കും.
    ഇ സബ്മിറ്റ് ചെയ്യുന്നത് വരെ ഏത് സ്റ്റേജിലും ബില്‍ എഡിറ്റ് ചെയ്യാനും ആവശ്യമെങ്കില്‍ ഡിലീറ്റ് ചെയ്യാനും സാധിക്കും.
  • Monday, February 24, 2020

    INCOME TAX STATEMENT
    "PressHere"

    Wednesday, January 29, 2020

    M V John Memorial Quiz 2020
    കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പ്രഗത്ഭനായ മുൻ എ ഇ ഓ ആയിരുന്ന എം വി ജോൺ സാറിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏർപ്പെടുത്തിയ ഫണ്ട് ഉപയോഗിച്ചുള്ള ക്വിസ് മത്സരം ഇന്ന് നടത്തപ്പെട്ടു. എൽ.പി., യു.പി., വിഭാഗങ്ങളിൽ നിന്നും 21 കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തു.  ഉത്തരം കണ്ടെത്താൻ ആദ്യാവസാനം വാശിയോടെയുള്ള പ്രയത്നം ആവേശമുണർത്തി. രക്ഷിതാക്കളും ഈ മത്സരത്തിന്റെ വിജയഘട്ടങ്ങളെ ആവോളം ആസ്വദിച്ചു. ഇനിയും ഇതുപോലുള്ള മത്സരങ്ങൾ വേണമെന്ന ആഗ്രഹവുമായാണ് കുട്ടികൾ തിരികെപ്പോയത്.
    LP വിഭാഗത്തിൽ കോട്ടയം ടൌൺ എൽ.പി.യിലെ ഹെഡ്മിസ്ട്രസ് ആശാലത ടീച്ചറും UP വിഭാഗത്തിൽ മുട്ടമ്പലം ഗവ.യു.പി.സ്‌കൂളിലെ ഹെഡ്മാസ്റ്റർ സണ്ണി സാറും കുട്ടികളിൽ ആവേശം നിറച്ചുകൊണ്ട് മത്സരം നടത്തിയത് ഒരു ഗെയിം നടക്കുന്ന പ്രതീതി ഉളവാക്കി.
    മത്സര വിജയികൾക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീലത ടീച്ചർ ക്യാഷ് അവാർഡ് നൽകി.






    Tuesday, January 28, 2020

    Digital Signsture Installation

    Digital Signature Installationഎളുപ്പത്തിൽ ചെയ്യാം (UBUNTU 18.04.1)
    "Press Here"

    Monday, January 6, 2020

    New Orders

    New Orders
    കിണറുകളുടെ സുരക്ഷിതത്വം സംബന്ധിച്ച് 
    എയ്ഡഡ് സ്‌കൂൾ അധിക ഡിവിഷൻ തസ്തിക സംബന്ധിച്ച്
    "Press Here"
    എയ്ഡഡ് സ്‌കൂളുകളിൽ കെ ടെറ്റ് യോഗ്യത നേടുന്നത് സംബന്ധിച്ച ഉത്തരവ്
    "Press Here"
    New Orders-"Press this Link"

    Monday, December 9, 2019

    സ്മാർട്ട്‌ എനർജി പ്രോഗ്രാം കോട്ടയം വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം

    സ്മാർട്ട്‌ എനർജി പ്രോഗ്രാം കോട്ടയം വിദ്യാഭ്യാസ ജില്ലാ ഊർജോത്സവം 2019 ഡിസംബർ 21 ശനിയാഴ്ച, കോട്ടയം എംഡി സെമിനാരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടക്കും. Reg.time :9.30am  അതോടനുബന്ധിച്ച മത്സരങ്ങൾ താഴെ കൊടുക്കുന്നു. 1.ഉപന്യാസം (hs, up):വിഷയം :rebuilding an energy efficient kerala. (മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാം ). 2.കാർട്ടൂൺ :(hs, up). വിഷയം. Carbon neutral lifestyle. 3. ക്വിസ് (hs, up)(ഒരു വിദ്യാലയത്തിൽനിന്നും രണ്ടു പേരുള്ള ഒരു team). പങ്കെടുക്കുന്ന വിദ്യാലയങ്ങൾ താഴെ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡിസംബർ 13 ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും ഒരു Escorting teacher നും 10 W Three star LED (₹175 MRP) ബൾബുകൾ സൗജന്യമായി നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9447910481
    "Press Here to connect"

    Friday, November 29, 2019

    LP വിഭാഗം കായികമത്സരങ്ങൾ

    LP വിഭാഗം കായികമത്സരങ്ങൾ കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ 28നു നടത്തി. കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി കെ. ശ്രീലത മേളയുടെ ഉദ്‌ഘാടനം നിർവഹിച്ചു.
     ഉദ്‌ഘാടനം : ശ്രീമതി. കെ.ശ്രീലത (എ ഇ ഓ)

     ജെസിമോൾ ടീച്ചർ 
     ശൈലജ ടീച്ചർ 






     ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ഭാരവാഹികളായ സാജു കെ. മാത്യു, ബെന്നി മാത്യു, ജോസഫ് സി.വൈ., തങ്കച്ചൻ സി.കെ.,  അന്നമ്മ ജോർജ്  എന്നിവർ ഓഫീസ് കാര്യങ്ങൾ നിർവഹിച്ചു.

    ജേതാക്കൾക്ക് എ ഇ ഓ കെ.ശ്രീലത ടീച്ചർ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.








    ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ശ്രീ.ജോൺസൻ ഡാനിയേൽ , ഉപജില്ലാ സ്പോർട്സ് സെക്രട്ടറി ശ്രീമതി.ജെസിമോൾ, ശ്രീമതി.ശൈലജ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. മികച്ച ഒഫീഷ്യലുകൾ കുട്ടികളുടെ പ്രകടനത്തെ വിലയിരുത്തി. ജേതാക്കൾക്ക് എ ഇ ഓ കെ.ശ്രീലത ടീച്ചർ ട്രോഫികൾ വിതരണം ചെയ്തു.

    Wednesday, November 6, 2019

    Sports - Revenue District

    കേരളാ സ്കൂൾ സ്പോർട്സ് "Press Here"
    കോട്ടയം റവന്യൂ ജില്ലയുടെ കായിക മാമാങ്കം ഇന്ന് പാലായിൽ തുടങ്ങുന്നു.

    Thursday, October 31, 2019


    മലയാളദിനാഘോഷം നടത്തണം "Press Here" 

    അറിയിപ്പുകൾ

    1.ഉപജില്ലാ സ്‌കൂൾ കലോത്സവം 2019
    31/10/2019 വൈകുന്നേരം വരെയുള്ള മത്സരഫലങ്ങൾ 
      Final Result

    2. കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ  നടത്തപ്പെട്ടു.

    കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ കോട്ടയം എം ടി സെമിനാരി  സെക്കണ്ടറി സ്‌കൂൾ, സെന്റ്.ജോസഫ്‌സ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, ഗുഡ് ഷെപ്പേഡ് എൽ.പി.സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലായി നടത്തപ്പെട്ടു. ഈ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നും വന്നെത്തിയ എൽ.പി./ യു.പി./ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കലാകാരന്മാരും കലാകാരികളുമായ കുട്ടികളാണ് ഈ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. 

    ശ്രീമതി.ഉഷാ ഗോവിന്ദ് (DEO,കോട്ടയം) സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തു.


     ശ്രീ.മനോജ് വി.പോൾ (പ്രോഗ്രാം കമ്മിറ്റി കൺവീനർ ) ഫലപ്രഖ്യാപനം നിർവ്വഹിക്കുന്നു.


    ശ്രീമതി.കെ.ശ്രീലത (എ.ഇ.ഓ.)







    3.ഇന്ന്.... 
     മൂന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പഠന പോരായ്മകൾ പരിഹരിക്കുന്നതിനായി നടത്തുന്ന ശ്രദ്ധ പരിപാടിയുടെ ഉപജില്ലാതല പരിശീലനത്തിൽ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ പ്രഥമാധ്യാപകർ ശ്രദ്ധ കോഡിനേറ്റർമാർ, SMC/ PTA പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശ്രീമതി.അജിതകുമാരി (ഡി ഡി ഇ കോട്ടയം ),ശ്രീമതി കെ.ശ്രീലത എ.ഇ.ഓ),ശ്രീ സാബു ഐസക് (DPO,SSA) എന്നിവർ ക്യാമ്പ് സന്ദർശിച്ചു . ഡയറ്റ് ഫാക്കൽറ്റി ശ്രീമതി.ശ്രീജ ടീച്ചർ ക്ലാസ് നയിച്ചു.


    ശ്രീമതി.അജിതകുമാരി (ഡി ഡി ഇ കോട്ടയം )

    അറിയിപ്പുകൾ

    1.ഉപജില്ലാ സ്‌കൂൾ കലോത്സവം 2019
    30/10/2019 ലെ വൈകുന്നേരം വരെയുള്ള മത്സരഫലങ്ങൾ 
      New Result
    ***************************************************
    ശ്രദ്ധ പരിശീലനം ഇന്ന് (31-10-2019)Related image 
    2.ഇന്ന് രാവിലെ നടക്കുന്ന ഉപജില്ലാതല പരിശീലനത്തിൽ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ പ്രഥമാധ്യാപകർ ശ്രദ്ധ കോഡിനേറ്റർമാർ, SMC/ PTA പ്രതിനിധികൾ എന്നിവർ പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.. 

      3.അറിയിപ്പ് 

    ചില സാങ്കേതിക കാരണങ്ങളാൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന 31/10/2019 കോട്ടയം ഈസ്റ്റ് സബ്ജില്ലാ കരാട്ടേ മത്സരങ്ങൾ മാറ്റിവച്ചിരിക്കുന്നു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്