ജനുവരി 26 മുതൽ മെയ് 31 വരെ ഇനി പഠനോത്സവം. നിർദിഷ്ട മാർഗനിർദേശങ്ങൾ ഉപയോഗിച്ച് കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പ്രതിഫലിപ്പിച്ചുകൊണ്ടും പഠനനേട്ടങ്ങളെ ബഹുജനമദ്ധ്യത്തിൽ അവതരിപ്പിച്ചുകൊണ്ടും പൊതുവിദ്യാലയങ്ങളെ അറിവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പഠനോത്സവ പരിപാടിയുടെ പരിശീലനം വിവിധകേന്ദ്രങ്ങളിൽ നടത്തപ്പെട്ടു. ഇനി പ്രവർത്തനം ആരംഭിച്ചാൽ മതി.
അറിയിപ്പ് ഇന്ന് നടത്താനിരുന്ന കോട്ടയം റവന്യൂജില്ലാ കലോത്സവം - രണ്ടാം ദിന മത്സരങ്ങൾ ഹർത്താലിനെത്തുടർന്നു 19/ 11 / 2018 തിങ്കൾ ലേക്ക് മാറ്റിവച്ചതായി അറിയിച്ചു.
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തുടക്കമായി.
Monday, October 29, 2018
കേരള സ്‌കൂൾ കലോത്സവം 2018
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് നാളെ (ഒക്ടോബർ 30 ) തുടക്കമാവും.
കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി ഉപജില്ലയിലെ ഹൈ സ്‌കൂൾ - ഹയർ സെക്കണ്ടറി മേഖലയിലെ കലാകാരന്മാരും കലാകാരികളുമായ വിദ്യാർഥികൾ മികച്ച കലാപ്രകടനം നടത്തും.31 നു കലോത്സവം സമാപിക്കും.
സർക്കാർ ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ്
പദ്ധതി MEDISEP ൽ അംഗമാകുന്നതിനായി ജീവനക്കാരുടെ വിവരശേഖരണം ഓൺലൈൻ വഴി
നടത്തുന്നത് അവസാനിപ്പിച്ചു.
വിവരശേഖരണം ഇനി ഓഫ്‌ലൈൻ പ്രൊഫോർമ വഴി
നടത്തും. എല്ലാ സ്ഥാപന മേലധികാരിമാരും തങ്ങളുടെ അധികാരപരിധിയിലുള്ള
ജീവനക്കാരുടെ വിവരശേഖരണം തന്നിരിക്കുന്ന പ്രൊഫോർമ വഴി ശേഖരിക്കേണ്ടതും അവ
എക്സൽ ഫോർമാറ്റിൽ തയ്യാറാക്കി ബന്ധപ്പെട്ട നോഡൽ ഓഫീസർക്ക്
കൈമാറാറേണ്ടതുമാണ്.
ഇതിനകം MEDISEP പോർട്ടലിൽ ഓൺലൈനായി നൽകിയവരും ഒരിക്കൽ
കൂടി പ്രൊഫോർമ വഴി വിവരങ്ങൾ സ്ഥാപന മേലധികാരിക്ക് നൽകേണ്ടതാണ്.
വിവരങ്ങൾ
കൈമാറേണ്ട അവസാനതീയതി : 2018 NOVEMBER 30
ജീവനക്കാർ
തയ്യാറാക്കി നൽകേണ്ട പ്രൊഫോർമ, സ്ഥാപന മേലധികാരി തയ്യാറാക്കേണ്ട എക്സൽ
ഷീറ്റ്, എക്സൽ ഷീറ്റ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്, FAQ , സർക്കുലർ
എന്നിവ ചുവടെ..