Wednesday, May 31, 2017

TEXT BOOK SUPPLY

Text book Supply Monitering
"Press Here"

Tuesday, May 30, 2017

ADHAAR സെന്ററുകൾ

ADHAAR സെന്ററുകൾ
മെയ് 30,31 തീയതികളിൽ ആധാർ നമ്പർ ചേർക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന അക്ഷയ സെന്ററുകളുടെ വിവരം കൊടുത്തിരിക്കുന്നത് നോക്കുക
"Press Here"

Sunday, May 28, 2017

TRANSFER & POSTING

Transfer and Postings
"Press Here"

Saturday, May 27, 2017

Late news

 ആധാർ നിർബന്ധമാക്കിയിരിക്കുന്നു.
IHRD യുടെ നിർദേശപ്രകാരം പുതിയ കുട്ടികൾക്കും ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്കും ആധാർ നിർബന്ധമാക്കിയിരിക്കുന്നു.
മെയ് 29,30,31 തീയതികളിൽ ഇതിനുള്ള സൗകര്യം അക്ഷയകേന്ദ്രങ്ങളിൽ ഒരുക്കുന്നതാണ്.അക്ഷയകേന്ദ്രങ്ങളുടെ ലിസ്റ്റ് പിന്നീട് ഹെഡ്മാസ്റ്റർമാരെ അറിയിക്കും .
ആധാർ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങൾ ഉടൻ ശേഖരിക്കുക.
സമ്പൂർണ്ണ & ആറാം പ്രവൃത്തിദിനകണക്കെടുപ്പ് 
Page 1
Page 2
Page 3
ഒന്നാം ദിന പ്രവർത്തന നിർദ്ദേശങ്ങൾ
" Press Here "
ആറാം പ്രവൃത്തിദിനനിർദേശങ്ങൾ
Page1
Page 2
പ്രവേശനോത്സവം - നിർദേശങ്ങൾ
" Press Here "
നിർദേശങ്ങൾ 
6th Working day 1
6th working day 2 

Tuesday, May 23, 2017

LSS Result

LSS Result പ്രഖ്യാപിച്ചു.

പുതിയ അദ്ധ്യയന വർഷത്തേക്ക് ഒന്നാം ക്‌ളാസിൽ പ്രവേശനം കിട്ടിയ കുട്ടികളുടെ വിവരങ്ങൾ 23 / 5 / 2017 നു നാലുമണിക്ക് മുൻപായി ഐടി സ്‌കൂളിന്റെ സൈറ്റിൽ ഓൺലൈൻ എൻട്രി നടത്തുക.

Monday, May 22, 2017

HM Coference

HM Coference

Date:::::: 23-05-2017
Venue::::: BRC Kottayam East
Time:: ::: 11:00AM
  1. Please Bring School Fitness certificate having dimensions(Height,Length,(Gov/Aided/UnAided)
  2. Please bring a copy of First page of  Bank Pass book to be used for Uniform Distribution for the year 2017-18Gov/Aided)
  3. Please bring the Drop out performa (Intended for those schools who didn't submit)Gov/Aided/UnAided)
  4. Please bring the Pre Primary performa (Intended for those schools who didn't submit)(Gov/Aided)
  5. Please bring the Utilization Certificate(UC) in KFC Form 44 for the Noon Meal Gas Connection Rs 5000 (Intended for those schools who didn't submit)(Gov/Aided)
  6. Please bring the Utilization Certificate(UC) in KFC Form 44 for the Noon Meal Storing Bin Rs 2500 (Intended for those schools who didn't submit)(Gov/Aided)

Monday, May 15, 2017

അവസാനവട്ടം അദ്ധ്യാപക പരിശീലനം

അവധിക്കാല അദ്ധ്യാപക പരിശീലനം 
16 മെയ് 2017 നു തുടങ്ങുന്നു.
ഇതുവരെ ഒരു പരിശീലനത്തിലും പങ്കെടുക്കാത്ത പ്രഥമാധ്യാപകരുൾപ്പെടെ എല്ലാ അദ്ധ്യാപകരും ഈ അവസാനവട്ട പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണെന്നു ഇതിനാൽ കർശന നിർദേശം നൽകുന്നു.
പരിശീലന കേന്ദ്രങ്ങൾ 
എൽ.പി. വിഭാഗം - ഗവ.വി എച്ച് എസ് എസ് കടുത്തുരുത്തി 
     യു.പി. വിഭാഗം - ബി.ആർ സി ഏറ്റുമാനൂർ 

Last Spell of Teacher Training on 16th May...LP at Govt.VHSS Kaduthuruthy ...UP at BRC Ettumanoor.....

EXAMINATION RESULT

Wednesday, May 3, 2017

East HMs Conference on 5th May at DDE's Conference Hall

Conference on 5th May at 11am, DDE's Conference Hall........Conference on 5th May at 11am, DDE's Conference Hall..........Conference on 5th May at 11am,DDE's Conference Hall.......Conference on 5th May at 11am,DDE's Conference Hall.......Conference on 5th May at 11am, DDE's Conference Hall.......Conference on 5th May at 11am, DDE's Conference Hall........Conference on 5th May at 11am, DDE's Conference Hall.......Conference on 5th May at 11am, DDE's Conference Hall

Tuesday, May 2, 2017

Text Book Supply

പാഠപുസ്തകവിതരണം 2016 - 17 
"Press Here"

Tuesday, April 25, 2017

യു.പി.വിഭാഗം - ഹിന്ദി

2017 ലെ അവധിക്കാല അധ്യാപക പരിശീലനം

കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ 2017 ലെ അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.
2017 ലെ അവധിക്കാല അധ്യാപക പരിശീലനം
യു.പി.വിഭാഗം ഹിന്ദി ഒരു സ്പെൽ മാത്രം 
26 -4- 2017 മുതൽ 29-04-2017  വരെ BRC യിൽ 

യു.പി. വിഭാഗം ഐ,ടി പരിശീലനം 
26 - 4 - 2017 മുതൽ ഐ,ടി സ്‌കൂളിൽ നടത്തും.

2017 ലെ അവധിക്കാല അധ്യാപക പരിശീലനം
L P  വിഭാഗം (രണ്ടാം സ്പെൽ )
26-4- 2017 മുതൽ 05-05-2017 വരെ  MDSHSS കോട്ടയം

Saturday, April 15, 2017

2017 ലെ അവധിക്കാല അധ്യാപക പരിശീലനം

 2017 ലെ അവധിക്കാല അധ്യാപക പരിശീലനം

കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ 2017 ലെ അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച വിവരങ്ങൾ ഇതോടൊപ്പം അറിയിക്കുന്നു.
യു.പി.വിഭാഗം ഒരു സ്പെൽ മാത്രം (ഹിന്ദി,സംസ്കൃതം  പിന്നീട്)
17 -4- 2017 മുതൽ 20-04-2017  വരെ MDSHSS കോട്ടയം

L P  വിഭാഗം (ഒന്നാം സ്പെൽ )
17 -4- 2017 മുതൽ 25 -04-2017  വരെ St .George VHSS പുതുപ്പള്ളി
(L P  വിഭാഗത്തിലെലെ പ്രഥമാധ്യാപകർ ഉൾപ്പെടെ പകുതി  അധ്യാപകർ  പങ്കെടുക്കണം).

26 -4-2017 മുതൽ മെയ് 5 വരെ രണ്ടാം സ്പെൽ നടത്തപ്പെടും. L P വിഭാഗത്തിലെ ശേഷിക്കുന്ന മുഴുവൻ അധ്യാപകരും രണ്ടാം സ്പെല്ലിൽ 
(MDSHSS കോട്ടയം) പങ്കെടുക്കേണ്ടതാണ്.

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ എല്ലാ പ്രവൃത്തി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കാനുള്ള ക്രമീകരണം എല്ലാ പ്രഥമാധ്യാപകരും ചെയ്യേണ്ടതാണ്.

പരിശീലനത്തിൽ പങ്കെടുക്കുന്ന മുഴുവൻ അധ്യാപകരും TB,HB ഇവ കൊണ്ടുവരേണ്ടതാണ്.

കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ 2017 ലെ അവധിക്കാല അധ്യാപക പരിശീലനം സംബന്ധിച്ച വിവരങ്ങൾ

Friday, April 7, 2017

HMs Conference

HMs Conference
ഈസ്റ്റ് ഉപജില്ലാ HM കോൺഫെറെൻസ് 10 .04.2017 തിങ്കളാഴ്ച 11 മണിക്ക് BRC ഹാളിൽ നടത്തപ്പെടും.പങ്കെടുക്കുക.

Monday, April 3, 2017

യു.പി.അദ്ധ്യാപകരുടെ

U.P.Teachers Training
IT @ School ന്റെ സൈറ്റ് നോക്കി അതിൽ യു.പി.അദ്ധ്യാപകരുടെ വിവരങ്ങൾ ചേർക്കുക.
"Press Here"

Wednesday, March 8, 2017

അന്താരാഷ്‌ട്ര വനിതാ ദിനം

ന്താരാഷ്‌ട്ര നിതാ ദിനം രിക്കുന്നു
സ്‌ത്രീകൾ നമ്മുടെ ലോകത്തിനും ഭാവിയ്‌ക്കും നൽകിയ മികച്ച സംഭാവനകൾ നമുക്ക് ആഘോഷകരമാക്കാം. "നിങ്ങൾക്കായി സംസാരിക്കാൻ മറ്റൊരാൾ വരുന്നതിനായി കാത്തിരിക്കരുത്. ഈ ലോകം മാറ്റാൻ കഴിയുന്നത് നിങ്ങൾക്കുതന്നെയാണ്." - മലാല യൂസഫ്‌സായ്.

പ്രത്യേക കോൺഫറൻസ്

ഇന്ന് 3 മണിക്ക് പ്രത്യേക കോൺഫറൻസ് ഉണ്ടായിരിക്കുന്നതാണ്.
ഇന്നലെ മെയിലിൽ നൽകിയിരുന്ന NMP Format (3Pages) പൂരിപ്പിച്ചു രണ്ടു കോപ്പി കോൺഫെറെൻസിൽ സമർപ്പിക്കണം. സുപ്രീം കോടതി നടപടികളുമായി ബന്ധപ്പെട്ടുള്ളതായതിനാൽ ഒരു കാരണവശാലും ഉപേക്ഷ വിചാരിക്കരുത്.

Friday, March 3, 2017

സ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

ഗവണ്മെന്റ് ഹൈസ്‌കൂൾ പ്രഥമാദ്ധ്യാപകരുടെയും എഇഓമാരുടെയും സ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

LSS / USS പരീക്ഷകൾ നാളെ

LSS / USS പരീക്ഷകൾ നാളെ തെരഞ്ഞെടുക്കപ്പെട്ട വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. കുട്ടികൾ അഡ്മിഷൻ ടിക്കറ്റ്,വച്ചെഴുതുന്നതിനുള്ള എഴുത്തു പലക, ഉച്ചഭക്ഷണം, കുടിവെള്ളം, പേന, പെൻസിൽ എന്നിവ സഹിതം 9.30 നു തന്നെ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്.

Tuesday, February 28, 2017

Tuesday, February 14, 2017

താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ അടിയന്തിരമായി ചെയ്യുക.

അറിയിപ്പ് 

1.സമ്പൂർണ്ണയിൽ ലോഗിൻ ചെയ്ത്  സ്കൂൾ ഡീറ്റെയിൽസ് പുതുക്കുക.
2.സ്‌കൂളുകളിൽ ഉള്ള SC/ST ജീവനക്കാരുടെ വിവരം 1.1.2016 പ്രകാരവും 1.1.2017 പ്രകാരവും ഓഫീസിൽ സമർപ്പിക്കുക.
3.ഓഗസ്റ്റ് 20 നു സദ്ഭാവനാദിനം ആചരിച്ചതിന്റെ റിപ്പോർട്ട് ഓഫീസിൽ സമർപ്പിക്കുക.
4.ഗവണ്മെന്റ് സ്‌കൂൾ അദ്ധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ  ഓൺലൈൻക്ഷണിച്ചു.

Saturday, February 11, 2017

സംസ്കൃതാദ്ധ്യാപക പരിശീലന പരിപാടി

സംസ്കൃതാദ്ധ്യാപക പരിശീലന പരിപാടി 
ഈ മാസം 14 , 15 തീയതികളിൽ 
കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ UP, HS സംസ്കൃതാദ്ധ്യാപക പരിശീലന പരിപാടി ഈ മാസം 14 , 15 തീയതികളിൽ കോട്ടയം M.D,സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തപ്പെടും. സമയം രാവിലെ 10 മുതൽ 4 വരെ.പ്രഥമാധ്യാപകർ തങ്ങളുടെ വിദ്യാലയങ്ങളിലെ സംസ്കൃതാദ്ധ്യാപകരെ നിയോഗിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (DEO) അറിയിച്ചു.

Friday, February 10, 2017

2016-17 ലെ ആദായ നികുതി കണക്കാക്കുന്ന വിധം.

കടപ്പാട് :MATHS BLOG
2016 മാർച്ച്‌ മുതൽ 2017 ഫെബ്രുവരി വരെ മാസങ്ങളിലെ Pay, Pension, DA, HRA, CCA, Special Allowance, Overtime Allowance , 2016 ഏപ്രിൽ ഒന്നിനും 2017 മാർച്ച്‌ 31 നും ഇടയിൽ ലഭിച്ച Festival Allowance, Bonus, DA Arrear, Pay Arrear , Leave Surrender എന്നിവയെല്ലാം കൂട്ടി Gross Salary Income കാണണം. Leave Travel Concession, Conveyance Allowance (for performance of duties of an Office), 16,000 വരെയുള്ള Transport Allowance(granted to travel between residence and place of duty), 24,000 വരെയുള്ള Uniform allowance, റിട്ടയര്‍മെന്‍റ് സമയത്തെ Leave Surrender, Commutation of Pension, Gratuity, PF എന്നിവ ഒഴിവാക്കാം.
15,000 രൂപയില്‍ കൂടുതലുള്ള Medical Reimbursement തുക Gross Salary യില്‍ കൂട്ടണം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ ജീവനക്കാരുടെ ചികിത്സക്ക് അംഗീകരിക്കപ്പെട്ട ആശുപത്രികളിലോ ഉള്ള ചികിത്സയുടെ Reimbursement തുക Gross Salary യില്‍ കൂട്ടേണ്ടതില്ല.
ഇതില്‍ നിന്നും പ്രൊഫഷനല്‍ ടാക്സ്, വാടക വീട്ടില്‍ താമസിക്കുന്നവരുടെ HRA എന്നിവ കുറച്ച് Net Salary Income കാണാം.
HRA
വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിൻറെ (Pay+DA) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അർഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമാണ് ഇളവായി ലഭിക്കുന്നത്.
1- ആ വർഷം ലഭിച്ച HRA ,
2-ശമ്പളത്തിൻറെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്.
3-ശമ്പളത്തിൻറെ 40%
(ഉദാഹരണമായി 15,000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം (Pay+DA) 450000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ പത്ത് ശതമാനം 45,000 ആണല്ലോ. അയാൾ ആ വർഷം 44000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല. 50,000 കൊടുത്തെങ്കിൽ 5000 രൂപ ഇളവ്. 70,000 രൂപ കൊടുത്തെങ്കിൽ 15,000 രൂപ ഇളവ് )
Net Salary Income ത്തില്‍ നിന്നും Housing Loan Interest കുറയ്ക്കുകയും മറ്റു വരുമാനങ്ങൾ (Income from other Sources) ഉണ്ടെങ്കിൽ അവ കൂട്ടുകയും ചെയ്‌താൽ GROSS TOTAL INCOME കിട്ടുന്നു.
Housing Loan Interest
സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം. ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിന്റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.
A.1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും. രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം. ഇത് കാണിക്കാൻ ഒരു "Self Declaration" നൽകിയാൽ മതിയാകും.
B. 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.
C. റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും പരമാവധി ഇളവ് 30,000 രൂപയാണ്.
(Housing Loan ന്‍റെ മുതലിലേക്ക് അടച്ച തുക 80 C യില്‍ കുറവിന് പരിഗണിക്കും. 80EE പ്രകാരം ഹൌസിംഗ് ലോണ്‍ പലിശ 50,000 രൂപ വരെ നിബന്ധനകള്‍ക്ക് വിധേയമായി അധിക കിഴിവുണ്ട്. See Deductions below.)
ഇതില്‍ നിന്നും Chapter VI-A യില്‍ പറഞ്ഞിരിക്കുന്ന അര്‍ഹമായ കിഴിവുകള്‍ കുറച്ചാല്‍ കിട്ടുന്നതാണ് Taxable Income. Taxable Income ത്തിനാണ് നാം നിശ്ചിത നിരക്ക് പ്രകാരം ടാക്സ് കണക്കാക്കുന്നത്. Income Tax രേഖകളിലും Form 16 ലും മറ്റും Taxable Income എന്നതിന് Total Income എന്ന് കാണാം.
Chapter VI -A യിലെ കിഴിവുകൾ
നമുക്ക് ലഭിക്കുന്ന പ്രധാന കിഴിവായ Section 80 C പ്രകാരമുള്ള കിഴിവുകൾ പരമാവധി 1,50,000 രൂപയാണ്. 2016-17 വർഷം അടച്ച തുക മാത്രമേ 80 C പ്രകാരം കിഴിവായി ലഭിക്കൂ.
1. Provident Fund ൽ നിക്ഷേപിച്ച subscription തുകയും,നിക്ഷേപിച്ച അരിയറും കിഴിവായി അനുവദിക്കും. (PFലോണിലേക്കുള്ള തിരിച്ചടവ് അനുവദിക്കില്ല)
2.ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച Life Insurance Premium കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)
3. SLI, GIS, FBS എന്നിവ കിഴിവ് ലഭിക്കും. എന്നാല്‍ GPAIS പറ്റില്ല എന്ന് കാണുന്നു.
4. വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. (എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)
5. Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ 5 വർഷത്തിൽ കുറയാത്ത കാലത്തേക്ക് Tax Savings Approved Scheme കളിലെ സ്ഥിരനിക്ഷേപം.
6. Tution Fees - ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല. Entrance Coaching പോലുള്ള സ്പെഷ്യല്‍ ട്യൂഷനുകള്‍ക്ക് അടയ്ക്കുന്ന ഫീസ്‌ പരിഗണിക്കില്ല.
7. സ്വന്തം താമസത്തിനായി വീട് വാങ്ങിയതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.
8. പെണ്‍കുട്ടികള്‍ക്കായുള്ള 'സുകന്യ സമൃദ്ധി അക്കൗണ്ട്‌ സ്കീമില്‍ നിക്ഷേപിച്ച തുക
ഇവ കൂടാതെ അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI ,NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 C പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും കുറയ്ക്കാം.
80 CCC
LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.
80 CCD(1)
National Pension Scheme (NPS) ല്‍ അടച്ച ജീവനക്കാരന്‍റെ വിഹിതം 80 CCD(1) പ്രകാരം കിഴിവായി ലഭിക്കും. ഇത് ശമ്പളത്തിന്റെ (Pay+DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല.
Section 80C, 80CCC , 80CCD(1) എന്നിവയുടെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്.
ഇതിനു പുറമേ ഈ 80 CCD(1B) പ്രകാരം 50,000 രൂപ വരെ NPS നിക്ഷേപത്തിന് അധിക കിഴിവ് ലഭിക്കും. 1,50,000 ലക്ഷം വരെയുള്ള കിഴിവിനായി ഉപയോഗിച്ച NPS നിക്ഷേപം കഴിച്ച് ബാക്കിയുള്ളതാണ് 80 CCD(1B) പ്രകാരമുള്ള കിഴിവിന് പരിഗണിക്കുക. ശമ്പളത്തിന്‍റെ 10% മാത്രം എന്ന നിബന്ധന ഈ കിഴിവിന് ഇല്ല.
80 CCD(2)
National Pension Scheme (NPS) ലേക്ക് Government അല്ലെങ്കില്‍ Employer അടയ്ക്കുന്ന Employer's Contribution 80 CCD(2) പ്രകാരം കിഴിവിന് അര്‍ഹമാണ്. പരമാവധി കിഴിവ് ശമ്പളത്തിന്റെ (Pay+DA) 10 % മാത്രമാണ്. Employer's Contribution വരുമാനത്തിന്‍റെ കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ മാത്രമേ കിഴിവ് ലഭിക്കൂ.
80 CCG
നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്. ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം. ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.
80 D (Health Insurance Premium)
ജീവനക്കാരൻറെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health Insurance പ്രീമിയം, പരമാവധി 25,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 30,000 ആണ്. ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുക പരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് അര്‍ഹതയുള്ളതാണ്. Senior Citizen ഉള്‍പ്പെട്ട കുടുംബത്തിന് പരമാവധി 30,000 രൂപയും അല്ലാത്തവയ്ക്ക്‌ പരമാവധി 25,000 രൂപയുമാണ് കിഴിവ്.
ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 25,000 കൂടെ ഇളവ് ലഭിക്കും. ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 30,000 വരെ ആവാം. മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന് അർഹമാണ്.
Health Insurance ഇല്ലാത്ത 80 വയസ്സുള്ള മാതാപിതാക്കളുടെ ചികിത്സാചെലവിനു 80D പ്രകാരം 30,000 വരെ കിഴിവ് നേടാം. ചികിത്സാചെലവ് നേരിട്ട് പണമായി നല്‍കിയത് ആവരുത്. മാതാപിതാക്കള്‍ക്കുള്ള ആകെ കിഴിവ് 30,000 അല്ലെങ്കിൽ 25,000 കവിയാൻ പാടില്ല.
Health Insurance പ്രീമിയം, 80 കഴിഞ്ഞവരുടെ ചികിത്സാചെലവ് എന്നിവ നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം . Health Check up ന് പണം നേരിട്ട് നൽകിയതാവാം.
80 DD - (For Disability of dependants with disability)
ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും.
ചെലവഴിച്ച തുക എത്രയായാലും 75,000 രൂപയാണ് കിഴിവ് ലഭിക്കുക. 80% ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ 1,25,000 രൂപ കിഴിവ് ലഭിക്കും.
ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10-IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.
80U (For Employees with disability)
സാമ്പത്തിക വർഷത്തിലെ ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability (40% or above) ഉണ്ടെന്നു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക്‌ 75,000 രൂപ കിഴിവ് ലഭിക്കും. 75,000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്. അല്ലാതെ ചെലവഴിച്ച തുകയല്ല. കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) 1,25,000 രൂപ ഇളവുണ്ട്. 80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
Autism, Cerebral palsy, Multiple Disability എന്നിവയുള്ളവര്‍ 80DD, 80U കിഴിവുകള്‍ക്ക് Form 10-1A യിലാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. MD ഉള്ള Neurologist / Pediatric Neurologist അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപതികളിലെ Civil Surgeon / Chief Medical Officer എന്നിവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാം.
80 DDB (For Medical treatment of specified diseases)
ജീവനക്കാരൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.
Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids , chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സ ചെലവുകൾക്കാണ് അർഹതയുള്ളത്. 40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്. എന്നാൽ രോഗി Senior Citizen (60 വയസ്സിനു മുകളില്‍) ആണെങ്കിൽ 60,000 രൂപ വരെ കിഴിവ് ലഭിക്കും. 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പരമാവധി 80,000 രൂപ വരെ കിഴിവ് ലഭിക്കും. അതാത് രോഗങ്ങളില്‍ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Prescription ഹാജരാക്കണം. ഈ Prescription ല്‍ രോഗിയുടെ പേര്, വയസ്സ്, രോഗത്തിന്‍റെ പേര്, സ്പെഷലിസ്റ്റ് ഡോക്ടറുടെ പേര്, അഡ്രസ്സ്, രജിസ്ട്രെഷന്‍ നമ്പര്‍, യോഗ്യത എന്നിവ ഉണ്ടായിരിക്കണം. ഗവണ്മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. Reimbursement അല്ലെങ്കില്‍ insurance തുക ലഭിച്ചെങ്കില്‍ അത് കഴിച്ചേ ഇളവ് ലഭിക്കൂ.
80 E (Interest on loan for higher education )
ഭർത്താവ്/ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ ജീവനക്കാരന്‍ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80U പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക. Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ വേണ്ടി എടുത്ത ലോണിന്‍റെ പലിശയ്ക്കും ഈ ഇളവ് ലഭിക്കും. 80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.
80 G (Donations to notified Funds and charitable institutions)
ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. ശമ്പളത്തിൽ നിന്നും കുറയ്ക്കുന്ന ടാക്സ് (TDS) കണക്കാക്കുന്നതിന് ഇത് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം. (ചില Notified Fund കളിലേക്ക് സ്ഥാപനം വഴി ശേഖരിച്ച സംഭാവന TDS ന് പരിഗണിക്കും.)
80GGC (Donation to political parties)
80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം. Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും. കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം. സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും.
80TTA (Interest in SB Account)
ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങളിലെ SB Account കളിൽ നിന്നും ലഭിച്ച പലിശ പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും. നിങ്ങൾ മറ്റു വരുമാനം എന്ന നിലയില്‍ Gross Total Income ത്തിൽ പലിശ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ. സ്ഥിരനിക്ഷേപത്തിന്‍റെ പലിശയ്ക്ക് 80TTA പ്രകാരം കിഴിവില്ല.
80EE (Interest of Housing Loan)
വീട് നിര്‍മ്മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൌസിംഗ് ലോണിന്‍റെ Interest 2 ലക്ഷം വരെ Income from House Property എന്ന ശീര്‍ഷകത്തില്‍ നഷ്ടമായി കാണിച്ച് കുറച്ചിരിക്കുമല്ലോ. ഇതിലും കൂടുതല്‍ അടച്ചിട്ടുണ്ടെങ്കില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി 50,000 രൂപ കൂടി 80EE പ്രകാരം കുറയ്ക്കാം. നിബന്ധനകള്‍ (1) ലോണ്‍ 2016 ഏപ്രില്‍ 1 നും 2017 മാര്‍ച്ച്‌ 31 നും ഇടയില്‍ എടുത്തതാവണം. (2) ലോണ്‍ അനുവദിക്കുന്ന അവസരത്തില്‍ വീട് ഉണ്ടായിരിക്കരുത്. (3) വീടിന്‍റെ വില 50 ലക്ഷത്തിലും ലോണ്‍ 35 ലക്ഷത്തിലും കുറവായിരിക്കണം. (4) ലോണ്‍ ഒരു Financial Institution ല്‍ നിന്നും എടുത്തതാവണം.
Chapter VI -A യിലെ പ്രധാന കിഴിവുകൾ ഇവയാണ്. ഇവയില്‍ 80 G, 80 GGC എന്നിവ ഒഴികെ എല്ലാ കിഴിവുകളും DDO യ്ക്ക് അനുവദിക്കാവുന്നവയാണ്. മതിയായ രേഖകള്‍ പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെട്ട് വേണം അനുവദിക്കാന്‍.
മുകളില്‍ പറഞ്ഞ അര്‍ഹമായ കിഴിവുകള്‍ കുറച്ചാല്‍ Taxable Income കിട്ടുന്നു. ഇതിനു ഈ വര്‍ഷത്തെ നിരക്ക് പ്രകാരം ടാക്സ് കണക്കാക്കണം.
INCOME TAX RATE for 2016-17 60 വയസ്സിൽ താഴെയുള്ളവർക്കുള്ള Normal Rate ആവും നമുക്കാവശ്യം.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നിരക്ക് തന്നെ.
1.) Taxable Income 2,50,000 രൂപ വരെ ടാക്സ് ഇല്ല.
2.) 2,50,000 ത്തിന് മുകളിൽ 5,00,000 വരെ : 2,50,000 ത്തിനു മുകളിലുള്ള തുകയുടെ 10 %.. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 5000 രൂപ കുറയ്ക്കാം. ഫലത്തിൽ 3,00,000 ത്തിന് മുകളിൽ മാത്രമേ ടാക്സ് ഉണ്ടാവൂ.
3.) 5,00,000 ത്തിനു മുകളിൽ 10,00,000 വരെ : 25,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തിന് മുകളിൽ Taxable Income ഉണ്ടെങ്കിൽ Rebate കിട്ടില്ല)
4.) 10,00,000 ത്തിനു മുകളിൽ : 1,25,000 രൂപയും 10 ലക്ഷത്തിന് മുകളിൽ വരുന്നതിന്‍റെ 30 % വും കൂട്ടിയ തുക.
60 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഉള്ള നിരക്ക്
1.) Taxable Income 3,00,000 വരെ ടാക്സ് ഇല്ല.
2.) 3,00,000 മുതൽ 5,00,000 വരെ : 3 ലക്ഷത്തിനു മുകളിൽ വരുന്നതിന്‍റെ 10 %. ഇതിൽ നിന്നും Section 87A പ്രകാരമുള്ള റിബേറ്റ് പരമാവധി 5000 രൂപ കുറയ്ക്കാം.
3.) 5,00,000 ലക്ഷം മുതൽ 10,00,000 വരെ : 20,000 രൂപയും 5,00,000 ത്തിന് മുകളിൽ വരുന്നതിന്‍റെ 20 % വും കൂട്ടിയ തുക. (5 ലക്ഷത്തി

Thursday, February 2, 2017

എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം&കോൺഫറൻസ്

എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 10.30 നു എ ഇ ഓ യുടെ ചേമ്പറിൽ നടത്തപ്പെടും.

HMs' Conference 
കോട്ടയം  ഈസ്റ്റ് BRC ഹാളിൽ ൽ 4/ 2 / 2017 ശനിയാഴ്ച ഹെഡ്മാസ്റ്റർമാർക്കായി കോൺഫറൻസ് (11am) നടത്തപ്പെടുന്നു. എല്ലാ ഹെഡ്മാസ്റ്റർമാരും ഇതിൽ സംബന്ധിക്കണമെന്ന് അറിയിക്കുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം 10.30 നു എ ഇ ഓ യുടെ ചേമ്പറിൽ നടത്തപ്പെടും.

Monday, January 30, 2017

ഇന്ന് (30-01-2017) കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ

അറിയിപ്പ് 
ഇന്ന് (30-01-2017) കോട്ടയം ഈസ്റ്റ് ബി ആർ സി യിൽ വിദ്യാരംഗം ക്വിസ് -  സമയം രാവിലെ 10 മണി 
രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനം . രാവിലെ 11 മണിക്ക് രണ്ടു മിനിറ്റ് മൗനപ്രാർത്ഥന.

Friday, January 27, 2017

അറിയിപ്പ് 
ഇന്ന് (27-01-2017)സ്‌കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് 12 മണിക്കകം AEO ൽ എത്തിക്കുക.