ഫെബ്രുവരി
മാസത്തെ ശമ്പളം ലഭിക്കണമെങ്കില്‍ ട്രഷറികളില്‍ എല്ലാ ജീവനക്കാരുടേയും
ആദായനികുതി സ്റ്റേറ്റ്മെന്റ് സമര്‍പ്പിക്കേണ്ടതുണ്ട്. 2015 ഏപ്രില്‍ 1 നും
2016 മാര്‍ച്ച് 31 നും (അതായത് 2015 മാര്‍ച്ച് മാസം മുതല്‍ 2016 ഫെബ്രുവരി
വരെയുള്ള കാലാവധിയില്‍ എഴുതുന്ന ശമ്പളത്തില്‍നിന്നും) നിക്ഷേപങ്ങള്‍ക്കും
മറ്റുമുള്ള കിഴിവുകള്‍ കുറച്ച് ബാക്കി വരുന്ന വരുമാനം നിശ്ചിതപരിധിക്കും
മുകളിലാണെങ്കില്‍ ശമ്പളത്തില്‍നിന്നുള്ള കിഴിവായി നികുതി അടക്കാന്‍
ബാദ്ധ്യസ്ഥനാണ്. ശമ്പള ദാതാവിനാകട്ടെ (DDO) ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത
മാര്‍ച്ച് വരെ നല്‍ക്കുന്ന അയാളുടെ ശമ്പളത്തില്‍നിന്നും ഈ നികുതി
ഗഡുക്കളായി പിടിച്ച് മാത്രമേ ശമ്പളം വിതരണം ചെയ്യാന്‍ പാടുള്ളൂ എന്ന
ഉത്തരവാദിത്വവുമുണ്ട്. ഏപ്രില്‍ മുതല്‍ ഇങ്ങനെ നികുതി ഗഡുക്കള്‍
പിടിച്ചുകൊണ്ടിരുന്നാല്‍ ഫെബ്രുവരിയില്‍ ശമ്പളബില്ല് എഴുതുമ്പോള്‍
(മാര്‍ച്ചില്‍ കിട്ടുന്ന ശമ്പളത്തിന്റെ) പന്ത്രണ്ടാമത്തേയും അവസാനത്തേതുമായ
ഗഡു പിടിക്കാനുള്ള സമയം വന്നെത്തുകയാണ്. അവസാനത്തെ നികുതി പിടിക്കുമ്പോള്‍
DDO ഒരു കാര്യം ഉറപ്പു വരുത്തണം, അതായത് ഒരു വ്യക്തിയുടെ ഒരു
വര്‍ഷത്തേക്കുള്ള മൊത്തം നികുതി പൂര്‍ണ്ണമായും അവസാന ഇന്‍സ്റ്റാള്‍മെന്റോടെ
അടച്ചു തീര്‍ന്നിരിക്കണം. ഇതെല്ലാം കണക്കാക്കാനുള്ള സമയമാണ് ഈ ഫെബ്രുവരി. ഈ
വര്‍ഷത്തെ ഇന്‍കം ടാക്സ് കണക്കാക്കുന്നതിനും ഫെബ്രുവരി മാസത്തില്‍
സമര്‍പ്പിക്കേണ്ട 'Income Tax Statement' തയ്യാറാക്കുന്നതിനും
ആവശ്യമെങ്കില്‍ 'Form 10E' ഉപയോഗിച്ച് റിലീഫ് കണ്ടെത്തുന്നതിനും ഉതകുന്ന
സോഫ്റ്റ്‌വെയറുകളാണ് പരിചയപ്പെടുത്തുന്നത്. അഭിരുചിയ്ക്കും ആവശ്യത്തിനും
അനുസരിച്ച് ഉചിതമായവ തെരഞ്ഞെടുക്കുമല്ലോ. കൂടാതെ നാം അറിഞ്ഞിരിക്കേണ്ട
ഇന്‍കം ടാക്സ് സംബന്ധമായ അത്യാവശ്യവിവരങ്ങളും ഈ പോസ്റ്റില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നു.
- Babu Vadukkumchery, K N M V H S S Vatanappally.
ECTAX 2016 - Tax and Relief Calculator (Malayalam)
- Saffeeq M P, K W A, Malapparamba, Kozhikode
Tax Consultant 2016 - Tax and Relief Calculator
Tax Consultant - User Guide
- Alrahman, Govt G H S S B. P. Angadi.
Easy Tax - Tax Calculator
Relief Calculator
- Krishnadas N P
CalcnPrint IT 2016
- Sudheer Kumar T K, Kokkallur & Rajan N, Balussery.
Easy Tax 2016 - Tax Calculator
Tax Relief Calculator 2016
- നികുതി കണക്കാക്കുന്ന വിധം
- Chapter VI-Aയിലെ കിഴിവുകള്‍
- 2015-16ലെ നികുതി നിരക്കുകള്‍
- Tax Relief u/s 89(1)
- Rounding
- നികുതി അടച്ചു കഴിഞ്ഞ ശേഷം
No comments:
Post a Comment