Thursday, December 31, 2015

Wednesday, December 30, 2015

സ്നേഹപൂർവ്വം സഹപാഠിക്ക് (Pledge for January 1 )

ഗവി

പത്തനംതിട്ടയില്‍നിന്ന് വനത്തിലൂടെ യാത്രചെയ്ത് എത്താവുന്ന സ്ഥലമാണ് ഗവി. 110 കിലോമീറ്റര്‍ യാത്രയുണ്ട് പത്തനംതിട്ടയില്‍ നിന്ന് ഗവിയിലേയ്ക്ക്. അതിമനോഹരമായ യാത്രാനുഭവമായിരിക്കും ഗവിയിലൂടെയുള്ളത്. 

കാടിന്റെ ഭംഗി മുഴുവന്‍ നുകര്‍ന്നുകൊണ്ടുള്ള യാത്ര. പത്തനംതിട്ടയില്‍നിന്ന് ഗവിയിലേയ്ക്ക് പോകവേ പ്രകൃതി മാറിതുടങ്ങുന്നത് ളാഹ എസ്റ്റേറ്റ് മുതലാണ്. ഇവിടം മുതല്‍ കാനനഭംഗി തുടങ്ങുന്നു. ആങ്ങമൂഴിയില്‍ ചായ കുടിക്കാനുള്ള സൌകര്യമുണ്ട്. അവിടെനിന്ന് വിട്ടാല്‍പിന്നെ ഗവിക്കു മുമ്പുള്ള കൊച്ചുപറമ്പ് എസ്റ്റേറ്റില്‍ മാത്രമേ ഭക്ഷണം കിട്ടുകയുള്ളൂ.

ഗവിയിലേക്കുള്ള യാത്രയില്‍ കൊച്ചാണ്ടി ചെക്ക്പോസ്റ്റാണ് കാടിന്റെ ആദ്യ വാതില്‍. ഇവിടെ കര്‍ശനപരിശോധനയുണ്ട്. ശബരിഗിരി ജലവൈദ്യൂതപദ്ധതികള്‍ ഇവിടെയാണുള്ളത്. അതുകൊണ്ടുതന്നെ പരിശോധന വളരെ കര്‍ക്കശമാണ്.


 ബൈക്കില്‍ വരുന്ന വിനോദസഞ്ചാരികളെ കൊച്ചാണ്ടി ചെക്ക്പോസ്റ്റിനപ്പുറത്തേക്ക് കടത്തിവിടാറില്ല. ഏത് സമയത്തും വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാന്‍ സാധ്യതയുള്ള വനമേഖലയാണിത്. അതുകൊണ്ടാണ് ബൈക്ക് യാത്രികരെ കടത്തിവിടാത്തത്.
ഗവിയില്‍ ട്രക്കിങ്ങിനും മറ്റുമുള്ള സംവിധാനമുണ്ട്. നേരത്തെ ബുക്കുചെയ്യണമെന്നുമാത്രം
ഗവി ഡാം
മൂടല്‍മഞ്ഞിന്റെ ഈ കെട്ടിനകത്ത് ഇരിക്കുന്നത് തന്നെ മനോഹരമാണ്. അതിമനോഹരമായ സ്ഥലമാണ് ഗവിഡാം.
  ഇവിടെ ഇരിക്കുന്നത് ഏതോ യൂറോപ്യാന്‍ രാജ്യത്ത് ഇരിക്കുന്നതുപോലെയെന്ന് പറഞ്ഞത് ഏതോ സഞ്ചാരിയാണ്.
വഴി
പത്തനംതിട്ടയില്‍നിന്ന് ഗവി വഴി കുമളിക്ക് കെ.എസ്.ആര്‍. ടി.സി ബസ്സുണ്ട്. 

രാവിലെ 6.20നും ഉച്ചയ്ക്ക് 12.30 നുമാണ് പത്തനംതിട്ടയില്‍നിന്നുള്ള ബസ്സുകള്‍. 6.20നു് ഉള്ള ബസ്സ് 11.45ഓടെ ഗവിയിലെത്തും.
പത്തനംതിട്ടയില്‍നിന്ന് കുമളിക്കുള്ള ദൂരം 145 കിലോമീറ്റര്‍, ഗവി വരെ 101 കിലോമീറ്റര്‍. കുമളിയില്‍നിന്ന് വെളുപ്പിന് 5.30ന് ആണ് ഗവി വഴി പത്തനംതിട്ടയ്ക്കുള്ള ബസ്സ്. രാവിലെ ആറിനു മുമ്പും വൈകുന്നേരം ആറിനുശേഷവും ഗവി വഴി യാത്ര അനുവദിക്കില്ല. കാടിന്റെ ഭംഗി ആസ്വദിക്കാനാണ് യാത്രയെങ്കില്‍ പത്തനംതിട്ടയില്‍നിന്നുള്ള യാത്ര ആയിരിക്കും നല്ലത്.
സൌകര്യങ്ങള്‍
ഇവിടെ ടെലിഫോണ്‍ സൌകര്യമില്ല എന്നതാണ് പ്രധാനപ്പെട്ട പോരായ്മ. ഗവിയിലെ ഫോറസ്റ്റ് മാന്‍ഷനിലാണ് താമസസൌകര്യമുള്ളത്. ഫോറസ്റ്റ് മാന്‍ഷനില്‍ ബുക്കിങ്ങിനുള്ള മൊബൈല്‍ നാലിനും അഞ്ചിനും ഇടയില്‍ മാത്രമെ ലഭിക്കൂ. അല്ലെങ്കില്‍ കോട്ടയത്തോ കുമളിയിലോ ഉള്ള ഫോറസ്റ്റ് ഓഫീസുകള്‍ വഴി ബുക്കുചെയ്യണം. താമസം, ഭക്ഷണം, ട്രക്കിങ്, ബോട്ടിങ്, നൈറ്റ് സഫാരി ഇവയെല്ലാം ഉള്‍പ്പെടുന്ന വിവിധ പാക്കേജുകള്‍ ലഭ്യമാണ്.
ഫോറസ്റ്റ് മാന്‍ഷന്‍
ഡേ ടൈം പാക്കേജ് . ട്രക്കിങ്ങ്, ബോട്ടിങ്ങ്, ഭക്ഷണം, ഒരാള്‍ക്ക് 850 രൂപ
ഓവര്‍ നൈറ്റ് പാക്കേജ്
താമസം, ട്രക്കിങ്ങ്, ബോട്ടിങ്ങ്, ഭക്ഷണം- ഒരാള്‍ക്ക് 1750 രൂപ
ജംഗിള്‍ ക്യാപ്
 ടെന്റില്‍ താമസം, ട്രക്കിങ്ങ്, ബോട്ടിങ്ങ്, നൈറ്റ് സഫാരി- ഒരാള്‍ക്ക് 2000 രൂപ
ബുക്കിങ്ങ് നമ്പര്‍. (നാലിനും അഞ്ചിനും ഇടയില്‍). 91 9947492399
ടൂറിസ്റ്റ് റിസപ്ഷന്‍ നമ്പര്‍ കുമളി. 91 4869 223270

അറിയിപ്പുകൾ 29.12.2015


1.EID / UID
ഇതുവരെ EID / UID ലഭിച്ചിട്ടില്ലാത്ത കുട്ടികൾക്കായി ജനുവരി 4,5,6,7,8 തീയതികളിൽ മള്ളൂശ്ശേരി ജീവധാരാ ജങ്ക്ഷനിൽ ഉള്ള അക്ഷയ സെന്ററിൽ രാവിലെ 10 മുതൽ 5 വരെ സമയത്ത് ഫോട്ടോഎടുപ്പ് ഉണ്ടായിരിക്കും. (ബസ്സ്‌ റൂട്ട് : കോട്ടയം>ചുങ്കം>വാരിശ്ശേരി വഴി ജീവധാരാ ജങ്ക്ഷൻ ) രക്ഷിതാക്കൾ അക്ഷയ സെന്ററിൽ വിളിച്ചന്വേഷിച്ചശേഷം സ്കൂൾ അധികൃതരുടെ സർട്ടിഫിക്കറ്റ്  സഹിതം കുട്ടികളുമായി ചെല്ലുക. ബന്ധപ്പെടേണ്ട നമ്പർ 
ഫോണ്‍ : 0481- 239 1192 / 9447909630 
2.LSS  / USS ഓണ്‍ ലൈൻ രജിസ്ട്രേഷൻ  
ജനുവരി 10 നു മുൻപായി  ചെയ്യുക.LP കുട്ടികളുടെ പരീക്ഷ ഈ വർഷം മുതൽ OMR ഷീറ്റിൽ ആണ്.
3.ISM Vist & School Inspection
മുൻനിശ്ചയംപോലെ നടത്തപ്പെടും. പുതുക്കിയ തീയതി ഓഫീസിൽ നിന്നും അറിയാവുന്നതാണ്. 
4.ഉപജില്ലാ കായികമേള 
ജനുവരി 13 നു പള്ളം CMS HS ൽ നടത്തും.
5.സ്നേഹപൂർവ്വം സഹപാഠിക്ക് 
snehapoorvam  <<< ലിങ്ക്
6.നവോദയ പ്രവേശനപരീക്ഷ 
9/ 1 / 2015  ശനിയാഴ്ച 1.30 നു കോട്ടയം ഹോളിഫാമിലി HS ൽ നടത്തുന്നതാണ്.

 

VIDYARANGAM

Saturday, December 26, 2015

SOCIAL SCIENCE TALENT SEARCH EXAMINATION

SOCIAL SCIENCE TALENT SEARCH EXAMINATION
****************
SUB DISTRICT LEVEL 
ON 29TH DECEMBER AT  
BRC HALL / DD'S AUDITORIUM (10am)
******************
DISTRICT LEVEL ON 2THJANUARY
 ***********
STATE LEVEL ON 12TH JANUARY
 ******
ATTEND ONE PARTICIPANT FROM EACH 
HIGH SCHOOL

One office One DDO [Tutorial]

oneofficeoneDDO.pdf<<< Press Here

Tuesday, December 22, 2015

കുമരകം പക്ഷിസങ്കേതം

കുമരകം പക്ഷിസങ്കേതം കേരളത്തിലെ കോട്ടയം ജില്ലയിലെ കുമരകത്ത് സ്ഥിതി ചെയ്യുന്നന്നു. വേമ്പനാട് കായലിന്റെ തീരത്തായി നിലകൊള്ളുന്ന ഇത് വേമ്പനാട് പക്ഷിസങ്കേതം എന്ന പേരിലും അറിയപ്പെടുന്നു. 1847-ൽ ആൽഫ്രഡ് ജോർജ് ബേക്കർ ആണ് ഒരു റബ്ബർ തോട്ടത്തിൽ ഈ പക്ഷിസങ്കേതം സ്ഥാപിച്ചത്. അക്കാലത്ത് ബേക്കർ എസ്റ്റേറ്റ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 5.7 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി.


HMs' Tour ??

Wednesday, December 16, 2015

HM Forum Carol ഇന്ന്

HM Forum Carol ഇന്ന്

HM Forum Carol ഇന്ന്കോട്ടയം ബേക്കർ മെമ്മോറിയൽ LPS ൽ വിപുലമായി നടത്തപ്പെട്ടു. HM Forum ഗായക സംഘവും ബേക്കർ മെമ്മോറിയൽ LPS ഗായകസംഘവും മധുരഗാനങ്ങൾ ആലപിച്ചു. പങ്കെടുത്ത എല്ലാവരോടും നന്ദി.

Friday, December 4, 2015

HMs' Conference

ഹെഡ് മാസ്റ്റർമാരുടെ കോണ്‍ഫറൻസ്, ഏകദിന പരിശീലനം എന്നിവ 10.12.2015 വ്യാഴാഴ്ച രാവിലെ 10 മുതൽ 4 വരെ BRC ഹാളിൽ നടത്തപ്പെട്ടു.  
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. കെ.ശ്രീലത, ബി.പി.ഓ. ശ്രീമതി.സജ്മിൻ ബീഗം എന്നിവർ കോണ്‍ഫറൻസ് നയിച്ചു.






 വേളൂർ ഗവ.യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. പി.വി.രാജു ക്ലാസ്സുകൾ നയിച്ചു. തുടർന്ന് ശ്രീ.രാജേഷ്‌ പൈ സർക്കാർ നടപ്പിലാക്കിയ സ്നേഹതീരം പരിപാടിയുടെ ഓണ്‍ ലൈൻ വിവരസമർപ്പണ പരിശീലനം നൽകി.
11.12.2015 വെള്ളിയാഴ്ച 2 നു കോട്ടയം ബേക്കർ എൽ.പി. സ്കൂളിൽ നടത്തുന്ന ക്രിസ്മസ് ഗാനപരിശീലനത്തിൽ പാടുന്നതിനു താല്പര്യമുള്ള ഹെഡ് മാസ്റ്റർമാർ  പങ്കെടുക്കേണ്ടതാണ്