UDISE +
Monday, December 30, 2024
Tuesday, June 18, 2024
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് (SRG)
SRG എന്ത്.... എങ്ങനെ...
കരിക്കുലം വിഭാവനം ചെയ്യുന്ന അക്കാദമിക്
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വിദ്യാലയത്തിൽ
കൃത്യമായും ചിട്ടയായും നടപ്പിൽ വരുത്തേണ്ട
ആസൂത്രണ സംവിധാനമാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
(SRG)
ഒരാഴ്ചയിൽ 45 മണിക്കൂർ മതിയായ
ആസൂത്രണത്തോടെ പഠനപ്രവർത്ത നങ്ങൾ
നടപ്പാക്കണമെന്ന് RTE ആക്ട് നിർദേശിക്കുന്നു.
പ്രഥമാദ്ധ്യാപകൻ/ പ്രിൻസിപ്പാൾ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്
കൺവീനറുടെയും നേതൃത്വത്തിൽ യോഗം നടക്കണം.
രണ്ടാഴ്ചയിൽ ഒരിക്കൽ (ശനിയാഴ്ച) പകുതി ദിവസം
എസ്.ആർ.ജിക്കായി നീക്കി വയ്ക്കണം.
ദൈനംദിന ആസൂത്രണത്തിനുവേണ്ടി സമയം കണ്ടെത്തുന്നതിന്
പുറമെയുള്ള അക്കാദമിക കൂടിയിരിപ്പാണ് SRG യുടെ
ഭാഗമായി നടക്കേണ്ടത്.
SRG യിൽ അവതരിപ്പിച്ച അക്കാദമിക കാര്യങ്ങളുടെ സൂക്ഷ്മാ സൂത്രണത്തിനുവേണ്ടി സബ്ജക്ട് കൗൺസിലുകളും ചേരേണ്ടതാണ്.
SRG യിൽ അക്കാദമിക ചർച്ചകൾക്കാകണം പ്രാധാന്യം.
എസ്. ആർ.ജി യിലെ അജണ്ടകൾ മുൻകൂട്ടി
തീരുമാനിച്ച് അംഗങ്ങളെ അറിയിക്കണം.
പ്രധാനാദ്ധ്യാപകന്റെ അക്കാദമിക് കാര്യങ്ങളുടെ
റിപ്പോർട്ടിംഗ്, അവലോകനം, വിഷയ സമിതി
റിപ്പോർട്ടിംഗ്, ചർച്ച, അടുത്ത ആഴ്ചയിൽ നടക്കേണ്ട
പഠനപ്രവർത്തനങ്ങളുടെ അവതരണം മറ്റ് അക്കാദമിക്
കാര്യങ്ങ ളുടെ തീരുമാനങ്ങൾ, എസ്.ആർ.ജി
കൂടുന്നതിനുള്ള ആലോചനകൾ എസ്.ആർ.ജി തീരുമാന പ്രകാരം എത്രമാത്രം
പ്രവർത്തനങ്ങൾ നടന്നുവെന്ന് പ്രധാനാദ്ധ്യാപകൻ
കൺവീനറുമായി ആലോചിച്ച് അവലോകന റിപ്പോർട്ട്
തയ്യാറാക്കൽ.
പ്രധാനാദ്ധ്യാപകന്റെ ക്ലാസ് മോണിറ്ററിംഗ് റിപ്പോർട്ട്
തയ്യാറാക്കൽ
കൺവീനർ, സ്റ്റാഫ് സെക്രട്ടറി എന്നിവരുമായി ചർച്ച
ചെയ്ത് അജണ്ട നിശ്ചയിക്കൽ
എസ്.ആർ.ജിയിൽ പങ്കെടുക്കേണ്ട റിസോഴ്സ്
പേഴ്സനെ നിശ്ചയിക്കൽ, ക്ഷണിക്കൽ
എസ്.ആർ.ജി യിൽ അവതരിപ്പിക്കേണ്ട മെറ്റീരിയൽ
തയ്യാറാക്കൽ (ഉദാ : പ്രസന്റേഷൻ)
എസ്.ആർ.ജിയിൽ നടക്കേണ്ടത്
1. എസ്.ആർ.ജി അംഗങ്ങളുടെ സമ്പൂർണ്ണ
പങ്കാളിത്തവും മുഴുവൻ സമയ സാന്നിദ്ധ്യവും
2. എച്ച്.എം - ന്റെ മോണിറ്ററിംഗ് റിപ്പോർട്ടിംഗ്,
റിപ്പോർട്ടിംഗ് അവലോകനം മികവുകളും
പരിമിതികളും അവതരണം
3. പ്രവർത്തന മികവുകളിൽ പങ്കാളിയായവരെ
അഭിനന്ദിക്കൽ, അംഗീകരിക്കൽ, സഹായം
ആവശ്യമായവർക്ക് ലഭ്യമാക്കുന്നതിനുള്ള
തീരുമാനങ്ങൾ മാർഗ്ഗങ്ങൾ സ്വീകരിക്കൽ
4. പൂർത്തീകരിക്കാത്ത പ്രവർത്തനങ്ങൾ അടുത്ത
ആഴ്ചയിലേയ്ക്ക് പുനരാസൂത്രണം ചെയ്യൽ
5. അടുത്ത ആഴ്ചയിലെ പഠനപ്രവർത്തനങ്ങൾ,
ദിനാചരണം, അക്കാദമിക് മാസ്റ്റർപ്ലാനിലെ പ്രവർ
ത്തനങ്ങൾ (എ.എം.പി) ആസൂത്രണം ചെയ്യൽ,
ചുമതലാ വിഭജനം
6. ആവശ്യമായ സഹായ സംവിധാനങ്ങൾ
ലഭ്യമാക്കുന്നതിനുള്ള ആസൂത്രണം.
7. ചർച്ചകളും തീരുമാനങ്ങളും കൃത്യമായി മിനിട്ട്സിൽ
രേഖപ്പെടുത്തൽ.
8. അദ്ധ്യാപകർക്ക് പ്രചോദനവും പ്രോത്സാഹനവുമായ
അനുഭവങ്ങൾ ലഭിക്കുന്നതിനുള്ള അവ സരങ്ങൾ
ഒരുക്കൽ (പുസ്തക പരിചയം, ഹ്രസ്വ വീഡിയോ
പ്രദർശനങ്ങൾ, ഡയറ്റ് എ.ഇ.ഒ ഡി.ഇ.ഒ ബി.ആർ.സി
ഹയർ സെക്കന്ററി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം
ഉറപ്പാക്കൽ)
9. പ്രാദേശിക വിദഗ്ദ്ധരുടെ സാന്നിധ്യം ആവശ്യമായ
സന്ദർഭങ്ങളിൽ ഉറപ്പാക്കണം.
എസ്.ആർ.ജിക്ക് ശേഷം
പ്രധാനാദ്ധ്യാപകൻ, എസ്.ആർ.ജി കൺവീനർ, സ്റ്റാഫ്
സെക്രട്ടറി എന്നിവർ തീരുമാനങ്ങൾ
സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ട വിഭവ
സമാഹരണം.പ്രവർത്തനങ്ങൾ ക്രമമായി ചിട്ടപ്പെടുത്തി
നടപ്പാക്കൽ
പ്രവർത്തനങ്ങൾ നിരന്തര വിലയിരുത്തൽ നടത്തി
മുന്നോട്ടു നയിക്കണം.
വിഷയസമിതി/ക്ലാസ്സ് സമിതി
ഒരേ വിഷയങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ
കൂട്ടായ്മയാണ് വിഷയസമിതി, യു.പി, ഹൈസ്കൂൾ, ഹയർ
സെക്കന്ററി തലങ്ങളിലാണ് വിഷയസമിതികൾ,
ക്ലാസ് ടീച്ചർ രീതി അനുവർത്തിക്കുന്ന അദ്ധ്യാപകരുടെ
കൂട്ടായ്മയാണ് ക്ലാസ് സമിതി.
എൽ.പി തലത്തിലാണ്ക്ലാസ് സമിതികൾ കൂടുന്നത്. ആഴ്ചയിൽ ഒരു ദിവസം 2
മണിക്കൂറിൽ കുറയാത്ത സമയം വിഷയ സമിതി ക്ലാസ്
സമിതി കൂടുന്നതിന് കണ്ടെത്തണം.
വിഷയസമിതികൾ/ക്ലാസ് സമിതികളിൽ നടക്കേണ്ടത്
1. മുൻ എസ്.ആർ.ജിയിലും സമിതിയിലും
ആസൂത്രണം ചെയ്ത പ്രവർത്തന ങ്ങളുടെ നടത്തിപ്പിനു
ശേഷമുള്ള അനുഭവങ്ങളുടെ റിപ്പോർട്ടിംഗും
അവലോകനവും അക്കാദമിക പ്രശ്നങ്ങളുടെ
അവതരണവും.
2. പ്രശ്നപരിഹാരത്തിന് ഇണങ്ങുംവിധം
പഠനപ്രവർത്തനങ്ങളുടെ സൂക്ഷ്മാസൂത്രണം - മാന്വൽ
തയ്യാറാക്കൽ.
3. പഠന പ്രവർത്തനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ
സാമഗ്രികൾ തയ്യാറാക്കൽ (ഐ.സി.റ്റി ഉൾപ്പെടെ)
4. അടുത്ത എസ്.ആർ.ജിയിൽ അവതരിപ്പിക്കേണ്ട
പ്രശ്നങ്ങൾ സഹായങ്ങൾ ലിസ്റ്റ് ചെയ്യൽ.
Monday, June 17, 2024
പാഠപുസ്തകങ്ങൾക്കായി അഡീഷണലായി ഇൻഡന്റ്
2024-25 അദ്ധ്യയനവർഷം നൽകിയ ഇൻഡന്റിലും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ടെങ്കിൽ പ്രസ്തുത സ്കൂളുകളും യഥാസമയം ഇൻഡന്റ് രേഖപ്പെടുത്താൻ വിട്ടുപോയ സ്കൂളുകളുണ്ടെങ്കിൽ അവരും, മാനുവൽ ഇൻഡന്റ് സമർപ്പിച്ച സ്‌കൂളുകളും (2,3 വാല്യം പാഠപുസ്തകങ്ങൾക്കായി ) അഡീഷണലായി ഇൻഡന്റ് സമർപ്പിക്കേണ്ടതാണ്.
Instructions
New Revised Text books
Subscribe to:
Posts (Atom)