അനുമോദന സമ്മേളനം നടത്തി
ഇന്ന് 22/8/2019 കോട്ടയംഈസ്റ്റ് ഉപജില്ലയിൽ കഴിഞ്ഞ സ്കോളർഷിപ്പ് പരീക്ഷയിൽ ജേതാക്കളായ കുട്ടികളെ അനുമോദിക്കുന്ന പ്രത്യേക സമ്മേളനം കോട്ടയം ഈസ്റ്റ് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റ ആഭിമുഖ്യത്തിൽ 2.30 നു കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ആദരണീയനായ കോട്ടയം എം എൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമോദനസമ്മേളനം ഉദ്‌ഘാടനം ചെയ്തു. വിജയികളെ അദ്ദേഹം അനുമോദിക്കുകയും വിശിഷ്ടോപഹാരങ്ങൾ നൽകുകയും ചെയ്തു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. കെ.ശ്രീലത സമ്മേളനത്തിൽ അധ്യക്ഷയായിരുന്നു. പൊതുവിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ.കെ.ജെ.പ്രസാദ്, ഡയറ്റ് ഫാക്കൽറ്റി ശ്രീമതി.ശ്രീജ, ഡി ഇ ഓ ശ്രീമതി.ഉഷ ഗോവിന്ദ്, ബി പി ഓ ശ്രീമതി.സുജ വാസുദേവൻ, ഫോറം ട്രഷറാർ ശ്രീ.ജോർജ് വർഗീസ്, ബേക്കർ എൽ പി സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.സാറാമ്മ ഉമ്മൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഫോറം സെക്രട്ടറി ശ്രീ.ജോൺസൺ ദാനിയേൽ സ്വാഗതവും മുൻ ഫോറം സെക്രട്ടറി ശ്രീമതി ആശാലത കൃതജ്ഞതയും രേഖപ്പെടുത്തി.
ഇന്ന് 22/8/2019 കോട്ടയംഈസ്റ്റ് ഉപജില്ലയിൽ കഴിഞ്ഞ സ്കോളർഷിപ്പ് പരീക്ഷയിൽ ജേതാക്കളായ കുട്ടികളെ അനുമോദിക്കുന്ന പ്രത്യേക സമ്മേളനം കോട്ടയം ഈസ്റ്റ് ഉപജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറത്തിന്റ ആഭിമുഖ്യത്തിൽ 2.30 നു കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. ആദരണീയനായ കോട്ടയം എം എൽ എ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമോദനസമ്മേളനം ഉദ്‌ഘാടനം ചെയ്തു. വിജയികളെ അദ്ദേഹം അനുമോദിക്കുകയും വിശിഷ്ടോപഹാരങ്ങൾ നൽകുകയും ചെയ്തു.
ആദരണീയനായ കോട്ടയം എം എൽ എ
ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ അനുമോദനസമ്മേളനം
ഉദ്‌ഘാടനം ചെയ്യുന്നു.
ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻMLA
അദ്ധ്യക്ഷപ്രസംഗം - കെ.ശ്രീലത (എ ഇ ഓ കോട്ടയം ഈസ്റ്റ് )
പൊതുവിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ.കെ.ജെ.പ്രസാദ്
ശ്രീമതി.ഉഷ ഗോവിന്ദ് (കോട്ടയം ഡി ഇ ഓ )
പൊതുവിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീ.കെ.ജെ.പ്രസാദ്
ശ്രീമതി.ഉഷ ഗോവിന്ദ് (കോട്ടയം ഡി ഇ ഓ )
ഇവർ നമ്മുടെ അഭിമാനം
No comments:
Post a Comment