Thursday, April 12, 2018

അവധിക്കാല അദ്ധ്യാപക പരിശീലനം ഇന്നുമുതൽ


അവധിക്കാല അദ്ധ്യാപക പരിശീലനം ഇന്നുമുതൽ

അവധിക്കാല അദ്ധ്യാപക പരിശീലനം ഇന്നുമുതൽ തെരഞ്ഞെടുക്കപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും.ഐ.ടി.അദ്ധ്യാപക പരിശീലനമാണ് ആദ്യം നൽകപ്പെടുന്നത്.ഓൺ  ലൈനിൽ അപേക്ഷ നൽകിയപ്പോൾ പ്രഥമാധ്യാപകർക്കു ലഭിച്ച പ്രിന്റൗട്ട് നോക്കുക.പരിശീലനത്തിന് വരുന്നവർ Laptop, പെൻഡ്രൈവ്,  എന്നിവ കൊണ്ടുവരേണ്ടതാണ്. 

പ്രൈമറി (1-7  ) ക്ലാസുകളുമായി ബന്ധപ്പെട്ട് ICT കാര്യങ്ങൾ കോഡിനേറ്റ് ചെയ്യുന്നതിനായി PSITC ( പ്രൈമറി സ്കൂൾ ഐടി കോഡിനേറ്റർ) ആയി ഒരു അധ്യാപകനെ തെരെഞ്ഞെടുക്കേണ്ടതുണ്ട് .ഘട്ടം ഘട്ടമായുള്ള പരിശീലനങ്ങളിലൂടെ ഇവരെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഈ വെക്കേഷൻ കാലത്ത് രണ്ട് സ്പെല്ലുകളിലായി (April 12-17&April(18-21)  കോട്ടയം ജില്ലയിൽ വിവിധ സെന്ററുകളിലായി KITE ക്രമീകരിച്ചിട്ടുണ്ട്. ഇതിനായി പ്രാപ്ത / പ്രാപ്തനായ ഒരു അധ്യാപിക / അധ്യാപകനെ തിരഞ്ഞെടുത്ത് Training management System ല്‍ ചേര്‍ക്കണമെന്ന് സ്കൂളുകള്‍ക്ക് അറിയിപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. പരിശീലനത്തിന് വരുന്നവർ Laptop, പെൻഡ്രൈവ്,  എന്നിവ കൊണ്ടുവരേണ്ടതാണ്.

No comments: