വിഷയം:ആം ആദ്മി
ബീമാ യോജന-പുതിയ രജിസ്ട്രേഷന്‍ നടത്തുന്നത് സംബന്ധിച്ച്-
കേന്ദ്ര –സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന ആം ആദ്മി ബീമാ യോജനാ
പദ്ധതിയിലേക്ക് പുതിയ രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു.റേഷന്‍ കാര്‍ഡില്‍ 600
രൂപയില്‍ താഴെ വരുമാനമുള്ളവര്‍, ബീഡി തൊഴിലാളികള്‍, കരകൌശല/കൈത്തറി/ഖാദി
തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളി, ഓട്ടോ റിക്ഷാ/ മോട്ടോര്‍ ഡ്രൈവര്‍ തൊഴിലാളി,
സ്വയം തൊഴില്‍ ചെയ്യുന്ന വികലാംഗര്‍, ശുചീകരണ തൊഴിലാളികള്‍, മരം കയറ്റ/കള്ള്
ചെത്ത് തൊഴിലാളികള്‍, കൃഷിത്തോഴിലാളി, പാവപ്പെട്ട ഗ്രാമീണര്‍, അംഗനവാടി അധ്യാപകര്‍,
ചുമട്ടു തൊഴിലാളി, ചെറുകിട തോട്ടം തൊഴിലാളി, ഭൂമി കൈവശമില്ലാത്ത ഗ്രാമീണര്‍, കശുവണ്ടി
തൊഴിലാളികള്‍, മത്സ്യത്തോഴിലാളി, കയര്‍ തൊഴിലാളി എന്നീ വിഭാഗങ്ങളിലെ 18 നും 59 നും
ഇടയില്‍ പ്രായമുള്ള കുടുംബത്തിലെ ഒരാള്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം.
രജിസ്റ്റര്‍ ചെയ്യാനായി റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, അര്‍ഹത തെളിയിക്കുന്ന
സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍
സമീപിക്കേണ്ടതാണ്. ഈ പദ്ധതി പ്രകാരം അoഗത്തിന്‍റെ സാധാരണ മരണത്തിന് 30000 രൂപയും
അപകട മരണത്തിന് 75000 രൂപയും, സ്ഥിര അoഗവൈകല്യത്തിന് 75000 രൂപയും, ഭാഗിക അoഗവൈകല്യത്തിന്
37500 രൂപയും കുടുംബത്തിന് സമാശ്വാസ ധനസഹായമായി ലഭിക്കും. കൂടാതെ അoഗങ്ങളുടെ 9
മുതല്‍ 12 വരെ (ഐ.റ്റി.ഐ) ഉള്‍പ്പെടെ ക്ലാസില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക്
വര്‍ഷം 1200 രൂപാ സ്കോളര്‍ഷിപ്പ് ലഭിക്കും. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍
ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. ഫീസ് 16 രൂപാ മാത്രം.അവസാന തീയതി 2016
ഡിസംബര്‍ 24.