Monday, December 25, 2017

AEO  യുടെ അറിയിപ്പ്
സ്‌കൂൾ തുറക്കുന്ന ദിവസംതന്നെ മൂല്യനിർണ്ണയം ചെയ്ത ഉത്തരക്കടലാസുകൾ കുട്ടികൾക്ക് നൽകിയിരിക്കണം.
ജനുവരി ആദ്യ ആഴ്ചതന്നെ ക്ലാസ്സ് പി ടി എ വിളിച്ചുചേർത്തു പഠന പുരോഗതി അറിയിക്കണം.
ജില്ലാ ശാസ്ത്രമേളയുടെ 1,2 സ്ഥാനങ്ങൾ ലഭിച്ചവരുടെ സർട്ടിഫിക്കറ്റുകൾ എ ഇ ഓ ഓഫിസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
LSS / USS പരീക്ഷയുടെ ഓൺലൈൻ എൻട്രി ജനുവരി 1 മുതൽ 6 വരെ നടത്താവുന്നതാണ്
Image result for happy new year gif

Wednesday, December 20, 2017

അറിയിപ്പ്

മലയാളത്തിളക്കം, ശ്രദ്ധ എന്നീ പഠന പരിപാടികളിൽ എത്ര കുട്ടികൾ പങ്കെടുക്കുന്നുണ്ട് എന്ന വിവരം ഇന്ന് തന്നെ എ ഇ ഓ ൽ വിളിച്ചറിയിക്കുക. കൂടാതെ ആ കുട്ടികളുടെ പേര് വിവരമടങ്ങിയ മറുപടിക്കത്ത് നാളെ (21-12-2017) 3pm നു നടത്തുന്ന കോൺഫെറെൻസിൽ സമർപ്പിക്കുകയും വേണം.
മലയാളത്തിളക്കം, ശ്രദ്ധ എന്നീ പഠന പരിപാടികളിൽ എത്ര കുട്ടികൾ പങ്കെടുക്കുന്നുണ്ട് എന്ന വിവരം ഇന്ന് തന്നെ എ ഇ ഓ ൽ വിളിച്ചറിയിക്കുക. കൂടാതെ ആ കുട്ടികളുടെ പേര് വിവരമടങ്ങിയ മറുപടിക്കത്ത് നാളെ (21-12-2017) 3pm നു നടത്തുന്ന കോൺഫെറെൻസി ൽ സമർപ്പിക്കുകയും വേണം.

Tuesday, December 19, 2017

Image result for christmas gif

Friday, December 15, 2017

logoഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി 2018 വർഷത്തേക്ക് പുതുക്കി ഉത്തരവായിരിക്കുന്നു.
ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി GO(P)No.133/2017/Fin 21/10/2017 ഉത്തരവ് പ്രകാരം 31/12/2018 വരെ ദീർഘിപ്പിച്ച് ഉത്തരവായിരിക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാർ, കെ.എസ്.ആർ.ടി.സി. ജീവനക്കാർ എന്നിവരുടെ വാർഷിക പ്രീമിയം തുക യഥാക്രമം 850/- രൂപ, 550/- രൂപ എന്ന ക്രമത്തിലും കേരള സർവ്വീസ് ചട്ടത്തിന്റെ പരിധിയിൽ വരുന്നവരും എസ്.എൽ.ഐ/ജി.ഐ.എസ് എന്നിവ ഒടുക്കിവരുന്നവരുമായ മറ്റ് ജീവനക്കാരുടെ വാർഷിക പ്രീമിയം തുക 400/- രൂപ എന്ന ക്രമത്തിലും തുടരുന്നതാണ്. 2018 വർഷത്തേക്കുള്ള പ്രീമിയം 2017 നവംമ്പർ മാസത്തെ ശമ്പളത്തിൽ നിന്ന് കിഴിവുചെയ്ത് ഡിസംമ്പർ 31 നുള്ളിൽ 8658-102-88-Suspense Account-GPAI Fund എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്.
logoAs per G.O.(P) No. 97/2017/Fin Dated 28/07/2017, facility to submit Legacy Data of SLI/GIS for DDOs is available in VISWAS. (28/07/2017 -ലെ സര്‍ക്കാര്‍ ഉത്തരവ് നം: 97/2017/ധന ഉത്തരവ് അനുസരിച്ച് എസ്.എല്‍../ജി..എസ് പദ്ധതികളുടെ മുന്‍കാല പ്രതിമാസ പ്രിമിയം / വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം 15/09/2017 മുതല്‍ വിശ്വാസ് - ല്‍ ലഭ്യമാണ്.)
Viswas - State Life Insurance/Group Insurance Legacy Data Collection
Government have ordered to collect legacy data of SLI & GIS by using the service of Drawing and Disbursing Officers vide GO(P)No97-2017-Fin dated 28-07-2017.
Also see related Circular No. 31/2017/Fin Dated 29-04-2017 GIS - Database - Updating Passbooks of GIS Subscribers and SLI Policy holders - Directions issued
 

Monday, December 11, 2017

കോൺഫറൻസ്

കോൺഫറൻസ് നാളെ (12.12.2017)  2 മണിക്ക് ബി ആർ സി ഹാളിൽ നടത്തപ്പെടും.
സ്‌കൂൾ വാർഷിക പദ്ധതി രൂപീകരണ പരിശീലനം നാളെ രാവിലെ 10 മണി മുതൽ ബി ആർ സി ഹാളിൽ നടത്തും. എല്ലാ പ്രഥമാദ്ധ്യാപകരും രാവിലത്തെ പരിശീലനത്തിലും ഉച്ചയ്ക്ക് ശേഷമുള്ള കോൺഫെറെൻസിലും പങ്കെടുക്കേണ്ടതാണ്. ആയതിന് കുട്ടികളുടെ എണ്ണം, സ്‌കോളർഷിപ്പ് വിവരങ്ങൾ, സ്‌കൂൾ ഡാറ്റ, അദ്ധ്യാപകരുടെ വിവരങ്ങൾ എന്നിവ കൈവശം ഉണ്ടായിരിക്കണം.

Sunday, December 10, 2017

Sunday, December 3, 2017

Monday, November 27, 2017

Text Book Indenting for 2018-19

പാഠപുസ്തകത്തിന്റെ ഇൻഡന്റിങ് ചെയ്യുന്ന സ്കൂളുകൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
സമ്പൂർണ യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്തതിനു ശേഷം സ്കൂൾ പ്രൊഫൈൽ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്‌ത്‌ സൊസൈറ്റി മീഡിയം എന്നിവ സെലക്ട് ചെയ്‌ത്‌ സേവ് ചെയ്യുക . ആയതിനു ശേഷം കൺഫേം ചെയ്യേണ്ടതുമാണ് .സ്കൂൾ പ്രൊഫൈൽ കൺഫേം ചെയ്തതിനു ശേഷം ഇൻഡന്റ് ഫോം ക്ലിക്ക് ചെയ്‌ത്‌ ആവശ്യമുള്ള പുസ്തകങ്ങൾ ഇൻഡന്റ് ചെയ്യേണ്ടത്.

സ്കൂൾ പ്രൊഫൈലും ഇൻഡന്റ് ഫോമും കൺഫേം ചെയ്യേണ്ടത് അതാതു സ്കൂളുകൾ ആണ്. ആയതു ചെയ്യേണ്ടത് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ അല്ല എന്നുള്ള കാര്യം ഇതിനാൽ അറിയിച്ചു കൊള്ളുന്നു. ഇനിയും സ്കൂൾ പ്രൊഫൈൽ / ഇൻഡന്റ് ഫോം കൺഫേം ചെയ്യാത്ത സ്കൂളുകൾ ആയതു അടിയന്തിരമായി ചെയ്യേണ്ടതാണ് . RESET ചെയ്യാനുള്ള അധികാരം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുണ്ട്.
Text Book Indenting for 2018-19
"Press Here"

Monday, November 20, 2017

ഹെഡ്മാസ്റ്റർമാരുടെ ഏകദിന പരിശീലനം

ഹെഡ്മാസ്റ്റർമാരുടെ ഏകദിന പരിശീലനം ഈ ബുധനാഴ്ച ഡി ഡി ഇ കോൺഫറൻസ് ഹാളിൽ നടത്തും. എല്ലാ പ്രഥമാദ്ധ്യാപകരും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
മൂന്നാം വാല്യം പുസ്തകങ്ങൾ അധികമായി ലഭിച്ചതും ഇനി ആവശ്യമുള്ളതിന്റെ ലിസ്റ്റും ഈ കോൺഫെറെൻസിൽ കൊണ്ടുവരണം.

Thursday, November 16, 2017

ഉപജില്ലാ കലോത്സവം റിസൾട്ട്

ഉപജില്ലാ കലോത്സവം  Higher Level >>> please wait..
റിസൾട്ട് 
 
FinalResult 
All School wise Point 

സമ്മാനദാനം നിർവഹിക്കുന്നത് കോട്ടയം ഡി ഇ ഓ ശ്രീമതി.ഷൈലാകുമാരി 
 കോട്ടയം ഈസ്റ്റ് എ  ഇ ഓ ശ്രീമതി. ശ്രീലത കെ.,ട്രോഫി കമ്മിറ്റി കൺവീനർ. ശ്രീമതി.കരോളിൻ പി. മെറീന ടീച്ചർ എന്നിവർ സമീപത്ത് 

സമ്മാനദാനം നിർവഹിക്കുന്നത് കോട്ടയം ഈസ്റ്റ് എ  ഇ ഓ ശ്രീമതി. ശ്രീലത ടീച്ചർ
ട്രോഫി കമ്മിറ്റി കൺവീനർ. ശ്രീമതി.കരോളിൻ പി. മെറീന, റിസപ്ഷൻ കമ്മിറ്റി കൺവീനർ ശ്രീമതി.ഷീബ എം.കുര്യൻ എന്നിവർ സമീപത്ത്
ഉപജില്ലാ സ്‌കൂൾ കലോത്സവം - സമാപനം  
ചിത്രങ്ങൾ >>>"Press Here"

ഇന്ന് രാവിലെ 11.30 നു LP,UP,HS,HSS പ്രഥമാദ്ധ്യാപകരുടെ കോൺഫറൻസ് കോട്ടയം MTs HSS ൽ നടത്തപ്പെടും. എല്ലാ പ്രഥമദ്ധ്യാപകരും പ്രസ്തുത യോഗത്തിൽ ഹാജരാകേണ്ടതാണെന്നു കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.

Tuesday, November 14, 2017

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു.

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം  
കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു.
കോട്ടയം എം.ടി.സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ കോട്ടയം എം.എൽ.എ . ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ  തിരിതെളിയിച്ചതോടെ ഈ വർഷത്തെ കലാമാമാങ്കത്തിന് തുടക്കമായി.

കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവത്തിന് തിരിതെളിഞ്ഞു. കോട്ടയം എം.ടി.സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ കോട്ടയം എം.എൽ.എ . ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരിതെളിയിച്ചതോടെ ഈ വർഷത്തെ കലാമാമാങ്കത്തിന് തുടക്കമായി.

Monday, November 6, 2017

News Updates



കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവം "Press Here"
LP പ്രസംഗവിഷയം :Role of  Students in Environmental Protection പരിസ്ഥിതിസംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക്
ഊർജോത്സവം "Press Here"
ശാസ്ത്രോത്സവം "Press Here"
അനധികൃത പണപ്പിരിവ് പാടില്ല "Press Here"

LP പ്രസംഗവിഷയം :Role of Students in Environmental Protection പരിസ്ഥിതിസംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക്

Wednesday, November 1, 2017

കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം 2017-18

സംസ്ഥാന സ്‌കൂൾ കലോത്സവം 2017-18 

രെജിസ്ട്രേഷൻ >>> "Press Here"
  മാന്വൽ പരിഷ്കരിച്ചു.
രെജിസ്ട്രേഷൻ ചെയ്യുന്നതിന് സമ്പൂർണയുടെ യൂസർ നെയിം & പാസ്സ്‌വേർഡ് ഉപയോഗിക്കുക
 കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം  കോട്ടയം MTS HSS, സെന്റ്.ജോസഫ് GHS, ഗുഡ് ഷെപ്പേർഡ് LPS എന്നീ വിദ്യാലയങ്ങളിൽ നവംബർ 14,15,16,17 തീയതികളിൽ നടത്തും.
നവംബർ 14 രാവിലെ 9 മണിക്ക് ബഹു.കോട്ടയം എം.എൽ.എ. ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. 
14 നു രാവിലെ ഉദ്‌ഘാടനത്തിനു ശേഷം രചനാ മത്സരങ്ങൾ  നടത്തും.
ഒൻപതാം തീയതി രണ്ടു മണിക്ക് മേളയുടെ രെജിസ്ട്രേഷൻ കോട്ടയം  MTS HSS നടത്തപ്പെടും.