GIS Account Number Change<<< Press Here
നിര്‍ദ്ദേശങ്ങള്‍
- 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗമായി, അംഗത്വ നമ്പര്‍ ലഭിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഈ സോഫ്റ്റ്|വെയര്‍ ലഭ്യമാക്കിയിട്ടുള്ളത്.
- 2013 മുതല്‍ പദ്ധതിയില്‍ അംഗമായ ജീവനക്കാര്‍ക്ക് പുതുക്കിയ ഘടനയിലുള്ള അക്കൗണ്ട് നമ്പറുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. ടി ജീവനക്കാര്‍ ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കേണ്ടതില്ല.
- 120 - ല്‍ തുടങ്ങുന്നതും 12 അക്കങ്ങള്‍ (സംഖ്യകള്‍ മാത്രം) ഉള്ളതുമായ ജി.ഐ.എസ് അക്കൗണ്ട് നമ്പറുകള്‍ ലഭ്യമായിട്ടുള്ള ജീവനക്കാര്‍ യാതൊരു കാരണവശാലും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിക്കാന്‍ പാടില്ല.
- താങ്കളുടെ PEN(പെര്‍മനന്റ് എംപ്ലോയീ നമ്പര്‍) പ്രകാരം കാണിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കിലോ, വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലോ താങ്കളുടെ ജി.ഐ.എസ് പാസ് ബുക്ക്, പെന്‍നമ്പര്‍ അടങ്ങുന്ന തിരിച്ചറിയല്‍ രേഖ എന്നിവയുമായി ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസില്‍ ബന്ധപ്പെടേണ്ടതാണ്.
- ഈ സോഫ്റ്റ്|വെയറിലൂടെ താല്‍ക്കാലികമായി ലഭ്യമാകുന്ന 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിലെ രേഖകളും, ഡ്രോയിങ്ങ് ആന്റ് ഡിസ്ബഴ്|സിംഗ് ഓഫീസറുടെ പക്കല്‍ ഉള്ള വരിസംഖ്യാ കിഴിക്കല് വിവരങ്ങളുമായി ഒത്ത് നോക്കിയ ശേഷമായിരിക്കും സ്ഥിരപ്പെടുത്തുക. അക്കൗണ്ട് നമ്പര്‍ സ്ഥിരപ്പെടുത്തുന്നത് വരെ താങ്കള്‍ക്ക് ലഭ്യമാകുന്ന റിപ്പോര്‍ട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്.
- നാളിതുവരെ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വ നമ്പർ ലഭിച്ചിട്ടില്ലാത്ത ജീവനക്കാർ, അവരവരുടെ ജില്ലയിലെ ജില്ലാ ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം എടുക്കേണ്ടതാണ്. 2015 സെപ്റ്റംബർ 1 മുതൽ ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് വരിസംഖ്യ അടവ് തുടങ്ങിയ ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന് അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ www.insurance.kerala.keltron.in എന്ന വെബ്ബ് സൈറ്റിൽ ലോഗിൻ ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിച്ച് അംഗത്വം നേടേണ്ടതാണ്. 2015 സെപ്റ്റംബർ 1 ന് മുൻപ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയിലേക്ക് പൂർണ്ണ നിരക്കിൽ വരിസംഖ്യ അടവ് നടത്തിയിട്ടുള്ള ജീവനക്കാർക്ക് അംഗത്വം ലഭിക്കുന്നതിന് അവരുടെ ഡ്രായിംഗ് & ഡിസ്ബേഴ്സിംഗ് ഓഫീസർമാർ ബന്ധപ്പെട്ട ജില്ലാ ഇൻഷുറൻസ് ഓഫീസർക്ക് Form C യിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- ഈ സംവിധാനത്തിലൂടെ ഒരു 12 അക്ക താൽക്കാലിക അംഗത്വ നമ്പരാണ് ജീവനക്കാർക്ക് അനുവദിക്കുന്നത്. ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം സംബന്ധിച്ച, ഈ വകുപ്പിലേയും ജീവനക്കാരന്റെ ഓഫീസിലേയും രേഖകൾ പരിശോധിച്ചതിനുശേഷം മാത്രമേ ഈ നമ്പർ സ്ഥിരപ്പെടുത്തുകയുള്ളൂ. തെറ്റായ വിവരം നല്കി നമ്പർ നേടിയതായി ശ്രദ്ധയിൽപ്പെട്ടാൽ, ടി ജീവനക്കാരന്റെ ഗ്രൂപ്പ് ഇൻഷുറൻസ് അംഗത്വം റദ്ദാക്കുന്നതും, ടിയാന് ഗ്രൂപ്പ് ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിനുള്ള അർഹത നഷ്ടപ്പെടുന്നതുമായിരിക്കും.
- ഈ വകുപ്പുമായി ബന്ധപ്പെട്ടോ സ്വന്തമായോ ഇതിനോടകം ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് അക്കൗണ്ട് നമ്പര്‍ പരിഷ്കരിച്ചിട്ടുള്ള ജീവനക്കാരും ഈ സോഫ്റ്റ്|വെയര്‍ ഉപയോഗിച്ച് പുതുക്കിയ 12 അക്ക ജി.ഐ.എസ് അക്കൗണ്ട് നമ്പര്‍ നേടേണ്ടതാണ്.