Saturday, August 27, 2016
Thursday, August 25, 2016
To All Hms
Please collect and submit the report of teachers and Hms those who failed to attend the last cluster level training on20th August 2016 (Including Hms)
Please complete and submit the APL/BPL Proforma taken from your mail account
Please submit the Name,e-mail address, and mobile numbers of all teachers to AEO
Please complete and submit the APL/BPL Proforma taken from your mail account
Please submit the Name,e-mail address, and mobile numbers of all teachers to AEO
Tuesday, August 23, 2016
Sunday, August 21, 2016
കൊളസ്ട്രോൾ കുറയ്ക്കാൻ ഓംലെറ്റ്
തലക്കെട്ട് കണ്ടാരും വായിൽ
കപ്പലോടിക്കേണ്ട. തോന്നിയത് പോലെ മുട്ട വാരി വലിച്ച് തിന്നാൽ കൊളസ്ട്രോൾ
കുതിച്ചു കയറാൻ പിന്നെ വേറെന്തു വേണം. കൊളസ്ട്രോൾ കാരണം മുട്ട ഓംലെറ്റിനോട്
ബൈ പറയേണ്ടി വരുമെന്ന ഭയമുണ്ടോ? താഴെ കൊടുത്തിരിക്കുന്ന എഗ്ഗ് വൈറ്റ്
ഓംലെറ്റ് പരീക്ഷിച്ചു നോക്കൂ...
എഗ്ഗ് വൈറ്റ് ഓംലെറ്റ്
01. മുട്ടവെള്ള - മൂന്നു മുട്ടയുടേത്
02. ഉപ്പ് - പാകത്തിന്
03. തക്കാളി - ഒരു ചെറുത്
കാരറ്റ് - ഒരു ചെറിയ കഷണം
സവാള - ഒരു സവാളയുടെ പകുതി
പച്ചമുളക് - ഒന്ന്
04. മല്ലിയില പൊടിയായി അരിഞ്ഞത് — അര വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
01. മുട്ടവെള്ള, ഉപ്പു ചേർത്തു നന്നായി അടിക്കുക.
02. മൂന്നാമത്തെ ചേരുവ ഓരോന്നും വളരെ പൊടിയായി അരിയുക.
03. അരിഞ്ഞ കൂട്ട് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക.
04. നോൺസ്റ്റിക് പാൻ ചൂടാക്കി, മുട്ടവെള്ള മിശ്രിതം ഒഴിച്ച് മൂടിവച്ചു വേവിക്കുക.
05. വീറ്റ് ബ്രെഡിനൊപ്പം സാൻവിച്ച് ആക്കാൻ ബെസ്റ്റ്.
കൊളസ്ട്രോൾ കുറയ്ക്കുന്ന ഘടകങ്ങൾ
മുട്ടവെള്ള — ഹൈ പ്രോട്ടീൻ തക്കാളി — ലൈകോപീൻ
കടപ്പാട്: സി. പി. ഗായത്രി, ഡയറ്റീഷ്യൻ, ഇഎസ്ഐ ആശുപത്രി, തിരുവനന്തപുരം
നല്ല മുട്ട തിരിച്ചറിയാം
ഉണ്ണി കണ്ടാലറിയാം മുട്ടയുടെ ഉറപ്പ്.
മുട്ടയുടെ ഉണ്ണി നല്ല മഞ്ഞനിറത്തിൽ ഉറച്ചിരിക്കണം. മുട്ട പൊട്ടിച്ചു
കയ്യിലേക്കൊഴിച്ചാൽ ഉണ്ണി കയ്യിൽ നിൽക്കുകയും വെള്ളക്കരു അപ്പാടെ താഴേക്കു
പോകുകയും ചെയ്‌താൽ മുട്ട നല്ലതാണ്. മുട്ടയുടെ ഉണ്ണിയിൽ രക്‌തക്കറ കണ്ടാൽ
ഉപയോഗിക്കരുത്. വെള്ള കലങ്ങിയിരിക്കാൻ പാടില്ല.
മുട്ട നല്ലതോ ചീത്തയോ എന്നറിയാൻ മറ്റൊരു
മാർഗം ഇതാ - അൽപം ഉപ്പിട്ട വെള്ളത്തിൽ മുട്ട വയ്‌ക്കുക. നല്ലതാണെങ്കിൽ
താഴ്‌ന്നുതന്നെ കിടക്കും. ചീത്തയാകാൻ തുടങ്ങിയെങ്കിൽ പരന്ന അറ്റം
വെള്ളത്തിൽ ഉയർന്നിരിക്കും. കൂർത്ത അറ്റം താഴെയും പരന്ന അറ്റം മുകളിലുമായി
കുത്തനെ നിൽക്കുന്നെങ്കിൽ ആ മുട്ട ഉപയോഗിക്കരുത്.
ഫ്രിഡ്‌ജിനു വെളിയിൽ
വയ്‌ക്കുകയാണെങ്കിൽ മുട്ടയുടെ പുറത്ത് എണ്ണമയം പുരട്ടണം. മുട്ട
പുഴുങ്ങുമ്പോൾ മുട്ടയുടെ ഒരിഞ്ചുയരത്തിൽ വെള്ളം നിൽക്കണം. വെള്ളത്തിൽ അൽപം
ഉപ്പിടണം. മുട്ടത്തോടിൽ ഉണ്ടായേക്കാവുന്ന പൊട്ടലിലൂടെ വെള്ള പുറത്തേക്കു
ചാടാതിരിക്കാനാണ്. മുട്ട അടിക്കുമ്പോൾ, വെള്ളക്കരുവിൽ അൽപം ഉപ്പു
ചേർത്തടിച്ചശേഷമേ മഞ്ഞക്കരു ചേർത്തടിക്കാവൂ.
അറിഞ്ഞ് കഴിക്കുക
മുട്ടയിൽ വിറ്റമിൻ ഇ ധാരാളമുണ്ട്.
വിറ്റമിൻ ഇ തലച്ചോറിലെ കോശങ്ങളിലേക്കു ഗ്ലൂക്കോസും ഓക്‌സിജനും
എത്തിക്കുന്നതിന്റെറെ വേഗത കൂട്ടുന്നു. മുട്ടയുടെ വെള്ളയിലെ പ്രധാനഘടകം
പ്രോട്ടീൻ ആണ് കൊളസ്‌ട്രോൾ കൂടാൻ സാധ്യതയുള്ളവർ മുട്ടയുടെ വെള്ള മാത്രം
കഴിക്കുക.
മുട്ട
ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന
നിലയ്‌ക്കാണ് മുട്ടയെ കാണുന്നത്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും
ധാതുക്കളും വെള്ളയിൽ പ്രോട്ടീനും ഉണ്ട്. മുട്ടയിലെ പ്രോട്ടീൻ എളുപ്പത്തിൽ
ദഹിക്കുകയും ആഗിരണം ചെയ്യപെടുകയും ചെയ്യും. കൊഴുപ്പ് ചെറിയ
കണികകളായതുകൊണ്ട് എളുപ്പത്തിൽ ദഹിക്കുന്നു. അതിനാൽ മുട്ട ചെറിയ
കുട്ടികൾക്കും രോഗികൾക്കും കൊടുക്കാം. മുട്ട വേവിക്കാതെ കഴിക്കുന്നത്
നല്ലതല്ല. മുട്ട ആവിയിൽ വേവിക്കുന്നതാണ് ഉത്തമം. ആവിയിൽ വേവിച്ചാലും
പോഷകമൂല്യം കുറയില്ല. കോഴി, താറാവ്, കാട എന്നിവയുടെ മുട്ടകളാണ് സാധാരണ
ആഹാരത്തിൽ ഉൾപെടുത്തുന്നത്. ഇതിൽ ഗുണനിലവാരമുള്ള മാംസ്യാഹാരം എന്ന
നിലയ്‌ക്കാണ് കോഴിമുട്ടയെ കാണുന്നത്.
മുട്ട ആവിയിൽ വേവിക്കുന്നതാണ് ഉത്തമം.
ആവിയിൽ വേവിച്ചാലും പോഷകമൂല്യം കുറയില്ല. മുട്ടയിൽ വൈറ്റമിൻ ‘എ’വൈറ്റമീൻ
‘ഡി’ മഗ്നീഷ്യം എന്നിവ സുലഭമായി ഉണ്ട്. എന്നാൽ ഹൃദ്രോഗം, രക്‌തസമ്മർദം,
കൊഴുപ്പ് ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. പോഷക സമ്പന്നമാണങ്കിലും
കാൽസ്യം ഇല്ല. പ്രതിദിനം കേരളത്തിൽ ഒരുകോടി മുട്ട
വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 67 ലക്ഷം കോഴിമുട്ടയും 37 ലക്ഷം
താറാവിന്റെ മുട്ടയുമാണ്. 80% മുട്ടയും തമിഴ്‌നാട്ടിലെ നാമക്കല്ലിൽ നിന്നും
വരുന്നതാണ്. പുറത്തുനിന്നും വരുന്ന മുട്ടകൾ അധികവും വെളുത്ത തോടോടു
കൂടിയതാണ്. കൃത്രിമ ആഹാരത്തിൽ വളർത്തി എടുക്കുന്ന കോഴിയുടെ മുട്ട നിരവധി
ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ഉപയോഗിക്കാൻ നാടൻ മുട്ടയാണ് ഉത്തമം.
വീട്ടാവശ്യത്തിനുള്ള മുട്ടയ്‌ക്കായി
വീട്ടിൽ തന്നെ കോഴിവളർത്തുന്നതാണ് നല്ലത്. ആറ് മാസംപ്രായമാകുമ്പോൾ കോഴി
മുട്ട ഇട്ട് തുടങ്ങും. മുട്ടയുടെ മഞ്ഞക്കരുവിന് നല്ല നിറം കിട്ടാൻ ചുവന്ന
മുളക്‌പൊടി ഭക്ഷണത്തിൽ കലർത്തി നൽകാം. ഒരു കോഴിമുട്ടയ്‌ക്ക് 55 ഗ്രാം മുതൽ
60 ഗ്രാം വരെ ഭാരമുണ്ടാകും. ഇതിൽ 13% പ്രോട്ടീനും 11% കൊഴുപ്പും 960 കലോറി
ഊർജവും ലഭിക്കും. താറാവ് മുട്ടയ്‌ക്ക് 75 ഗ്രാം മുതൽ 80 ഗ്രാം വരെ ഭാരം
ഉണ്ടാകും. ഇതിൽ 13.3% പ്രോട്ടീനും 14% കൊഴുപ്പും 1520 കിലോ കലോറി ഊർജവും
ലഭിക്കും. കാടമുട്ടയ്‌ക്ക് 10 ഗ്രാം ഭാരമാണ് ഉണ്ടാകുക. ഇതിൽ 13.2%
പ്രോട്ടീനും 10.8% കൊഴുപ്പും 170 കിലോ കലോറി ഊർജവും ലഭിക്കും. നാടൻ
കോഴിമുട്ടയ്ക്ക് കൂടുതൽ രുചിയും മണവും പോഷകമൂല്യവും ഉണ്ട്. പിഗ്മെന്റുകൾ
ധാരാളം ഉള്ളതാണ് ഇതിന് കാരണം.
കടയിൽനിന്ന് വാങ്ങുന്ന മുട്ട രണ്ട്
ആഴ്‌ചയിൽ കൂടുതൽ പുറത്തു വയ്‌ക്കരുത്.കാരണം ഇതിലെ വെള്ളക്കരുവിലെ ജലാംശം
ബാഷ്‌പീകരിച്ച് നഷ്‌ടമാകുകയും മഞ്ഞക്കരു മുട്ടതോടുമായി ബന്ധപെടുകയും
ചെയ്യും. തോടിലെ സുഷിരത്തിലൂടെ ബാക്‌ടീരിയകൾ മഞ്ഞക്കരുവിൽ പ്രവേശിച്ച്
അമിനോ ആസിഡുകളായി പ്രവർത്തിച്ച് ഹൈഡ്രജൻ സൾഫൈഡ് എന്ന ദുർഗന്ധ വാതകം
ഉണ്ടാക്കും.
ഇതാണ് ചീമുട്ടയ്‌ക്ക് ദുഃസ്സഹമായ
ദുർഗന്ധം ഉണ്ടാകാൻ കാരണം. വേനൽക്കാലത്ത് മുട്ട വേഗം കേടുവരും. ഉള്ളിൽ
ഭ്രൂണമുള്ള മുട്ടയും പെട്ടെന്ന് കേടാകും. മുട്ടയിൽ പ്രവേശിക്കുന്ന
സാൾമണല്ല, ഇക്കോളയ് എന്നീ ബാക്‌ടീരിയകളാണ് ഇതിന് കാരണം. കടയിൽ നിന്നു
വാങ്ങുന്ന മുട്ടയും വീട്ടിലെ കോഴി ഇടുന്ന മുട്ടയും ഇളം ചൂടുവെള്ളത്തിൽ (60
ഡിഗ്രി ) അഞ്ച് മിനിറ്റ് കഴുകി തുണികൊണ്ട് തുടച്ച് വയ്‌ക്കണം. തണുപ്പ്
അറയിൽ സൂക്ഷിക്കുന്ന മുട്ട അഞ്ചു മുതൽ എട്ട് മാസംവരെ കേടുകൂടാതെ ഇരിക്കും.
ഫ്രിഡ്‌ജിന്റെ ഡോറിൽ ഉള്ള എഗ്ഗ്
ഷെൽഫിൽ സുക്ഷിക്കുന്ന മുട്ട രണ്ട് മുതൽ മൂന്ന് ആഴ്‌ചവരെ കേടുകൂടാതെ
ഇരിക്കും. മുട്ടയിൽ എണ്ണമയം പുരട്ടി രണ്ട് മാസംവരെ പുറത്ത് സൂക്ഷിക്കാം.
∙ മുട്ട അഞ്ച് മിനിറ്റ്
(60 ഡിഗ്രി) ചൂടുവെള്ളത്തിൽ മുക്കിവച്ചാൽ തോടിലെ ബാക്‌ടീരിയയും
മഞ്ഞക്കരുവിലെ ഭ്രൂണവും നശിക്കും. ഇങ്ങനെ ചെയ്‌ത് ഒന്നരമാസം വരെ പുറത്ത്
സൂക്ഷിക്കാം.
∙ ചുണ്ണാമ്പ് കലക്കിയ തെളിവെള്ളത്തിൽ 12 മണിക്കൂർ മുക്കിയശേഷം എടുത്തുവച്ചാൽ ഒന്നരമാസം വരെ കേടുകൂടാതെ ഇരിക്കും.
*പുഴുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് *
∙ മുട്ട പുഴുങ്ങുമ്പോൾ പൊട്ടി പോകാതിരിക്കാൻ വെള്ളത്തിൽ അൽപ്പം ഉപ്പ് ചേർക്കുക.
∙ പുഴുങ്ങാനിടുന്ന
മുട്ടയ്‌ക്കൊപ്പം ലോഹം കൊണ്ടുള്ള സ്‌പൂൺ ഇട്ട് തിളപ്പിക്കുക. നാടൻ
കോഴിമുട്ട കഴുകി വൃത്തിയാക്കി തുണികൊണ്ട് തുടച്ച് ഒരു ഗ്ലാസ് ചെറുനാരങ്ങ
നീരിൽ മൂടുന്ന വിധത്തിൽ ഇട്ട് വയ്‌ക്കുക. ഏഴ് ദിവസംകൊണ്ട് തൊണ്ട് അലിഞ്ഞ്
ചേരും. ഇതിൽ തേൻചേർത്ത് സേവിച്ചാൽ എത്ര പഴകിയ ആസ്‌മയും ഭേദമാകും.
∙ നാടൻ മുട്ടയുടെ
വെള്ളക്കരു പാത്രത്തിലെടുത്ത് ഒരു സ്‌പൂൺ ഉപയാഗിച്ച് നല്ലവണ്ണം അടിച്ച് ഒരു
സ്‌പൂൺ ജീരകം പൊടിച്ച് ഇടുക. ഇത് വെറും വയറ്റിൽ 15 ദിവസം തുടർച്ചയായി
സേവിക്കുക.
കൊളസ്ട്രോൾ
കൊളസ്ട്രോൾ മരുന്ന് കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലയാളി ആവശ്യമില്ലാതെ കഴിക്കുന്ന
ഗുളികകളിൽ ഏറ്റവും പ്രാമുഖ്യം കൊളസ്ട്രോൾ നിയന്ത്രണ ഗുളികകൾക്കാണ്.
കാന്താരി മുളകും ഇലിമ്പപ്പുളിയും വെളുത്തുള്ളിയും ഇഷ്ടം പോലെ കഴിച്ചിരുന്ന
പഴയകാലത്ത് ആരും കൊളസ്ട്രോളിനെ പേടിച്ചിരുന്നില്ല. അത്തരം തനതു ഭക്ഷ്യ
വസ്തുക്കൾ കഴിച്ചാൽ പരിഹരിക്കാവുന്ന പ്രശ്നത്തിനു വിലയേറിയ, ഗുരുതരമായ
പാർശ്വഫലങ്ങൾ വരുത്തുന്ന, അനാവശ്യമരുന്നുകൾ രോഗികളല്ലാത്തവരും ഇപ്പോൾ
കഴിക്കേണ്ടി വരുന്നു. വൻകിട ഔഷധ നിർമാണകമ്പനികൾ, അവർ പുറത്തിറക്കുന്ന
കൊളസ്ട്രോൾ നിയന്ത്രണ ഗുളികകളുടെ പാർശ്വഫലങ്ങൾ ഡോക്ടറന്മാരുടെയും
പൊതുജനങ്ങളുടെയും മുമ്പിൽ മറച്ചുവയ്ക്കുന്നു. ഔഷധങ്ങളുടെ
പാർശ്വഫലങ്ങളെക്കുറിച്ചും രോഗികളെ പറഞ്ഞു മനസ്സിലാക്കാൻ പല ഡോക്ടർമാരും
ശ്രദ്ധിക്കാറുമില്ല. രോഗികളുടെ ബാഹുല്യമാണു കാരണമായി പറയപ്പെടുന്നത്.
നമ്മുടെ ഞരമ്പുകളുടെ മയലിൻ ഷീത് (Myelin
sheath) എന്ന ആവരണത്തിൻറെ സുസ്ഥിതിക്കു കാരണം കൊളസ്ട്രോൾ ആണ്.
തലച്ചോറിലേക്കു വിദ്യുത് തരംഗങ്ങൾ കൈമാറാൻ ഈ ആവരണം കേടുകൂടാതെ നിലനിൽക്കണം.
കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകൾ മയലിൻ ഷീത്തിൽ വിള്ളലുകളും ചോർച്ചയും
വരുത്തും. തീർച്ചയായും കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകൾ നിങ്ങളുടെ ഓർമ്മ
കുറയ്ക്കും. കാൻസർ പിടിപെടാനുള്ള സാധ്യതയും കൂടും. കാൻസർ വളം
എന്നറിയപ്പെടുന്ന വാസ്കുലർ എൻഡോത്തീലിയൽ ഗ്രോത്ത് ഫാക്ടർ (Vascular
Endothelial Growth Factor-VEGF)— എന്ന വസ്തുവിൻറെ സമാനസ്വഭാവമുള്ള, അതിനെ
അനുകരിക്കുന്ന ഘടകങ്ങളാണു കൊളസ്ട്രോൾ കുറയ്ക്കുന്ന ഗുളികകളിൽ
അടങ്ങിയിരിക്കുന്നത്. ഔഷധനിർമാണകമ്പനികൾ സ്പോൺസർ ചെയ്യുന്ന പഠനങ്ങൾ ഏറിയാൽ
അഞ്ചുവർഷത്തേക്കായിരിക്കും. പലപ്പോഴും അതിലും കുറഞ്ഞ
കാലയളവിലേക്കായിരിക്കും. ഈ കുറഞ്ഞ കാലം കൊണ്ട് ഒരു വസ്തു കാൻസറിനു കാരണമോ
എന്നു കണ്ടെത്താനാവില്ല. അതിനാൽ അവരുടെ പഠനങ്ങളിൽ അത്തരം കാര്യങ്ങൾ
പരാമർശിക്കപ്പെടുകയില്ല. പുകവലി പോലും അഞ്ചുവർഷം കൊണ്ടു കാൻസർ
ഉണ്ടാക്കുകയില്ല. കൊളസ്ട്രോൾ കുറയ്ക്കുന്ന ഔഷധങ്ങൾ നിർത്താതെ ജീവിതകാലം
മുഴുവൻ കഴിക്കാനാണു നിർദേശിക്കപ്പെടാറ്.
പാർശ്വഫലങ്ങൾ പറയുന്നില്ല
കൊളസ്ട്രോൾ കുറയ്ക്കുന്ന മരുന്നുകൾ
നിർമിക്കുന്ന കമ്പനികൾ അത്തരം മരുന്നുകളുടെ പാർശ്വഫലങ്ങൾ ഒളിപ്പിച്ചു
വയ്ക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനുള്ള ഗുളികകൾ പേശികൾക്കു ക്ഷതം
വരുത്തും. കരളിനും വൃക്കകൾക്കും ദോഷം ചെയ്യും. കാൻസറിനെ ക്ഷണിച്ചു
വരുത്തും. ശരീരത്തിൻറെ പ്രതിരോധശക്തി കുറച്ചു പകർച്ചവ്യാധികളെയും
ആകർഷിക്കും. ലൈംഗിക ബലഹീനത വരുത്തും.
കൊളസ്ട്രോൾ കുറയ്ക്കും ഗുളികകൾ ചെയ്യുന്ന
ഏറ്റവും വലിയ ദോഷം അത് നമ്മുടെ ഓർമശക്തിയെ തകരാറിലാക്കും എന്നതാണ്.
വാസ്തവത്തിൽ ഹൃദ്രോഗമരണങ്ങളിൽ കൊളസ്ട്രോളിനു കാര്യമായ പങ്കൊന്നുമില്ല.
കൊളസ്ട്രോൾ ആയുസ്സു കൂട്ടുകയാണു ചെയ്യുന്നത്. കൊളസ്ട്രോൾ 189 ലവലിൽ
കുറഞ്ഞവരിൽ, 276—417 ലവൽ കൊളസ്ട്രോൾ ഉള്ളവരെക്കാൾ മരണനിരക്ക് കൂടുതലായി
കണ്ടു എന്ന് ജേർണൽ ഓഫ് അമേരിക്കൽ ജീറിയാട്രിക്സ് റിപ്പോർട്ടു ചെയ്തു.
ഹൃദ്രോഗത്തിനും കൊളസ്ട്രോളിനും തമ്മിൽ
ബന്ധമൊന്നുമില്ല. മനുഷ്യശരീരത്തിൽ വലുതും ചെറുതുമായ രക്തക്കുഴലുകളുടെ ആകെ
നീളം ഒരു ലക്ഷം മൈൽ വരുമത്രേ. ഹൃദ്രോഗങ്ങളിൽ 90 ശതമാനവും കൊറോണറി ധമനികളിലെ
തടസ്സം കൊണ്ടാണുണ്ടാവുക. കൊളസ്ട്രോളാണു തടസ്സത്തിനു കാരണമെങ്കിൽ
മറ്റിടങ്ങളിലും തടസ്സം വരേണ്ടതാണ്. അങ്ങനെ തടസ്സം കാണാറില്ല.
ഹൃദയാഘാതത്തിനു കാരണം ഇൻഫ്ളമേഷൻ അഥവാ
നീർക്കെട്ടൽ ആണെന്ന അഭിപ്രായത്തിനു ശക്തി കൂടി വരുന്നു. പോഷകാഹാരക്കുറവ്,
മോശമായ ജീവിതശൈലി എന്നിവയാണു നീർക്കെട്ടലിനും തുടർന്നുള്ള ഹൃദയാഘാതത്തിനും
കാരണം എന്നാണ് ഇന്നത്തെ മതം. കുടുംബാംഗങ്ങളോടൊത്തു സമയം ചെലവഴിക്കൽ,
സൂര്യോദയം, സൂര്യാസ്തമയം എന്നിവ വീക്ഷിക്കൽ, നിലാവത്ത് ഉലാത്തൽ, മലർന്നു
കിടന്ന് ആകാശത്തെ അനന്തകോടി നക്ഷത്രങ്ങളെ എണ്ണൽ, സൈക്കിൾ ചവിട്ടൽ, യോഗാ
പരിശീലനം, കൃഷി, മൃഗപരിപാലനം, ദാനധർമങ്ങൾ, ധ്യാനം എന്നിവയൊക്കെയാണു
ഹൃദ്രോഗം തടയാൻ കൊളസ്ട്രോൾ ഗുളികകളെക്കാൾ നല്ലത്.
സ്റ്റാറ്റിനു പിന്നിലെ കളികൾ
യുവാക്കളും കൗമാരപ്രായത്തിലുള്ള
കുട്ടികളും ഗുളിക കഴിച്ചു തുടങ്ങണം എന്നു പറയുന്ന വിദഗ്ധരുമുണ്ട്.
സ്റ്റാറ്റിൻ എന്ന പേരിലറിയപ്പെടുന്ന ഗുളികകളാണു സാധാരണ നിർദേശിക്കപ്പെടാറ്.
ഇവ കൊളസ്ട്രോൾ നിർമാണത്തെ മാത്രമല്ല അതിൻറെ പൂർവരൂപങ്ങളുടെ നിർമാണത്തെയും
തടയും. അത്തരം വസ്തുക്കൾ നമ്മുടെ ശരീരത്തിനാവശ്യമാണ്. മന്ദത, നൈരാശ്യം,
വിളർച്ച, തിമിരം ഇവയൊക്കെ ഗുളിക കഴിക്കുന്നവരിൽ ഉടലെടുക്കാം.
കൊളസ്ട്രോളിൻറെ അതേ രൂപത്തിൽ നിർമിക്കപ്പെടുന്ന യുബിക്വനോൺ എന്ന കോ— എൻസൈം
അളവു കുറഞ്ഞാൽ പേശികൾ ശോഷിക്കും.
നടുവിനു വേദന തോന്നും. ഹൃദയം
കുഴഞ്ഞുപോകും (ഹാർട്ട് ഫെയിലുവർ). ന്യൂറോപ്പതി (ഞരമ്പു പെരുക്കൽ),
പേശികളുടെ അവസാനഭാഗമായ ടെൻഡനുകളുടെ നീർക്കെട്ടൽ (ഇൻഫ്ളമേഷൻ), സന്ധികളുടെ
ആവരണമായ ലിഗ്മെൻറുകളുടെ നീർക്കെട്ടൽ എന്നിവയും സംഭവിക്കാം. ഡിഎൻഎയിൽ
നിന്നുകിട്ടുന്ന നിർദേശങ്ങൾക്കനുസരിച്ചു കോശങ്ങൾ വിവിധ പ്രോട്ടീനുകൾ
നിർമിക്കും. കൊളസ്ട്രോളിനൊപ്പം ഉണ്ടാകുന്ന ഡോളിക്കോളിൻറെ നിലവാരം കുറഞ്ഞാൽ
ഇത്തരം പ്രവർത്തനം മന്ദഗതിയിലാകും.
പെട്ടെന്നു ദോഷമുണ്ടാക്കില്ലെന്നുമാത്രം
ആദ്യകാല കൊളസ്ട്രോൾ നിയന്ത്രണഗുളികകൾ
ഉടനടി ഓക്കാനം, ഛർദിൽ, മലബന്ധം എന്നിവ ഉണ്ടാക്കിയിരുന്നു. സാവധാനം മാത്രം
അവ നിലവാരം കുറച്ചു. എന്നാൽ, സ്റ്റാറ്റിൻ പെട്ടെന്നു തോതു കുറയ്ക്കും.
ഉടനടിയുള്ള മൈനർ പാർശ്വഫലങ്ങൾ ഉണ്ടാക്കയുമില്ല. അതിനാൽ അവ കഴിക്കാൻ രോഗികൾ
മടിക്കുന്നില്ല. പക്ഷേ, ക്രമേണ വരുത്തുന്ന ദോഷഫലങ്ങൾ അവർ ശ്രദ്ധിക്കാതെ
പോകുന്നു.
പാർശ്വഫലങ്ങൾ നിരവധി
പേശികൾക്കു ബലക്കുറവ്, പെരുപ്പ്, വേദന
എന്നിവ തോന്നുന്ന പെരിഫറൽന്യൂറോപ്പതിയും സ്റ്റാറ്റിൻ ഗുളിക കഴിക്കുന്നവരിൽ
ഉടലെടുക്കാം. നടക്കാൻ പ്രയാസം തോന്നാം. ഡന്മാർക്കിൽ ഇത്തരം ഔഷധം കഴിക്കുന്ന
അഞ്ചു ലക്ഷം പേരെ പഠനവിധേയമാക്കിയപ്പോൾ അതിൽ ഒമ്പതു ശതമാനത്തിലും ഇത്തരം
ബുദ്ധിമുട്ടുകൾ വരുന്നതായി കണ്ടു.നമ്മുടെ നാട്ടിൽ പാർശ്വഫലങ്ങളെക്കുറിച്ചു
പഠിക്കാൻ ആരും മുന്നോട്ടു വരുന്നില്ല. ഔഷധങ്ങൾ നിർത്തിയാൽ ബുദ്ധിമുട്ടുകൾ
മാറും. കൊളസ്ട്രോൾ ഗുളിക കഴിക്കുന്ന മുതിർന്ന പൗരന്മാർ വാഹനം
ഓടിക്കാതിരിക്കയാണു നല്ലത്. അപകടസാധ്യത കൂടുതലാണ്.
അമേരിക്കയിൽ ഹൃദയം കുഴയുന്ന കൻജസ്റ്റീവ്
ഹാർട്ട് ഫെയിലുവർ രോഗികളുടെ എണ്ണം അമ്പരപ്പിക്കും വിധം കൂടുന്നു.
ഹൃദയാഘാതങ്ങളുടെ എണ്ണം കുറയുന്നുമുണ്ട്. 1989—1997 കാലത്താണ് ഈ വർധന
പ്രകടമായി തുടങ്ങിയത്. ഈ കാലഘട്ടത്തിലാണ് സ്റ്റാറ്റിൻറെ ഉപയോഗം
തുടങ്ങിയതും. കോ—ക്യൂ— 10 നിർമാണത്തെ കൊളസ്ട്രോൾ നിയന്ത്രണഗുളിക
നിരുത്സാഹപ്പെടുത്തുമ്പോൾ ഹൃദയപേശികളെയും അതു ബാധിക്കുന്നു. ഹൃദയത്തിനു ബലം
കുറഞ്ഞവരിൽ കൊളസ്ട്രോൾ രക്ഷയ്ക്കെത്തും എന്നു വാദിക്കുന്ന യുകെയിലെ ഹൾ
പോലുള്ള വിദഗ്ധരും ഉണ്ട്.
രക്തമർദം കുറയ്ക്കുന്നതിനാൽ കൊളസ്ട്രോൾ
കുറയ്ക്കും ഗുളികകൾ തലചുറ്റൽ ഉണ്ടാക്കാം. മുതിർന്ന പൗരന്മാരിലാണ്
ഇതനുഭവപ്പെടുക. ഇത്തരം ഗുളികകൾ പ്രതികരണശേഷിയും ഗ്രഹണശേഷിയും കുറയ്ക്കും.
ലിപ്പിറ്റോർ എന്ന ഓർമമോഷ്ടാവ് എന്ന ഗ്രന്ഥമെഴുതിയ ഗഗന സഞ്ചാരി ഡൂവേൻ
ഗ്രാവെലിൻറെ അനുഭവങ്ങൾ എല്ലാവർക്കും പാഠമാകേണ്ടതാണ്. കെയർ ട്രയൽ എന്ന
പഠനത്തിൽ സ്റ്റാറ്റിൻ കഴിക്കുന്ന സ്ത്രീകളിൽ സ്തനാർബുദബാധ 15
ഇരട്ടിയാണെന്നു കണ്ടു. പ്രസ്തുത ഗുളിക രോഗപ്രതിരോധശക്തി നൽകുന്ന ഇമ്മ്യൂൺ
സിസ്റ്റത്തിൻറെ പ്രവർത്തനം തകരാറിലാക്കും. തുടർന്നു കാൻസർ, പകർച്ചപ്പനികൾ
എന്നിവ പിടിപെടും.
അവയവമാറ്റ ശസ്ത്രക്രിയകൾക്കു
വിധേയരായവരിൽ പറിച്ചുനടപ്പെട്ട അവയവം ഇമ്മ്യൂൺ പ്രവർത്തനം വഴി
പുറംതള്ളപ്പെടാതിരിക്കാൻ സ്റ്റാറ്റിൻ ഗുളികകൾ നൽകാറുണ്ട് എന്നതാണു വാസ്തവം.
മാരകമായ പാൻക്രിയാറ്റൈറ്റിസ് എന്ന രോഗവും പാർശ്വഫലമായി ഉണ്ടാകാം.
ജീവിതനൈരാശ്യം, ആത്മഹത്യാപ്രവണത, അക്രമവാസന എന്നിവയാണു മറ്റു ചില
പാർശ്വഫലങ്ങൾ. കൊളസ്ട്രോൾ നിലവാരത്തിലെ മാറ്റം മനോനില തെറ്റാൻ
കാരണമാകുന്നു. 10 വർഷത്തെ പഠനം വിശകലനം ചെയ്തപ്പോൾ സ്റ്റാറ്റിൻ കഴിച്ചവരിൽ
കഴിക്കാത്തവരെക്കാൾ ഒരു ശതമാനം മരണനിരക്ക് കൂടുതലായി കണ്ടു.
2001ലെ ഹോണലൂലു ഹാർട്ട് പ്രോഗ്രാം
പഠനത്തിൽ ഔഷധസേവ നടത്തിയിരുന്നവരിൽ മരണനിരക്ക് കൂടിയിരുന്നതായി കണ്ടു.
ഹൃദയാഘാതം, പക്ഷവധംഎന്നിവ തടയാൻ സ്റ്റാറ്റിൻ ഗുളികകൾ ഫലപ്രദം എന്നു
തെളിയിക്കപ്പെട്ടിട്ടില്ല എന്നത് നിരവധി പഠനങ്ങളിൽ നിന്നു വ്യക്തമാണ്.
എന്നാൽ ഈ ഗുളികകൾ കാൻസർ, അസ്ഥിശോഷണം പക്ഷവധം, ആർത്രൈറ്റിസ്, ഓർമക്ഷയം
എന്നിവയുടെ ചികിത്സയ്ക്കായി നൽകാൻ മരുന്നു കമ്പനി നിർദേശിക്കുന്നു.
അമേരിക്കൻ കോളജ് ഓഫ് ഫിസിഷ്യൻസ് നിർദേശിക്കുന്നത് 55 കഴിഞ്ഞ പ്രമേഹരോഗികൾ,
റിസ്ക് ഉണ്ടെങ്കിൽ പ്രായം കുറഞ്ഞ പ്രമേഹരോഗികളും കൊളസ്ട്രോൾ കുറയ്ക്കാൻ
ഗുളിക കഴിക്കണം എന്നാണ്. മാസ്സച്യൂറ്റസ് മെഡിക്കൽ സെന്ററിലെ ഡേവിഡ്
ഡ്രാഹ്മാൻ ഇത്തരം ഗുളികകളെ തലച്ചോറിനുള്ള വയാഗ്രാ ആയിട്ടു
വിശേഷിപ്പിക്കുന്നു. സ്റ്റാറ്റിൻ, രക്തസമ്മർദം കുറയ്ക്കുന്ന ഔഷധം,
ആസ്പിരിൻ, നിയാസിൻ എന്നിവ ചേരുന്ന കൂട്ടുമരുന്നു തയ്യാറാക്കാനും ചില
കമ്പനികൾ ശ്രമിക്കുന്നു.
സ്റ്റാറ്റിൻ ഗുളികയ്ക്കായി ഒരു
അമേരിക്കക്കാരൻ വർഷം തോറും 1000—1500 ഡോളർ ചെലവാക്കുന്നു. നമുക്കാവട്ടെ
1000—5000 രൂപ ചെലവു വരും. അമേരിക്കയിൽ ഇൻഷുറൻസ് കമ്പനി അതു നൽകും.
അമേരിക്കയിൽ 12.5 ബില്യൺ ഡോളർ വരുന്ന ഔഷധവ്യവസായത്തിൽ 6.5 ശതമാനം ഗുളികകളിൽ
നിന്നു കിട്ടുന്നു. ഇപ്പോൾ കേരളത്തിൽ സർക്കാർ ആശുപത്രികളിൽ നിന്നു
സൗജന്യമായി ഇത്തരം ഗുളികകൾ ലഭിക്കുന്നു. ഇവയ്ക്കു പകരം കൂടുതൽ ജീവൻ രക്ഷാ
ഔഷധങ്ങൾ വാങ്ങിയിരുന്നെങ്കിൽഎത്ര നന്നായേനേ.
ആഹാര നിയന്ത്രണവും നല്ല വ്യായാമവും
കൊളസ്ട്രോളിനെ പേടിക്കേണ്ട. അതു സഹായിയും
ഗുണകാംക്ഷിയും സുഹൃത്തുമാണ്. മാംസജന്യഭക്ഷണം ഒഴിവാക്കിയാൽ കൊളസ്ട്രോൾ നില
ഉയരില്ല. ശരീരത്തിനു സ്വയം കൊളസ്ട്രോൾ നിർമിക്കാൻ കഴിയില്ല. നാം
കഴിക്കുന്നതിൽ നിന്നു മാത്രമേ കൊളസ്ട്രോൾ ഉണ്ടാകയുള്ളൂ. കൊളസ്ട്രോൾ
നിയന്ത്രിക്കാൻ ആഹാരനിയന്ത്രണം മതി. നടത്തവും വ്യായാമവും നല്ല
കൊളസ്ട്രോളിൻറെ അളവു കൂട്ടും. പറിച്ച ഉടനെയുള്ള പച്ചക്കറികളും പഴങ്ങളും
കഴിക്കുക. അതിനായി അടുക്കള ത്തോട്ടം എല്ലാ വീട്ടിലും വേണം. പ്രകൃതി സൗഹൃദ
കൃഷിരീതിയാവണം. കാന്താരി, ഇലിമ്പിപ്പുളി എന്നിവ കഴിക്കുക. ഒപ്പം കറിവേപ്പില
അരച്ചു ചേർത്ത സംഭാരം കുടിക്കുക. വെളുത്തുള്ളിയും കൊളസ്ട്രോൾ കുറയ്ക്കും.
സ്റ്റാറ്റിനെ കുപ്പയിലെറിയുക.
ഡോ. കാനം ശങ്കരപ്പിള്ള
റിട്ട. ഡപ്യൂട്ടി ഡയറക്ടർ,
കേരള ആരോഗ്യവകുപ്പ് പൊൻകുന്നം
ഹോമിയോപ്പതി ചികിത്സ
ഇതെല്ലാം വ്യക്തമാക്കുന്നതു
രക്തപരിശോധനയിൽ കൊളസ്ട്രോൾ കൂടുതൽ എന്നു മനസ്സിലാക്കി അടുത്ത നിമിഷം മുതൽ
കൊളസ്ട്രോൾ കുറയുന്ന ഔഷധങ്ങൾ കഴിച്ചു തുടങ്ങി, വീണ്ടും പരിശോധിച്ചു
കുറഞ്ഞതായി ഉറപ്പു വരുത്തുന്നതു സമർഥമായ ചികിത്സാവിധിയല്ല. അവിടെയാണു
ഹോമിയോപ്പതി ചികിത്സയുടെ പ്രയോജനം. കരൾ കൊളസ്ട്രോൾ നിർമിക്കുന്ന പ്രക്രിയയെ
തടസ്സപ്പെടുത്തുന്ന തന്മാത്രകൾ ഉപയോഗിച്ചു രക്തത്തിലെ അളവു സാങ്കേതികമായി
കുറച്ചുനിർത്തുന്നതിനു പകരംരോഗിയുടെ ശരീരത്തിലെ മുഴുവൻ
ഉപാപചയപ്രവർത്തനത്തെയും സന്തുലിതപ്പെടുത്തി കൊളസ്ട്രോൾ നിയന്ത്രിക്കുകയാണു
ഹോമിയോപ്പതി ഔഷധങ്ങൾ ചെയ്യുന്നത്. സ്വാഭാവികമായും കോൺസ്റ്റിട്യൂഷനൽ ചികിത്സ
എന്ന ഈ പ്രക്രിയയ്ക്കു സമയം കൂടുതൽ എടുക്കും. എന്നാൽ ഈ സമയപരിധി
മറികടക്കാൻ ഇന്നു ഹോമിയോപ്പതിയിൽ നൂതന ഔഷധങ്ങൾ കൊണ്ടു കഴിയും. മുമ്പു
വിദേശത്തു മാത്രം ലഭ്യമായിരുന്ന പല ഔഷധങ്ങളും ഇന്ന് നമ്മുടെ നാട്ടിൽ
സുലഭമാണ്. സ്ട്രഫാൻന്തസ്, കുർക്കുമ ലോങ്ങ തുടങ്ങിയ ഔഷധങ്ങൾ കൊളസ്ട്രോൾ
വരുതിയിൽ നിർത്താൻ സഹായിക്കുന്നവയാണ്. ഗാർസീനിയ, അലിയം ഉർസാനിയം തുടങ്ങിയവ
ടിങ്ചർ രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങിയത് കൊളസ്ട്രോൾ ചികിത്സസുഗമമാക്കുന്നു.
കൊളസ്ട്രോളിന്റെ പ്രത്യേക ഘടകങ്ങൾ മാത്രം ഉയർന്നു നിൽക്കുന്ന രോഗാവസ്ഥ
ഭേദമാക്കാൻ പുതിയ ഔഷധങ്ങൾ കൊണ്ട് സാധിക്കും. ഗ്ലൈസറിയ ഗ്ലാബ്ര
ശ്രേണിയിൽപ്പെട്ട ഔഷധങ്ങൾ വളരെ ഫലപ്രദമാണ്.
കുറയുന്നത് ഹൃദ്രോഗ സാധ്യത
ഹൃദ്രോഗസാധ്യത കൊണ്ടാണു ചീത്ത കൊളസ്ട്രോൾ
വർധിച്ച അവസ്ഥ ഗൗരവമാകുന്നത്. കോൺസ്റ്റിട്യൂഷനൽ ചികിത്സയും ഒപ്പം
കൊളസ്ട്രോൾ നിയന്ത്രണ ഔഷധങ്ങളും ഉപയോഗിക്കുമ്പോൾ ഹോമിയോപ്പതിയിൽ
ഹൃദ്രോഗസാധ്യതയാണു കുറയുന്നത്.
അശാസ്ത്രീയമായ കൊഴുപ്പു നിയന്ത്രണവും
ഔഷധപ്രയോഗവും നിമിത്തം രോഗിക്കു പല പ്രധാന പോഷകങ്ങളും ലഭ്യമല്ലാതെ വരും.
ഇതു ശരീരം ദരിദ്ര അവസ്ഥയിലേക്കു മാറാൻ കാരണമാകാം. ചോറും ഗോതമ്പും ഒക്കെ
കൊഴുപ്പാക്കി മാറ്റി ഈ അവസ്ഥ നേരിടാൻ ശരീരം ശ്രമിക്കും. മാത്രമല്ല
ഹൃദ്രോഗസാധ്യത വർധിക്കാനും സാധ്യതയുണ്ട്. ഹോമിയോപ്പതിയിലെ ചികിത്സ
ലക്ഷ്യമിടുന്നത് ശരീര ഉപാപചയ പ്രവർത്തനങ്ങളുടെ സന്തുലിതാവസ്ഥയെയാണ്.
രോഗിയുടെ മൊത്തത്തിലുള്ള ശാരീരിക,
മാനസ്സിക, ജനിതകഘടകങ്ങളെക്കൂടി പരിഗണിച്ചുള്ള ഹോമിയോപ്പതി ചികിത്സ
കൊളസ്ട്രോൾ കുറയ്ക്കുന്നതിനൊപ്പം ഹൃദ്രോഗ (കോറോണറി ആർട്ടറി ഡിസീസ്)
സാധ്യതയും കുറയ്ക്കുന്നു.
ഹോമിയോപ്പതി ചികിത്സ ലക്ഷ്യമിടുന്നത്
അശാസ്ത്രീയവും കഠിനവുമായ കൊഴുപ്പു
നിയന്ത്രണവും ഔഷധപ്രയോഗവും നിമിത്തം രോഗിക്ക് പ്രധാന പോഷകങ്ങൾ ലഭിക്കാതെ
വരാം. ശരീരം ദരിദ്രഅവസ്ഥ വന്നാൽ ചോറും ഗോതമ്പും പോലും കൊഴുപ്പാക്കി മാറ്റാൻ
ശരീരം ശ്രമിക്കും. ഇത് ഹൃദ്രോഗസാധ്യത കൂട്ടും. ശരീരത്തിന്റെ ഈ ബാലൻസ്
തെറ്റാതെ സന്തുലിതാവസ്ഥ ഉണ്ടാക്കാനാണ് ഹോമിയോപ്പതിയുടെ ശ്രമം.
ഡോ. വി. സജീവ് അമ്പാടി സീനിയർ കൺസൾട്ടന്റ്, ഹോമിയോപ്പതിക് കാർഡിയോളജി വിഭാഗം,എഐഎച്ച്എംഎസ്
Thursday, August 18, 2016
CLUSTER TRAINING on 20/08/2016
അദ്ധ്യാപക പരിശീലനം
കോട്ടയം ഈസ്റ്റ് ബി.ആർ.സി.യുടെ അദ്ധ്യാപക പരിശീലനം 20 നു ശനിയാഴ്ച നടത്തപ്പെടും.
LP വിഭാഗം പുതുപ്പള്ളി സെൻറ് ജോർജ് ഗവ.വി.എച് എസ്സ് ലും
UP വിഭാഗം നാട്ടകം ഗവ.വി.എച് എസ്സ് ലും നടത്തപ്പെടും എന്ന് ബി.ആർ.സി.അറിയിച്ചു.
Wednesday, August 17, 2016
Students Health Programme<<< Press Here
Prematric Scholorship 2016-17<<< Press Here
Obc-Oec Prematric Scholiorship<<< Press Here
പുതിയതായി Bank IFSC ചേർക്കാനായി Bank IFSC ,
Bank Name , Branch Name എന്നിവ ചുവടെപ്പറയും
പ്രകാരമുള്ള Email Id-ൽ അയക്കേണ്ടതാണ്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഉള്ള
ജില്ലകള്‍ - bcddekm@gmail.com
തൃശ്ശൂര്‍ മുതല്‍ കാസറഗോഡ് വരെ ഉള്ള ജില്ലകള്‍ -
bcddkkd@gmail.com
Phone: Ernakulam - 0484 2429130, Kozhikode - 0495 2377786
Prematric Scholorship 2016-17<<< Press Here
Obc-Oec Prematric Scholiorship<<< Press Here
ഒ.ഇ.സി ലംപ്സം ഗ്രാന്‍റ് നിരക്ക് വര്‍ദ്ധിപ്പിച്ചു. LP -
Rs. 320/-, UP - Rs. 630/-, HS - Rs. 940/-
Bank Name , Branch Name എന്നിവ ചുവടെപ്പറയും
പ്രകാരമുള്ള Email Id-ൽ അയക്കേണ്ടതാണ്.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഉള്ള
ജില്ലകള്‍ - bcddekm@gmail.com
തൃശ്ശൂര്‍ മുതല്‍ കാസറഗോഡ് വരെ ഉള്ള ജില്ലകള്‍ -
bcddkkd@gmail.com
Phone: Ernakulam - 0484 2429130, Kozhikode - 0495 2377786
Saturday, August 13, 2016
Painting Competition on Energy Conservation-2016
K.SREEKUMAR
SR.MANAGER(HUMAN RESOURCES)
Ref: 1034/Painting/School/2016/ Date: 13.08.2016
Sub: Painting Competition on Energy Conservation-2016
Ref: Advertisement on School/State/National Level Painting Competition-2016
Sir/Madam,
As part of National Campaign to create awareness among the School Children on Energy Conservation, Ministry of Power (MOP)/Bureau of Energy Efficiency (BEE), Government of India has proposed to organize School/State level Painting Competition for the Students of IVth, Vth and VIth Standards in Category ‘A’ and students of VIIth, VIIIth and IXth standards in Category ‘B’. The MOP/BEE has entrusted this task for Kerala and Union Territory of Lakshadweep to NTPC Ltd., Rajiv Gandhi Combined Cycle Power Project, Kayamkulam and I have been nominated as the Nodal Officer for co-ordinating/organizing the event.
The Painting Competition at School level to be conducted on any day and the best two entries are to reach the Nodal Officer latest by 30th September 2016. In this regard, advertisements were released by BEE in the leading newspapers. Also, the Director of Public Instruction, Government of Kerala, Trivandrum vide letter No. M4/56643/16/DPI dated 08.08.2016 has advised all Dy.Directors(Education)/DEOs/AEOs to take up the matter with the concerned Principals/Headmaster/Headmistress of all schools under their jurisdiction to conduct the Painting Competition for Category ‘A’ and ‘B’ students(copy enclosed). I hope, you might have already received the instruction from the concerned DEO/AEO for conducting the Painting Competition.
A detailed Scheme for Painting Competition-2016 is also enclosed at Annexure-I for your reference please
We, therefore, request you to kindly arrange to organize the Painting Competition at your School level for IVth, Vth & VIth Standard students in Category ‘A’ and VIIth, VIIIth and IXth standard students in Category ‘B’ . After conducting the competition, kindly select two best paintings from each category and send them alongwith names of students participated in the enclosed Performa at Annexure-II to my address as mentioned in the Annexure-I so as to reach me on or before 30.09.2016.
Kindly note that the paintings not signed by the School Principal/Headmaster/Headmistress or sent directly by the student's parents will not be accepted. All participating students at school level painting competition will get a bilingual (Hindi & English) Certificate of Participation signed by School Principal/Headmaster and Director General, Bureau of Energy Efficiency, Ministry of Power, Government of India. Besides, name of schools who have recorded 100% participation in the will be included in the Painting Competition Booklet prepared by BEE.
I hope that your school will take active role in creating more awareness on Energy Conservation by participating maximum number of students in this event.
Thanking you,
Yours faithfully
(K. SREEKUMAR)
NODAL OFFICER
Thursday, August 11, 2016
Digital Signature - HMs Should attend at 2pm on 12-08-2016
DIGITAL SIGNATURE
എല്ലാ ഹെഡ്മാസ്റ്റർമാരും DIGITAL SIGNATURE ലഭിക്കുന്നതിനായി 12 -08 -2016 വെള്ളിയാഴ്ച 2 മണിക്ക് ആവശ്യമായ രേഖകളുമായി BRC യിൽ ഒത്തുചേരണമെന്ന് അറിയിക്കുന്നു.
* ആധാർ പകർപ്പ്
* പാൻ കാർഡിന്റെ പകർപ്പ്
* 2 പാസ്പോർട്ട് സൈസ് ഫോട്ടോ
* നീല മഷിയിൽ പൂരിപ്പിച്ച തെറ്റില്ലാത്ത അപേക്ഷ
* രെജിസ്‌ട്രേഷൻ ഫീസ്
എല്ലാ ഹെഡ്മാസ്റ്റർമാരും DIGITAL SIGNATURE ലഭിക്കുന്നതിനായി 12 -08 -2016 വെള്ളിയാഴ്ച 2 മണിക്ക് ആവശ്യമായ രേഖകളുമായി BRC യിൽ ഒത്തുചേരണമെന്ന് അറിയിക്കുന്നു.
* ആധാർ പകർപ്പ്
* പാൻ കാർഡിന്റെ പകർപ്പ്
* 2 പാസ്പോർട്ട് സൈസ് ഫോട്ടോ
* നീല മഷിയിൽ പൂരിപ്പിച്ച തെറ്റില്ലാത്ത അപേക്ഷ
* രെജിസ്‌ട്രേഷൻ ഫീസ്
Wednesday, August 10, 2016
CERTIFICATE MANAGER Version 1.5 (From MATHS BLOG)
CERTIFICATE MANAGER Version 1.5
>> Wednesday, July 13, 2016
കഴിഞ്ഞ
വര്‍ഷം പുറത്തിറക്കിയ CERTIFICATE MANAGER (Version 1.0) സ്‌ക്കൂളിലെ
ക്ലര്‍ക്കുമാരില്‍ പലരും ഉപയോഗിച്ചു നോക്കുകയും അത് പ്രയോജനപ്പെട്ടുവെന്ന്
ഞങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു. അന്ന് പുറത്തിറക്കിയ പ്രോഗ്രാമിന്റെ
പരിഷ്കരിച്ച പതിപ്പാണ് CERTIFICATE MANAGER (Version 1.5). ഒന്നു മുതല്‍
പത്താം തരം വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ, വിവിധ ആവശ്യങ്ങള്‍ക്കായി
നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമ്പൂര്‍ണ്ണ ഡാറ്റ ഉപയോഗിച്ച്
എളുപ്പത്തില്‍ നല്‍കുന്നതിനു വേണ്ടിയാണ് ഈ സോഫ്റ്റ് വെയര്‍
തയ്യാറാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചവരുടെ
നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പരിഷ്കരിച്ച പതിപ്പ്
തയ്യാറാക്കിയിട്ടുള്ളത്. പരിഷ്കരണങ്ങളില്‍ പ്രധാനപ്പെട്ടവ ചുവടെ
ചേര്‍ക്കുന്നു.
സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം
വിന്റോസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സൊഫ്റ്റ് വെയര്‍ ആണിത്. (Win XP, Win 7, Win 8). ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ Office 2000 മോ അതിനു മുകളിലുള്ള ഏതെങ്കിലും MS Office ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം, PDF റിപ്പോര്‍ട്ട് ലഭിക്കുന്നതിന് Adobe Reader ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം.
സോഫ്റ്റ് വെയര്‍ ഡൗണ്‍ ലോഡ് ചെയ്താല്‍ ലഭിക്കുന്ന സിപ്പ് ഫയല്‍ അണ്‍സിപ്പ് ചെയ്താല്‍ ലഭിക്കുന്ന ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന Certificate Manager 1.5 എന്ന ഐക്കണ്‍ ഡബ്ബിള്‍ ക്ലിക്ക് ചെയതാല്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജാലകത്തില്‍ User Name, Password എന്നിവ admin എന്ന് കൊടുത്താല്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.
സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിന്
സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ താഴെ നല്‍കിയക്രമത്തില്‍ ഒരു CSV ഫയലായി മാറ്റുക (സഹായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക). ശ്രദ്ധിക്കുക CSV ഫയലിലെ ക്രമം വളരെ പ്രധാനപ്പെട്ടതാണ്. ക്രമം തെറ്റിയാല്‍ തെറ്റായ വിവരങ്ങള്‍ ലഭിക്കുകയോ സോഫ്റ്റ് വെയര്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യാം. ക്രമം ചുവടെ ചേര്‍ക്കുന്നു.
ഇങിനെ നിര്‍മ്മിച്ച CSV കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. അതിനുശേഷം settings എന്ന മെനുവില്‍ നീന്നും ലഭിക്കുന്ന import window ഉപയോഗിച്ച് ഡാറ്റ import ചെയ്യാവുന്നതാണ്.
Settings എന്ന മെനുവില്‍ നീന്നും ലഭിക്കുന്ന Office settings window ഉപയോഗിച്ച് സ്ക്കൂള്‍ സംബന്ധിച്ച വിവരങ്ങള്‍ Edit ചെയ്ത മാറ്റാവുന്നതാണ്.
Class and Division എന്ന മെനു ഉപയോഗിച്ച് സമ്പൂര്‍ണ്ണ വിവരങ്ങള്‍ ക്ലാസ് അടിസ്ഥാനത്തില്‍ പരിശോധിക്കാവുന്നതാണ്.
Report എന്ന മെനുവില്‍ നിന്നും അഡ്മിഷന്‍ നമ്പറൊ പേരോ തിരഞ്ഞെടുത്ത് വിവിധ സാക്ഷ്യപത്രങ്ങള്‍ എടുക്കാവുന്നതാണ്.
Extract button ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന window വില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി extract print എടുക്കാവുന്നതാണ്.
അധിക വിവരങ്ങള്‍
- സ്ക്കൂളിലെ അഡ്മിഷന്‍ രജിസ്റ്റര്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന് ഈ സോഫ്റ്റ് വെയര്‍ പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ ഈ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തി സൂക്ഷിക്കുന്നതിനും അതുവഴി Admission Extract മുദ്ര പേപ്പറില്‍ പ്രിന്റ് ചെയ്ത് നല്‍കുന്നതിനും ആവശ്യമായ വിവരങ്ങള്‍ പെട്ടെന്ന് ലഭ്യമാക്കുന്നതിനും സഹായകരമാണ്. കുട്ടികളുടെ Bank Account സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനും, CWSN കുട്ടികളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താനുമുള്ള സൗകര്യം.
- സ്ക്കൂള്‍ അഡ്മിഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അപേക്ഷ ഫോം, ക്ലാസ് - ഡിവിഷന്‍ തിരിക്കാനും അതിനാവശ്യമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും, അഡ്മിഷന്‍ സംബന്ധിച്ച കണക്ക് (ലാംഗ്വേജ് തിരിച്ചുള്ളത്) അറിയാനും.
- കുട്ടികളുടെ ക്ലാസ് ഡിവിഷന്‍ തിരിച്ചുള്ള എണ്ണം
- Mark List ഉള്‍പ്പടെയുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ തായ്യാറാക്കുന്നതിന്.
- സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ import ചെയ്യുന്നതിനും Data പരിശൊധിക്കുന്നതിനും
- സോഫ്റ്റ് വെയറിലെ വിവരങ്ങല്‍ Backup ചെയ്തു സൂക്ഷിക്കുന്നതിനുള്ള സൗകര്യം
Name of Software | File |
---|---|
CERTIFICATE MANAGER Version 1.5 | Download |
സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം
വിന്റോസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സൊഫ്റ്റ് വെയര്‍ ആണിത്. (Win XP, Win 7, Win 8). ഉപയോഗിക്കുന്ന സിസ്റ്റത്തില്‍ Office 2000 മോ അതിനു മുകളിലുള്ള ഏതെങ്കിലും MS Office ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം, PDF റിപ്പോര്‍ട്ട് ലഭിക്കുന്നതിന് Adobe Reader ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാവണം.
സോഫ്റ്റ് വെയര്‍ ഡൗണ്‍ ലോഡ് ചെയ്താല്‍ ലഭിക്കുന്ന സിപ്പ് ഫയല്‍ അണ്‍സിപ്പ് ചെയ്താല്‍ ലഭിക്കുന്ന ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന Certificate Manager 1.5 എന്ന ഐക്കണ്‍ ഡബ്ബിള്‍ ക്ലിക്ക് ചെയതാല്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ലോഗിന്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ജാലകത്തില്‍ User Name, Password എന്നിവ admin എന്ന് കൊടുത്താല്‍ ലോഗിന്‍ ചെയ്യാവുന്നതാണ്.
സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ സോഫ്റ്റ് വെയറില്‍ ഉള്‍പ്പെടുത്തുന്നതിന്
സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ താഴെ നല്‍കിയക്രമത്തില്‍ ഒരു CSV ഫയലായി മാറ്റുക (സഹായത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക). ശ്രദ്ധിക്കുക CSV ഫയലിലെ ക്രമം വളരെ പ്രധാനപ്പെട്ടതാണ്. ക്രമം തെറ്റിയാല്‍ തെറ്റായ വിവരങ്ങള്‍ ലഭിക്കുകയോ സോഫ്റ്റ് വെയര്‍ ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യാം. ക്രമം ചുവടെ ചേര്‍ക്കുന്നു.
ഇങിനെ നിര്‍മ്മിച്ച CSV കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. അതിനുശേഷം settings എന്ന മെനുവില്‍ നീന്നും ലഭിക്കുന്ന import window ഉപയോഗിച്ച് ഡാറ്റ import ചെയ്യാവുന്നതാണ്.
Settings എന്ന മെനുവില്‍ നീന്നും ലഭിക്കുന്ന Office settings window ഉപയോഗിച്ച് സ്ക്കൂള്‍ സംബന്ധിച്ച വിവരങ്ങള്‍ Edit ചെയ്ത മാറ്റാവുന്നതാണ്.
Class and Division എന്ന മെനു ഉപയോഗിച്ച് സമ്പൂര്‍ണ്ണ വിവരങ്ങള്‍ ക്ലാസ് അടിസ്ഥാനത്തില്‍ പരിശോധിക്കാവുന്നതാണ്.
Report എന്ന മെനുവില്‍ നിന്നും അഡ്മിഷന്‍ നമ്പറൊ പേരോ തിരഞ്ഞെടുത്ത് വിവിധ സാക്ഷ്യപത്രങ്ങള്‍ എടുക്കാവുന്നതാണ്.
Extract button ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന window വില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി extract print എടുക്കാവുന്നതാണ്.
അധിക വിവരങ്ങള്‍
- സിസ്റ്റം Date format dd/mm/yyyy എന്നാണെന്ന് ഉറപ്പാക്കേണ്ടതാണ്.
- Import ചെയ്യുന്നതിനു മുമ്പായി CSV ഫയലിലെ UID കോളം format –നമ്പര്‍ ആക്കി മാറ്റേണ്ടതാണ്.
- Import ചെയ്യുന്നതിനു മുമ്പായി CSV ഫയലിലെ Date of Birth കോളം format cells>> custom എന്നത് സെലക്ട് ചെയ്ത് dd/MMM/yyyy എന്ന് ആക്കിമാറ്റുക.
- സമ്പൂര്‍ണ്ണയില്‍ നിന്നല്ലാതെ അഡ്മിഷന്‍ രജിസ്റ്ററിലെ വിവരങ്ങള്‍ Admission Register >> Add and Edit മെനു വഴി നേരിട്ട് നല്‍കാവുന്നതാണ്.
- സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ നഷ്ടപ്പെടതിരിക്കാന്‍ Backup Data Menu ഉപയോഗിച്ച് ഇടക്ക് Data Backup ചെയ്തു സൂക്ഷിക്കുന്നത് നന്നായിരിക്കും.
National Deworming Day in India: Why is it important?
Why it is important to observe National Deworming Day in India?
The
National Deworming Day is observed on February 10 by the Ministry of
Health and Family Welfare and its main objective is to deworm children
between the ages of (1-19) at schools and anganwadi centres. On
Wednesday, India attempts the world's largest deworming programme,
covering 27 crore children from 11 states and 1 union territory.
Necessity of deworming children:
Worm
infections can cause anemia, malnourishment, impaired mental and
physical development; and may cause a serious threat to children's
health, education, and productivity. According to a study, the infected
children cannot concentrate on their studies and they find very hard to
put up their daily activities.
Necessity of deworming program in India:
According
to WHO, India has the highest burden of Soil-Transmitted Helminths
(STH) in the world, with 220 million children aged 1-14 estimated to be
at risk of worm infections. Almost 7 in 10 children between 6 month and 5
years are anaemic, with even higher rates of anaemia in rural areas,
the 2006 National Family Health Survey reported.
Deworming Tablet and its side effects:
Children
at the age of (1-2) are given half a tablet of albendazole (400mg), and
above the age of 2 are given 1 full tablet of albendazole (400mg) to
chew.
Side effects:
Albendazole is very safe and
has very few side effects and it occurs with mild side effects like
nausea and diarrhea and pass quickly
Soil-Transmitted Helminths (STHs):
According
to WHO, Soil-Transmitted Helminths (STH) or Parasitic worms are among
the most common infections worldwide. It lives in human intestines and
consume nutrients meant for the human body. They produce thousands of
eggs each day, which are passed in faeces and spread to others in areas
used for public toilet.
National Deworming Day 2015: A brief review:
- In 2015, the Government of India launched phase 1 of the National Deworming Day and it was implemented in 10 states and 1 union territory; Assam, Bihar, Chhattisgarh, Haryana, Rajasthan, Karnataka, Madhya Pradesh, Maharashtra, Tamil Nadu, Tripura, and Dadra and Nagar Haveli.
- In this program, 89 million children were dewormed in 4.70 lakh schools and 3.67 lakh children in different anganwadi centres.
Expert's View on National Deworming Day:
Dr.
Munish Raizada, a board certified pediatrician from Chicago lauded the
efforts of Govt of India for launching a National Deworming Day (NDD) in
2015. He said even though India carries the highest burden of worm
infestation, a national combat program coupled with health education,
proper hygiene and precautions would result in drastic reduction in this
disease burden. Raizada cautioned, however, that the cycle of parasitic
infections cannot be broken with drugs alone. Proper hand washing and
sanitation play an important role in preventing such diseases.
Sunday, August 7, 2016
Friday, August 5, 2016
HM"s Conference
നാളെ ശനിയാഴ്ച പ്രവൃത്തിദിവസമാണ്.എല്ലാ വിദ്യാലയങ്ങളിലും അദ്ധ്യയനം ഉണ്ടായിരിക്കുന്നതാണ്.
ഓഗസ്ററ് 6 ഹിരോഷിമ ദിനം
ഓഗസ്ററ് 6 ഹിരോഷിമ ദിനം
2pmHMs' Forum Executive Committee
Subscribe to:
Posts (Atom)