Thursday, June 30, 2016

NEWS from AEO

 
1.Please submit monthly total  expenditure statement two copies and menu along with NMP June 2016 onwards.  Submit NMP before 2nd JULY 2016.No vouchers wanted.

2.The  Kerala  State Electricity Board has a project to install Solar Panels over school roof.
Schools having minimum 200  sq.metre concrete  that  roof area getting sunlight throughout the year may reply today itself.  (Contact No. 0481 2583095)
3.
sixthworkday16 <<<< Linkഅമർത്തൂ


Text Book Report -- Click Here

submit before 5pm today

Tuesday, June 28, 2016

GAIN PF

കടപ്പാട് - MATHS BLOG

Updated on 22.06.2016 at 11.30pm  : കോളേജ് വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, പൊതുവിദ്യാഭ്യാസം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, പഞ്ചായത്ത്, ക്യഷി, ഹോമിയോപതി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പി.എഫ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗവണ്‍മെന്റ് എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രൊവിഡന്റ് ഫണ്ട് (GAINPF) സംവിധാനം ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവായി. കേരളത്തിലെ പി.എഫ് സംവിധാനത്തിലൂടെയുള്ള ലോണെടുക്കല്‍ ഇനി മുതല്‍ ഗെയിന്‍ പി.എഫ് എന്ന കേന്ദ്രീകൃതസംവിധാനത്തിന്റെ ഭാഗമാകുകയാണ്. എയ്ഡഡ് സ്‌ക്കൂള്‍ ജീവനക്കാര്‍ക്ക് പണ്ട് പി.എഫ് ഓണ്‍ലൈനായി പരീക്ഷിക്കുന്നതിന് സംവിധാനമുണ്ടായിരുന്നില്ല. പുതിയ സംവിധാനം ആക്ടീവാകുന്നതോടെ എയ്ഡഡ് പ്രൈമറി, ഹൈസ്‌ക്കൂള്‍ അദ്ധ്യാപകര്‍ അടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും ഗെയിന്‍ പി.എഫിലൂടെ തങ്ങളുടെ പി.എഫ് അക്കൗണ്ട് പരിശോധിക്കാവുന്നതേയുള്ളു. ഇത്തരം ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏപ്രില്‍ ഒന്ന് മുതല്‍ ഗെയിന്‍ പി.എഫ് സംവിധാനത്തില്‍ മാത്രമെ കൈകാര്യം ചെയ്യാനാകു. ഈ സാഹചര്യത്തില്‍ ഗെയിന്‍ പി.എഫ് ഉപയോഗിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഒട്ടേറെ പേര്‍ ആവശ്യപ്പെട്ടിരുന്നു. അദ്ധ്യാപകര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ സഹായവുമായെത്തുന്ന എറണാകുളം ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ സാര്‍ ഇതേക്കുറിച്ച് സ്ക്രീന്‍ഷോട്ടുകളുടെ സഹായത്തോടെ ഒരു ലേഖനം തയ്യാറാക്കിയിരിക്കുന്നു. അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി അറിയിക്കുമല്ലോ.

ഗെയിന്‍ പി.എഫ് സൈറ്റില്‍ (http://gainpf.kerala.gov.inഒരു സ്കൂളിലെ പ്രധാനാദ്ധ്യാപകന്‍ ചെയ്യേണ്ടത്‌ എന്തെല്ലാം എന്ന് ആദ്യം നോക്കാം. സ്‌ക്കൂളിന്റെ സ്‌പാര്‍ക്ക്‌ കോഡ്‌ കണ്ടു പിടിക്കുക. സ്‌പാര്‍ക്കില്‍ ലോഗിന്‍ ചെയ്ത്, Administration/Code Master/ Office ല്‍ ചെന്ന് Department സെലക്ട് ചെയ്ത്, സ്കൂളിന്റെ സ്ഥലപ്പേരിലെ മൂന്നോ നാലോ ലെറ്റേഴ്സ് കൊടുത്തിട്ട്, ജില്ല സെലക്ട് ചെയ്യുക. Queriesല്‍ Office wise List ല്‍ Department, District, Treasury ഇവ സെലക്ട് ചെയ്ത് സ്കൂളിന്റെ സ്ഥലപേരിലെ മൂന്നോ നാലോ ലെറ്റേഴ്സ് കൊടുത്ത് search ചെയ്താലും സ്‌പാര്‍ക്ക്‌ കോഡ്‌ ലഭിക്കും. ഇത് എട്ടക്കമുള്ള ഒരു നമ്പര്‍ ആണ്. 

ഈ രീതിയില്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ Home, Settings, Reset Password എന്നീ മൂന്ന് വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേജാണ് കാണുന്നത്. Reset Password എന്നതിലൂടെ Password മാറ്റി പുതിയ പാസ് വേഡ് നല്‍കുക. 
ഇതില്‍ Settings എന്ന മെനുവില്‍ Set Menu ക്ലിക്ക്‌ ചെയ്‌താല്‍ നിലവില്‍ ഈ സ്‌ക്കൂളിലുള്ള പി.എഫ്‌ വരിക്കാരുടെ പേര്‌ ലിസ്റ്റ് ചെയ്യും. അതില്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര്‌ (ഹൈസ്‌ക്കൂളില്‍ ക്ലര്‍ക്കായാലും മതി) സെലക്ട്‌ ചെയ്‌ത്‌ Set Menu Management Menu എന്ന ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌ത്‌ പ്രധാനാദ്ധ്യാപകന്‌ / ക്ലര്‍ക്കിന് ഈ സ്കൂളിന്റെ ഗെയിന്‍ പി.എഫ്‌ വെബ്‌ സൈറ്റുമായി ബന്ധപ്പെട്ട മെനുകള്‍ മാനേജ്‌ ചെയ്യാനുള്ള അധികാരം നല്‍കണം.

സ്‌ക്കൂളിന്റെ പി.എ.ഒ ഐ ഡി യില്‍ ഇത്രയും കാര്യങ്ങളേ ചെയ്യേണ്ടതുള്ളൂ. പിന്നീട്‌ പ്രധാനാദ്ധ്യാപകന്‍ വിരമിക്കുകയോ ട്രാന്‍സ്‌ഫറായി പോവുകയോ ചെയ്‌താല്‍ മാത്രം മെനു മാനേജ്‌മെന്റ്‌ മെനു പുതിയ പ്രധാനാദ്ധ്യാപകന്റെ പേരില്‍ സെറ്റ്‌ ചെയ്യാന്‍ അതാത്‌ സ്‌ക്കൂളിന്റെ പി.എ.ഒ ഐ ഡി ല്‍ സൈറ്റ്‌ പ്രവേശിക്കേണ്ടതുള്ളൂ. 

അടുത്തതായി Menu Management Menu സെറ്റ്‌ ചെയ്‌തിരിക്കുന്ന സ്‌ക്കൂള്‍ പ്രധാനദ്ധ്യാപകന്റെ /ക്ലര്‍ക്കിന്റെ പെന്‍ നമ്പര്‍ User Name ആയും ജനന തീയതി പാസ്സ്‌ വേര്‍ഡ്‌ ആയും (സ്പാര്‍ക്കിലുള്ളതു പോലെ ഉദാ:12/05/1970) നല്കി സൈറ്റില്‍ പ്രവേശിക്കുക.

ഇവിടെ Menu Management(Office) എന്ന മെനു ക്ലിക്ക്‌ ചെയ്ത്, സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റെ പേര്‌ സെലക്ട്‌ ചെയ്യുക.
ഇതില്‍ Loan Processing, Scrutiny, Verification എന്നിവ (LP/UP സ്കൂള്‍ ആണെങ്കില്‍) സെലക്ട് ചെയ്യുക. ഹൈസ്‌ക്കൂള്‍ ആണെങ്കില്‍ ക്ലാര്‍ക്കിന്‌ Loan Processing, Scrutiny യും പ്രധാനാദ്ധ്യാപകന്‌ Loan Processing Verification മാത്രവും സെലക്ട് ചെയ്യുക. ഇവിടെ തന്നേ Entry ലെ Opening Balance,OB Loan, Verification ലെ Opening Balance,OB Loan, എന്നിവയും (പ്രധാനാദ്ധ്യാപകന്‌ ) ടിക്ക്‌ ചെയ്‌ത്‌ താഴെ ഭാഗത്തുള്ള Set Menu ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. 

ഇനി ഒരു ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി എങ്ങിനെ തയ്യാറാക്കാം എന്നു നോക്കാം. ഇതിനായി 2015-16 ക്രഡിറ്റ്‌ കാര്‍ഡ്‌ ലഭിക്കുന്നതുവരെ അപേക്ഷകന്‍ മാനുവലായി എഴുതി തയ്യാറാക്കി നല്‍കിയ അപേക്ഷ, അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ്‌, അനുബന്ധ രേഖകള്‍ എന്നിവ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ അതത്‌ ജില്ലകളിലെ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളിലുള്ള അസിസ്‌റ്റന്റ്‌ പ്രൊവിഡണ്ട്‌ ഫണ്ട്‌ ഓഫീസര്‍മാര്‍ക്ക്‌ നല്‍കണം. പകര്‍പ്പ്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ സൂക്ഷിക്കേണ്ടതുമാണ്‌. ഇപ്പോള്‍ Aided Schools മാത്രം ഇതിലൂടെ loan application submit ചെയ്താല്‍ മതി.

ഒരു പി എഫ്‌ വരിക്കാരന്‌ പി എഫ്‌ ലോണ്‍ അപേക്ഷ ഗെയിന്‍ പി എഫ്‌ സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‌ സമര്‍പ്പിക്കണമെങ്കില്‍ പ്രസ്‌തുത വരിക്കാരന്‍ എഴുതി തയ്യാറാക്കിയ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ്‌ നോക്കി അതിലെ വിവരങ്ങള്‍ പ്രധാനാദ്ധ്യാപകന്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ വരിക്കാരന്റെ പ്രൊവിഷണല്‍ ഓപ്പണിങ്ങ്‌ ബാലന്‍സ്‌ എന്‍ട്രി ചെയ്യുകയും അത്‌ വെരിഫൈ ചെയ്യുകയും തുടര്‍ന്ന്‌ ഒ.ബി ലോണ്‍ എന്‍ട്രി ചെയ്യുകയും ഒ ബി ലോണ്‍ വെരിഫൈ ചെയ്യുകയും വേണം. ഈ നാല്‌ സ്റ്റെപ്പുകളും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയതു തീര്‍ത്താല്‍ മാത്രമേ ഒരു പി എഫ്‌ വരിക്കാരന്‌ അവനവന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ പി എഫ്‌ ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. (2015-16 ക്രഡിറ്റ്‌ കാര്‍ഡ്‌ ലഭിക്കുന്നതുവരെ മാത്രമേ ഇതിന്റെ ആവശ്യം വരുന്നുള്ളൂ. )

ഇതിനായി ആദ്യം സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ പ്രധാനാദ്ധ്യാപകന്റെ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറക്കുക.തുടര്‍ന്ന്‌ Entry മെനുവിലെ Opening Balance ക്ലിക്ക്‌ ചെയ്യുക. ഇവിടെയുള്ള Add New എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത്, വരുന്ന വിന്‍ഡോയില്‍ ഇപ്പോള്‍ ലോണിന്‌ അപേക്ഷിക്കുന്ന അപേക്ഷകന്റെ പേര്‌ സെലക്ട്‌ ചെയ്‌ത ശേഷം ലാസ്റ്റ്‌ ക്രഡിറ്റ്‌ കാര്‍ഡ്‌ ഇയര്‍ 2014-15 ആക്കി അപേക്ഷകന്‍ നല്‍കിയ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റ്‌ നോക്കി 2014-15 വര്‍ഷത്തെ ക്രഡിറ്റ്‌ കാര്‍ഡ്‌ ബാലന്‍സ്‌, പ്രസ്‌തുത ക്രഡിറ്റ്‌ കാര്‍ഡിനു ശേഷം 2016 മാര്‍ച്ച്‌ 31 വരെയുള്ള Subscription Total, (01.04.2016 മുതലുള്ള പി എഫ്‌ തുകയുടെ വിവരങ്ങള്‍ സ്‌പാര്‍ക്കില്‍ നിന്നും ഗെയിന്‍ പി എഫ്‌ സൈറ്റിലേക്ക്‌ എത്തിച്ചേരും), Refund Total after last Credit Card, Withdrawal after last Credit Card Total, Arrears to be excluded from last Credit Card, Arrears to be included from last Credit Card എന്നിവ Entry ചെയ്‌ത ശേഷം Save ബട്ടണ്‍ ക്ലിക്ക്‌ ചെയ്യണം.

അവിടെ അപ്പോള്‍ Entry ചെയ്‌ത വിവരങ്ങള്‍ക്കനുസരിച്ച്‌ പ്രൊവിഷണല്‍ ഓപ്പണിങ്ങ്‌ ബാലന്‍സ്‌ (അനക്‌സര്‍ സ്റ്റേറ്റ്‌മെന്റിലെ ബാലന്‍സ്‌ തുക) വരുന്നതായി കാണാം. ഇനി ഇങ്ങനെ Entry ചെയ്യുന്ന പ്രൊവിഷണല്‍ ഓപ്പണിങ്ങ്‌ ബാലന്‍സ്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ Verification മെനുവിലെ Opening Balance ക്ലിക്ക്‌ ചെയ്‌ത്‌ സ്‌ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വെരിഫൈ ചെയ്യണം. സ്‌ക്കൂള്‍ രേഖകളുമായി ഒത്തു നോക്കി വെരിഫൈ ചെയ്യുമ്പോള്‍ അപാകത കണ്ടെത്തിയാല്‍ ഇവിടെ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‌ Reject ചെയ്യുവാനുള്ള സൗകര്യമുണ്ട്‌. ഇതിനായി താഴെ ഭാഗത്തുള്ള Verified ഓ Rejected ഓ ക്ലിക്ക്‌ ചെയ്‌ത്‌. താഴെ ഭാഗത്തുള്ള Verified ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക.
ഇനി Entry മെനുവിലെ O.B Loan ബട്ടണ്‍ ക്ലിക്ക്‌ ചെയ്യണം. ഇതില്‍ നിലവില്‍ റീഫണ്ട്‌ അടച്ചു വരുന്ന ടി.എ ലോണിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തണം. മുമ്പ്‌ ലോണ്‍ എടുത്തിരുന്നില്ലെങ്കിലും ഈ വിവരം രേഖപ്പെട്ടുത്തേണ്‍തതാണ്‌. ഇതിനാല്‍ എല്ലാ വരിക്കാര്‍ക്കും No Loan എന്ന്‌ രേഖപ്പെടുത്തി സീറോ ചേര്‍ത്ത്‌ സെറ്റ്‌ ചെയ്‌തു വെച്ചിട്ടുണ്ട്‌. ഇതില്‍ ഇപ്പോള്‍ ലോണിന്‌ അപേഷിക്കുന്ന വരിക്കാരന്റെ പേര്‌ സെലക്ട്‌ ചെയ്‌ത്‌ View ക്ലിക്ക ചെയ്‌ത്‌ നിലവില്‍ റീഫണ്ട്‌ അടച്ചു വരുന്ന ടി.എ ലോണ്‍ ഉണ്ടെങ്കില്‍ ആയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി സേവ്‌ ചെയ്യണം. 
ഇനി ഇങ്ങനെ Entry ചെയ്യുന്ന O.B Loanസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ Verification മെനുവിലെ O.B Loan ക്ലിക്ക്‌ ചെയ്‌ത്‌ സ്‌ക്കൂള്‍ രേഖകളുമായി ഒത്തുനോക്കി വെരിഫൈ ചെയ്യണം.
ഇങ്ങനെ Entry മെനുവിലെ Opening Balance , Verification മെനുവിലെ Opening Balance , Entry മെനുവിലെ O.B Loan, Verification മെനുവിലെ O.B Loan എന്നീ നാല്‌ സ്റ്റെപ്പുകള്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയ്‌തു തീര്‍ത്താല്‍ മാത്രമേ അപേക്ഷകന്‌ ഒരു പി എഫ്‌ വരിക്കാരന്‌ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന്‌ Temporary Loan Application, NRA Application, NRA conversion Application എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ലോണ്‍ അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കാന്‍ സാധിക്കുകയുള്ളൂ അല്ലെങ്കില്‍ Your Opening Balance is not entered. So you can not apply for New Temporary Advance, You can apply for Temporary Advance only after verification of Provisional OB, You can apply for Temporary Advance only after verification of OB Loan എന്ന മേസേജ്‌ കാണിക്കും.
ഈ രീതിയില്‍ നാല്‌ സ്റ്റെപ്പുകള്‍ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ ചെയ്‌തു തീര്‍ത്താല്‍ ഒരു പി എഫ്‌ വരിക്കാരന്‌ പെന്‍ നമ്പറും ജനനതീയതിയും വെച്ച്‌ സൈറ്റ്‌ തുറന്ന് Temporary Loan Application ക്ലിക്ക്‌ ചെയ്‌താല്‍ നേരത്തേ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‍ എന്‍ട്രി ചെയ്‌ത്‌ വെരിഫൈ ചെയ്‌ത Provisional Opening Balance പ്രകാരം ഈ അപേക്ഷകന് എത്ര Temporary Loan എലിജിബ്‌ള്‍ ആണെന്ന്‌ സ്‌ക്രീനില്‍ കാണിക്കും.

അതിന്‌ ചുവടെയുള്ള കോളത്തില്‍ Temporary Advance Requirements ല്‍ 1. Basic Pay, 2. Dearness Pay, 3. Amount of advance required, 5. Number of Instalments of recovery proposed, 6. Purpose for which is required, എന്നിവ ചേര്‍ക്കുക. താഴെയുള്ള Declarationല്‍ ടിക്ക്‌ ചെയതാല്‍ save ബട്ടണ്‍ Submit ബട്ടണ്‍ ആയി മാറും. വിവരങ്ങള്‍ പരിശോധിച്ച്‌ Submit ബട്ടണ്‍ ക്ലിക്ക്‌ ചെയ്യുക. 
ഇങ്ങനെ Submit ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താലുടനെ അപേക്ഷകന്‌ ലോണ്‍ അപേക്ഷ പ്രിന്റ്‌ ചെയ്യാനുള്ള ഓപ്‌ഷന്‍ വരും. അപേക്ഷകന്റെ ലോഗിനില്‍ Vie Application Status എന്ന് മെനുവില്‍ ക്ലിക്ക് ചെയ്താല്‍ Application , Edit ചെയ്യാനും പ്രിന്റെടുക്കാനും മറ്റുമുള്ള options കാണാം. 
അപേക്ഷകന്‍ ലോണ്‍ അപേക്ഷ പ്രിന്റ്‌ എടുത്ത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്‌ സമര്‍പ്പിക്കണം. 2015-16 ക്രഡിറ്റ്‌ കാര്‍ഡ്‌ തയ്യാറാവുന്നതു വരെ നിലവിലുള്ള രീതിയില്‍ അനക്‌സര്‍ സ്റ്റേറ്റ്‌മെന്റും അപേക്ഷയും അനുബന്ധ രേഖകളും എ.പി.എഫ്‌.ഒ ഓഫീസുകളില്‍ പ്രധാനാദ്ധ്യാപകന്‍ കവറിങ്ങ്‌ ലെറ്ററോടുകൂടി നേരിട്ട്‌ എത്തിക്കണം പി.എഫ്‌. ഷെഡ്യൂളുകള്‍ ട്രഷറിയില്‍ നിന്നും വിശദമായ പരിശോധന നടത്തി ഫൈനലൈസ്‌ ചെയ്‌താല്‍ മാത്രമേ സ്‌പാര്‍ക്കില്‍ നിന്നും 01.04.2016 ന്‌ ശേഷമുള്ള അതാത്‌ മാസത്തെ തുകകള്‍ ഗെയിന്‍ പി.എഫ്‌ സൈറ്റിലേക്ക്‌ എത്തിച്ചേരുകയുള്ളു. എന്നാല്‍ മാത്രമേ ഗെയിന്‍ പി.എഫ്‌ സൈറ്റിലൂടെ പി.എഫ്‌ ലോണ്‍ അപേക്ഷകള്‍ പാസാക്കി നല്‍കാന്‍ സാധിക്കുകയുള്ളു. ആയതിനാല്‍ വേഗത്തില്‍ ലോണ്‍ അപേക്ഷ തീര്‍പ്പു കല്‍പ്പിച്ചു ലഭിക്കാന്‍ അവസാന മാസത്തെ അടവ്‌ സ്റ്റേമെന്റില്‍ ചേര്‍ക്കാതെ അപേക്ഷിക്കുന്നതാണ്‌ ഉചിതം. അപേക്ഷകന്റെ ലോണ്‍ പാസ്സായി കഴിഞ്ഞാല്‍ ഇദ്ദേഹത്തിന്റെ ലോഗിനില്‍ Sanctioned എന്ന ഒരു മെസ്സേജ് പ്രത്യക്ഷപ്പെടും. ഇവിടുന്നു ലഭിക്കുന്ന Sanction Order ന്റെ printout ഉം SPARK ല്‍ നിന്നുള്ള ബില്ലും സഹിതം ട്രഷറിയില്‍ സമര്‍പ്പിക്കക.

2015-16 ക്രഡിറ്റ്‌ കാര്‍ഡ്‌ ലഭിച്ചു കഴിഞ്ഞാല്‍, കാര്യങ്ങള്‍ വളരെ എളുപ്പമാവും. അപേക്ഷകന്റെ ലോഗിനില്‍ Temporary Loan Application/ NRA Application എന്നത് സെലക്ട് ചെയ്യുമ്പോള്‍ തന്നേ Admissible Amount ഉള്‍പ്പടെ യുള്ള എല്ലാ വിവരങ്ങളും പ്രത്യക്ഷപ്പെടും. ഇവിടെ ആവശ്യമുള്ള Amount, Instalment Amount, No. Of Instalment തുടങ്ങിയ വിവരങ്ങള്‍ ചെര്‍ത്താല്‍ ഉടനെ Loan Application സബ്മിറ്റ് ചെയ്യാനാവും.

NB: കാര്യങ്ങള്‍ ചെയ്ത് പരിശീലിക്കണമെങ്കില്‍http://gainpf.kerala.gov.in/training/logingf എന്ന ട്രെയിനിംഗ് സൈറ്റ് ഉപയോഗിക്കുക.

ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട അപാകതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ അതാത്‌ ഓഫീസ്‌/ സ്‌ക്കൂളുകളുടെ പേരും സ്‌പാര്‍ക്ക്‌ കോഡും അതാത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്‌. എന്നാല്‍ മാത്രമേ അപാകതകള്‍ പെട്ടെന്ന്‌ പരിഹരിക്കാന്‍ സാധിക്കുകയുള്ളു. അതിനായി അപാകത സംബന്ധിച്ച വിവരങ്ങള്‍ മെയില്‍ അയക്കുന്നതോടൊപ്പം ഇതോടൊപ്പം അയക്കുന്ന ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ ഇ മെയിലായി അയച്ചു തരേണ്ടതുമാണ്‌. 

Circular about Gain PF Error Reporting
Gain PF - Instructions to HM
Gain PF - Notes to AEO/DEO
Gain PF Excel Proforma

ഗെയിന്‍ പി.എഫ്‌ സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത സ്‌ക്കൂളുകളുടേയും സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ്‌ നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ്‌ എക്‌സംഷന്‍ ഉള്ള കന്യാസ്‌ത്രീകള്‍ പ്രധാനാദ്ധ്യാപകരായ സ്‌ക്കൂളുകള്‍) മറ്റ്‌ പി.എഫ്‌ വരിക്കാരുടേയും വിവരങ്ങള്‍ ഇതോടൊപ്പം അയക്കുന്ന പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫയലായി തന്നെ കലക്‌ട്‌ ചെയ്‌ത്‌ ആയത്‌ ഇ മെയിലായി അയച്ചു തരേണ്ടതും ഇവിടെ ക്ലിക്ക്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഓണ്‍ലൈന്‍ പ്രൊഫോര്‍മയില്‍ 24.06.2016 നു മുമ്പായി ലഭിച്ച ഓരോ പ്രൊഫോര്‍മയിലേയും വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി സബ്‌മിറ്റ്‌ ചെയ്യേണ്ടതുമാണ്‌.

NOON MEAL PROGRAMME









Please see the attached files (Both Renewal and Fresh)in your inbox having details regarding IED Scholarship for the year 2015-16.Please check it carefully the Bank account details of the students belonging to your school and give a written reply stating the correctness of the details.Also write the required details of those students whose bank account details are missing in the written reply.

Monday, June 27, 2016

2015-16 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക

Replay From BCDD എറണാകുളം
2015-16 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ്
 2015-16 ലെ ഒ.ബി.സി പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുക കുട്ടികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു തുടങ്ങിയിട്ടില്ല. അനുവദിക്കപ്പെട്ട കുട്ടികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തുക. കൂടാതെ ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കാന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുക. ഒരു മാസത്തിനുള്ളില്‍ തുക വിതരണം ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Saturday, June 25, 2016

അറിയിപ്പുകൾ

പ്രൊഫസർ.ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ്
"Press Here"
6th working day strength & UID to sampoorna
(30-6-2016 നു മുൻപ് ചെയ്യണം)
"PRESS HERE"(അറിയിപ്പ്)
sixthworkday16<<< ലിങ്ക് 
ഉച്ചഭക്ഷണ പരിപാടി
CHILD CARE ALLOWANCE

അദ്ധ്യാപകർക്ക് ഇംഗ്ലീഷ് പരിശീലനം 

APPLICATION FOR APPOINTMENT FOR CRC CO-ORDINATOR / BRC TRAINOR
"PRESS HERE"

TEXT BOOK SUPPLY

TEXT BOOK SUPP
Page1
Page2
Page3
Page4

Friday, June 24, 2016

OEC GRANT

OEC ലംപ്സം ഗ്രാന്റ് സംബന്ധിച്ച് 
''PRESS HERE''
OBC/OEC scholarship.  <<< link

MESSAGE-ഇന്ന് 11 മുതൽ 3 മണി വരെ

ST വിഭാഗം കുട്ടികളുടെ ഗ്രാന്റ് വിതരണം ജൂൺ 24  നു DEO ഓഫീസിൽ രാവിലെ 11 മുതൽ 3 മണി വരെ നടത്തപ്പെടും. HMs സീൽ, അർഹരായ കുട്ടികളുടെ പേര് വിവരങ്ങൾ  ഫോം നം 1ൽ രേഖപ്പെടുത്തി HM ന്റെ അക്കൗണ്ട് ബുക്കിന്റെ പകർപ്പ് ,മെയിലിൽ തന്നിരിക്കുന്ന രസീത്  സഹിതം എത്തണം.(MAIL നോക്കുക)




Wednesday, June 22, 2016

മാങ്ങാനം CMS LPS ൽ പുസ്തക പ്രദർശനം

10 വർഷത്തെ ബാലരമ ഡൈജസ്റ്റ് പ്രദർശനവും പുസ്തകപ്രദർശനവും 
മാങ്ങാനം CMS LPS ൽ ഈ വർഷത്തെ വായനാവാരാചരണോത്തോടനു ബന്ധിച്ചു 2006 മുതൽ 2016 വരെയുള്ള ബാലരമ ഡൈജസ്റ്റിന്റെ മുഴുവൻ പ്രതികളും പ്രദർശിപ്പിക്കുന്ന പുസ്തക പ്രദർശനം ആരംഭിച്ചു.വരുന്ന മൂന്നു ദിനങ്ങൾ നീണ്ടുനിൽക്കുന്ന പ്രദർശനം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് കോട്ടയം ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു.
    22-6-2016 വെള്ളിയാഴ്ച 2 മണിക്ക് നടത്തപ്പെടുന്ന സമാപന പരിപാടിയുടെ ഉദ്ഘാടനം CMS SCHOOL  കോർപ്പറേറ്റ്  മാനേജർ ശ്രീ.T.J.മാത്യു IAS [Rtd.] നിർവ്വഹിക്കും.അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും പ്രദർശന നഗരിയിൽ സൗജന്യ പ്രവേശനം എല്ലായ്പ്പോഴും ഉണ്ടായിരിക്കും.

Saturday, June 18, 2016

VERY URGENT

പ്രധാന അറിയിപ്പുകൾ


Wednesday, June 8, 2016

Monday, June 6, 2016

Sixth Working Day Statistics on 08-06-2016 around 01:00PM.


Sir,

We have to submit Sixth Working Day statistics on 08-06-2016 around 01:00PM.
 So kindly bring the Sixth working day statistics hardcopy tomorrow itself(07-06-2016) .

Four files of Sixth working day statistics are attached here.Kindly fill all the 4 files.

Kindly fill all the details of the Main Files(2 files) which is in malayalam having the name School Performa 1
Kindly fill all the Performas  in the Provisional File(2 files) seeking details given below.

  1. All Communities
  2. Scheduled Caste
  3. Scheduled Tribe
  4. OBC
  5. Muslim
  6. Other Minority
Regards,
AEO Kottayam East

Saturday, June 4, 2016

നിര്യാതയായി -നാട്ടാശ്ശേരി ഗവ.യു.പി.സ്കൂൾ അദ്ധ്യാപിക എം.എസ്.അന്നമ്മ

നിര്യാതയായി 
വടവാതൂർ- നാട്ടാശ്ശേരി ഗവ.യു.പി.സ്കൂൾ അദ്ധ്യാപിക എം.എസ്.അന്നമ്മ (55) അന്തരിച്ചു.ജൂൺ  2 നു രാവിലെ 10 മണിക്ക് ഞാറയ്ക്കൽ കത്തോലിക്കാ പള്ളിയിൽ  സംസ്കാരം നടത്തപ്പെട്ടു.സ്കൂളിലും ഉപജില്ലാ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്ന ടീച്ചർ കുറച്ചുനാളായി ചികിത്സയിലായിരുന്നു.ടീച്ചറുടെ അകാല നിര്യാണത്തിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ മുഴുവൻ അദ്ധ്യാപകരുടെയും അനുശോചനം കുടുംബാംഗങ്ങളെ അറിയിക്കുന്നു.

Wednesday, June 1, 2016


എല്ലാവർക്കും ഒരു നല്ല അദ്ധ്യയന വർഷം ആശംസിക്കുന്നു 
നാളെ രാവിലെ  അസ്സംബ്ലിയിൽ Dengu Pledgeചൊല്ലണം. 
AEO യുടെ Mail  നോക്കുക.