Friday, November 22, 2013

10 ശതമാനം ഡി.എ. ജനവരിയിലെ ശമ്പളം മുതല്‍

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 10 ശതമാനം ക്ഷാമബത്ത നല്‍കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. അധ്യാപകരുള്‍പ്പെടെ അഞ്ചരലക്ഷം ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 2014 ജനവരിയിലെ ശമ്പളം മുതല്‍ ഇത് ലഭിക്കും. 2013 ജൂലായ് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ഡിസംബര്‍ 31വരെയുള്ള തുക പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കും. 10 ശതമാനം ക്ഷാമബത്ത കൂടി അനുവദിക്കുന്നതോടെ ഡി.എ. അടിസ്ഥാന ശമ്പളത്തിന്റെ 63 ശതമാനമാകും. പ്രതിമാസം 130 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതുമൂലം സര്‍ക്കാരിന് ഉണ്ടാവുക.

No comments: