കോട്ടയം ഈസ്റ്റ് ഉപജില്ലയെ കഴിഞ്ഞ ഏഴു വർഷം നയിച്ച ഉപജില്ലയിലെ എല്ലാവരുടെയും പ്രിയപ്പെട്ട എ ഇ ഓ
ഉന്നത പദവിയിലേക്ക്
സ്നേഹത്തോടെയും അഭിനന്ദനങ്ങളോടെയും കോട്ടയം ഈസ്റ്റ് ഹെഡ്മാസ്റ്റേഴ്‌സ് ഫോറം
കോട്ടയം ഈസ്റ്റ് ഉപജില്ലയെ കഴിഞ്ഞ ഏഴു വർഷം നയിച്ച ഉപജില്ലയിലെ എല്ലാവരുടെയും പ്രിയപ്പെട്ട എ ഇ ഓ
ഉന്നത പദവിയിലേക്ക്
സ്നേഹത്തോടെയും അഭിനന്ദനങ്ങളോടെയും കോട്ടയം ഈസ്റ്റ് ഹെഡ്മാസ്റ്റേഴ്‌സ് ഫോറം
കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവം
കോട്ടയം നഗരസഭാ കൗൺസിലർ ശ്രീമതി. ജയമോൾ ജോസഫ് ഉദ്‌ഘാടനം നിർവഹിച്ച ഈസ്റ്റ് ഉപജില്ലാ ശാസ്ത്രോത്സവം 18 നും 19 നും കോട്ടയം എം ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തപ്പെട്ടു. ഉപജില്ലയിലെ എൽ.പി.,യു.പി., ഹൈ സ്‌കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ ടി മേളയിൽ 2000 - ൽ പരം പ്രതിഭകൾ പങ്കെടുത്തു. എം ഡി സെമിനാരി ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ. ബിജു കെ തോമസ് ഉദ്‌ഘാടന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി.കെ.ശ്രീലത ടീച്ചർ, കോട്ടയം ഈസ്റ്റ്ബിപി സി ശ്രീ.കെ.എ.സലിം,
എം ഡി സെമിനാരി
ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വിത്സൺ ദാനിയേൽ, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ശ്രീ.ബെന്നി മാത്യു, പി.ടി.എ. പ്രസിഡന്റ് ശ്രീ.അനിൽ ടി.കുര്യൻ, പ്രോഗ്രാം കൺവീനർ ജേക്കബ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
2022 ൽ ( മാർച്ച്,ഏപ്രിൽ, മെയ് ) കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ നിന്നും വിരമിക്കുന്ന 17 പ്രഥമാധ്യാപകർക്കു ഹെഡ്മാസ്റ്റേഴ്‌സ് ഫോറം ഉചിതമായ യാത്രയയപ്പ് നൽകി. അന്നത്തെ ഗ്രൂപ്പ് ഫോട്ടോ ബ്ലോഗിൽ ഇതോടൊപ്പം പ്രസിദ്ധപ്പെടുത്തുന്നു.
സ്കൂൾ ശാസ്ത്രോത്സവം സ്കൂൾ എൻട്രി നടത്താനുള്ള schoolsasthrolsavam.in/2022 എന്ന സൈറ്റ് സജ്ജമാണ്. സ്കൂൾ സമ്പൂർണ്ണ ലോഗിൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത് സ്കൂൾ വിവരങ്ങൾ ചേർത്തതിന് ശേഷം എൻട്രി നടത്താവുന്നതാണ്