മലയാളദിനാഘോഷം നടത്തണം "Press Here"
അറിയിപ്പുകൾ
1.
31/10/2019 വൈകുന്നേരം വരെയുള്ള മത്സരഫലങ്ങൾ
2. കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ നടത്തപ്പെട്ടു.
കോട്ടയം ഈസ്റ്റ് ഉപജില്ലാ സ്‌കൂൾ കലോത്സവം ഒക്ടോബർ 28,29,30,31 തീയതികളിൽ കോട്ടയം എം ടി സെമിനാരി സെക്കണ്ടറി സ്‌കൂൾ, സെന്റ്.ജോസഫ്‌സ് കോൺവെന്റ് ഗേൾസ് ഹൈസ്‌കൂൾ, ഗുഡ് ഷെപ്പേഡ് എൽ.പി.സ്‌കൂൾ എന്നീ വിദ്യാലയങ്ങളിലായി നടത്തപ്പെട്ടു. ഈ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നും വന്നെത്തിയ എൽ.പി./ യു.പി./ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ കലാകാരന്മാരും കലാകാരികളുമായ കുട്ടികളാണ് ഈ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുത്തത്.
ശ്രീമതി.ഉഷാ ഗോവിന്ദ് (DEO,കോട്ടയം) സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്തു.
ശ്രീ.മനോജ് വി.പോൾ (പ്രോഗ്രാം കമ്മിറ്റി കൺവീനർ ) ഫലപ്രഖ്യാപനം നിർവ്വഹിക്കുന്നു.
3.ഇന്ന്....
മൂന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിലെ കുട്ടികളുടെ വിവിധ വിഷയങ്ങളിലെ പഠന പോരായ്മകൾ പരിഹരിക്കുന്നതിനായി നടത്തുന്ന ശ്രദ്ധ പരിപാടിയുടെ ഉപജില്ലാതല പരിശീലനത്തിൽ ഉപജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ പ്രഥമാധ്യാപകർ ശ്രദ്ധ കോഡിനേറ്റർമാർ, SMC/ PTA പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ശ്രീമതി.അജിതകുമാരി (ഡി ഡി ഇ കോട്ടയം ),ശ്രീമതി കെ.ശ്രീലത എ.ഇ.ഓ),ശ്രീ സാബു ഐസക് (DPO,SSA) എന്നിവർ ക്യാമ്പ് സന്ദർശിച്ചു . ഡയറ്റ് ഫാക്കൽറ്റി ശ്രീമതി.ശ്രീജ ടീച്ചർ ക്ലാസ് നയിച്ചു.