Wednesday, December 10, 2014

LP/UP TIME TABLE-2ND TERMINAL EXAMINATION
LP/UP TIME TABLE <<<< LINK

Saturday, December 6, 2014

അഭിനന്ദനങ്ങൾ ...!

Thursday, November 27, 2014

GPAIS Nomination form

Friday, November 21, 2014

Kalolsavam -Result

Sub district School Kalolsavam result<<<(LINK)
All schoolwise Point<<< (Link)
ജില്ലാ സ്കൂൾ കലോത്സവം ഡിസംബർ 1,2,3,4 തീയതികളിൽ നടത്തും. 


Thursday, November 6, 2014

CWSN കുട്ടികളുടെ  RENEWAL LIST നാളെ  തന്നെ AEO EAST OFFICE ൽ എത്തിക്കേണ്ടതാണ് 
 CWSN EXCEL WORK SHEET

Tuesday, November 4, 2014

ഈസ്റ്റ് ഉപജില്ലാ സ്കൂൾ കലോത്സവം 2014 നവംബർ 15,19,20,21 തീയതികളിൽ കോട്ടയം MTSHSS ൽ  നടത്തും.
വേദികൾ 
MTSHS ആഡിറ്റോറിയം
MTSHSS ആഡിറ്റോറിയം(HSS ടോപ്‌ )
MTSLPS ആഡിറ്റോറിയം
St.Joseph's CGHS ആഡിറ്റോറിയം
Good Shepherd LPS ആഡിറ്റോറിയം
സ്വാഗത സംഘ രൂപീകരണം 5-11-2014 ബുധൻ 11 മണി 
സ്ഥലം :MTSHS ആഡിറ്റോറിയം
ഹെഡ് മാസ്റ്റർമാരുടെ കൊണ്ഫരന്സ് 5/ 11/2014 ബുധനാഴ്ച രാവിലെ 10നു കോട്ടയം MTSHSS ഓടിറ്റൊരിയത്തിൽ നടത്ത്ഹപ്പെടും.തുടർന്ന് 11 നു കലാമേളയുടെ സ്വാഗത സംഘ രൂപീകരണം നടത്തും.
എല്ലാ സ്കൂളുകളും മേളയിലെ രജിസ്ട്രേഷൻ 5 / 1 1 / 2014 5 മണിക്കകം ലോക്ക് ചെയ്തിരിക്കണം 

Friday, October 31, 2014

schoolkalolsavam
User Guide  <<< ഇവിടെ അമര്ത്തി നിർദേശങ്ങൾ മനസിലാക്കുക.
OBCscholarship.itschool.gov.inസമയം നീട്ടി

Tuesday, October 28, 2014

ഇന്ന് പള്ളം ബുക്കാനൻ ഗേൾസ്‌ ഹൈസ്കൂളിൽ നടത്തിയ മത്സരങ്ങൾ.
1. ഗണിത ശാസ്ത്രമേള (ബുക്കാനൻ ഗേൾസ്‌ സ്കൂൾ )
റിസൾട്ട് Link <<
 
2. ശാസ്ത്ര മേള. (CMS Boys HS,പള്ളം)
റിസൾട്ട് 
 

Monday, October 27, 2014

കോട്ടയം ഈസ്റ്റ് ഉപജില്ലാ ശാസ്ത്രോൽസവം തുടങ്ങികോട്ടയം: ഈസ്റ്റ് ഉപജില്ലയുടെ ശാസ്ത്രോത്സവം ഇന്ന് പള്ളം ബുക്കാനൻ ഗേൾസ്‌ ഹൈ സ്കൂളിൽ ആരംഭിച്ചു. രാവിലെ 9.30 നു നടന്ന സമ്മേളനത്തിൽ കോട്ടയം മുനിസിപ്പൽ ചെയർമാൻ ശ്രീ.എം.പി.സന്തോഷ്‌ കുമാർ അടുത്ത രണ്ടു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു . 

ഇന്ന് നടത്തപ്പെടുന്ന മേളകൾ  . 
 പ്രവൃത്തിപരിചയ മേള - സ്ഥലം > ബുക്കാനൻ ഗേൾസ്‌ ഹൈസ്കൂൾ ,BILPS,CMS LPS
സോഷ്യൽ സയൻസ് മേള - സ്ഥലം > CMS HS  പള്ളം 
മത്സര ഫലങ്ങൾ(IT)
Result1
Result 2
Result 3
Result 4
result 5
Result 6
Result 7
Result 8
Result 9
Result 10
Result 11
Result 12
Result 13
Result 14
Result 15
Result 16
മത്സര ഫലങ്ങൾ(Social Science)
Result (Social Science)






Thursday, October 16, 2014

SUBDISTRICT SASTHROTHSAVAM ഒക്ടോബർ 27,28  
VENUE SCHOOLS: 
BIHS PALLOM
CMS HS PALLOM
BI TTI PALLOM
BI LPS PALLOM
CMS LPS PALLOM
REGISTRATION ON 24.10.2014
കലാമേള നവംബർ  15,19-21 . 
സ്കൂൾ തല മേളകൾ നേരത്തെ നടത്തി കുട്ടികളെ തയ്യാറാക്കി നിർത്തുക.മേളകളുടെ പണം അടക്കാത്ത സ്കൂളുകൾ Oct  6ന് അകം ഓഫീസിൽ അടയ്ക്കുക.
സ്കൂൾ ശാസ്ത്രോത്സവം 2014 
സ്കൂൾ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
1.താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു സൈറ്റിൽ പ്രവേശിക്കുക.
2.യൂസർ നെയ്മും പാസ്സ് വേർഡും ആയി സ്കൂൾ കോഡ് ഉപയോഗിക്കുക.
3.അവസാന തീയതി 15.10.2014
schoolsasthrolsavam.in/2014<<<<< ലിങ്ക്
School sasthrolsavam MANUAL <<<<< ലിങ്ക്

Monday, October 13, 2014

വ്യാജ admission കൾ സംബന്ധിച്ച് ...
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Bogus 1
Bogus2
Bogus3
Bogus4

Wednesday, October 1, 2014

ഗാന്ധി ജയന്തി - നിർദ്ദേശങ്ങൾ
Page1<<<(ലിങ്ക്)
Page2<<<(ലിങ്ക്)
Page3<<<(ലിങ്ക്)

Friday, September 19, 2014

വിദ്യാരംഗം - വിജ്ഞാനോത്സവം
പരിപാടികളുടെ വിശദവിവരങ്ങൾക്ക് 
താഴെയുള്ള ലിങ്ക് ക്ളിക്ക് ചെയ്യൂ ..
Notice <<< ലിങ്ക് 
Items for LP / UP / HS <<<< ലിങ്ക്

SCHOOL SPORTS 2014- ONLINE REGISTRATION

കേരള സ്കൂൾ സ്പോര്ട്സ് 2014- '15 
1.സ്കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
2.പാസ്‌വേർഡ്  ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതുക്കു.
ഇനി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ളിക്ക് ചെയ്ത് ....
Kerala School Sports ( Online Registration) <<click here(Link )
Athletics  <<<<click here(Link )
Age Group <<<<click here(Link )
Entry Form for Athletics  <<click here(Link )




Monday, September 1, 2014

പ്രധാനമന്ത്രി അദ്ധ്യാപകദിനത്തിലെ പ്രത്യേക പരിപാടിയിൽ  സ്കൂൾ കുട്ടികളെ അഭിസംബോധന ചെയ്യുന്നത് സംബന്ധിച്ച് -
Circular-1   <<<MHRD
Circular-2   <<<DEO Ktm
സംസ്ഥാന ശാസ്ത്രമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലയ്ക്ക്.....
ശാസ്ത്രമേള സ്വർണ്ണക്കപ്പ് <<<<<< ലിങ്ക്
ANNEXURE 1 
ANNEXURE 2 

ദേശീയ അദ്ധ്യാപക ദിനാഘോഷം (സംസ്ഥാനതലം) കോട്ടയത്ത്‌...
താഴെയുള്ള ലിങ്കിൽ ക്ളിക്ക് ചെയ്യൂ..

Wednesday, August 20, 2014

Saturday, August 16, 2014

Vol. 2 requirements are available to edit from 11/08/14 to 25/08/14
keralabooks.org (<<< Link) ഇവിടെ ക്ളിക്ക് ചെയ്യൂ.



Instructions                                        Skip... (Click Here to Go to the Next Page)




താഴെ തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക.

സ്കൂളിനെപ്പറ്റി നിങ്ങള്‍ നല്‍കിയിട്ടുള്ള അടിസ്ഥാന വിവരങ്ങള്‍ (സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പ്രധമാധ്യാപകന്റെ പേര്) ശരിയാണെന്ന് ഉറപ്പു വരുത്തുക. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുക.

സ്കൂള്‍ സൊസൈറ്റിയുടെ പേര് രേഖപ്പെടുത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.

ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിന് Textbook Indent ല്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങളുടെ ഒന്നും രണ്ടും വാല്യങ്ങളുടെ എണ്ണം അതിന്റെ നേര്‍ക്കുള്ള കോളങ്ങളില്‍ കൃത്യമായി നല്‍കുക.

നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം സബ്മിറ്റ് ചെയ്യുക.

ഇന്‍ഡന്റ് പ്രിന്റ്‌ ചെയ്യുവാനായി Textbook Print ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ സമര്‍പ്പിക്കുന്ന ഇന്‍ഡന്റുകളിലും മറ്റു വിവരങ്ങളിലും തെറ്റുകളില്ല എന്ന് ഉറപ്പു വരുത്തുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.

കൂടുതല്‍ സംശയ നിവാരണത്തിനായി താഴെ തന്നിട്ടുള്ള നമ്പരുകളില്‍ വിളിക്കുക.


999 54 11 786, 999 54 12 786, 999 54 13 786, 999 54 14 786
__________________________________________________ 




Read carefully the following directions


Update your School's profile page. Enter the active phone numbers of your society and society in charge.


Verify the details and submit.


Enter into the Textbook Indent page.


Correctly enter the required quantity of text books in the column provided.


After entering both volumes, recheck for correctness.


Then submit the indent.


Take the printout of your indent using the option provided.


Make sure that there is no false information in your submitted Indent. If there is any mistake, you may correct and again submit the Indent.


For more assistance contact us,



999 54 11 786, 999 54 12 786, 999 54 13 786, 999 54 14 786










Thursday, August 7, 2014

To All HMs

ഹെഡ് മാസ്റ്റർമാരുടെ ശ്രദ്ധയ്ക്ക് ....
* Last date for Minority Scholarship online data entry extended up to 25-08-2014 
Minority Prematric Scholarship<<<< LINK

1.Minority Schools

2.Minority_-Proforma
3.Basic Facilities in Schools -Letter
4.Basic Facilities 2014-15 Proforma
5.Most Backward Communities  
6.MBCF (2013-14) List

ഓണപ്പരീക്ഷ - ടൈം ടേബിൾ 
1.ഹൈ സ്കൂൾ >>> Time table
2.യു.പി.സ്കൂൾ >>> Time table
3.മുസ്ലിം സ്കൂൾ >>> Time table  

ഓഗസ്റ്റ് 15 നു എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാലയത്തിൽ എത്തുകയും സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി നടത്തുകയും ചെയ്യേണ്ടതാണ്.

ക്ലബ്ബ് പ്രവർത്തനങ്ങൾ കൃത്യമായും ചെയ്യുക,റിപ്പോർട്ടുകൾ AEO ൽ സമർപ്പിക്കുക 

Pre matric-Minority Data,Inspire Award Data എന്നിവ പൂർത്തിയാക്കുക.
NMP Bank statement - 1.8.2014 പ്രകാരം ഓഫീസിൽ സമർപ്പിക്കുക.
Format.....

1.Approved feed strength :
2.Arrear for 2013-14         :
3.Admissible amount June: 
4.Admissible amount July :
5. Cash in hand/Bank
       (as on 1.8.2014)         :
6.Arrear-Cooking Charge :

 

Tuesday, August 5, 2014

HM കോണ്‍ഫറൻസ്

HM കോണ്‍ഫറൻസ്
(പകരക്കാരെ നിയോഗിക്കരുത്.അവര്‍ക്ക് പ്രവേശനമില്ല..) 
തീയതി :07.08.2014 
സമയം: രാവിലെ 11 മണി  
സ്ഥലം: EAST BRC കോട്ടയം. 

SEBC കുട്ടികളുടെ എണ്ണം (Very Urgent )

താഴെ കൊടുത്തിരിക്കുന്ന PROFORMA യിൽ 2009-10 മുതൽ 2013-14 വരെയുള്ള SEBC കുട്ടികളുടെ എണ്ണം [ADMISSION &DROPOUT] രേഖപ്പെടുത്തി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.ഒപ്പമുള്ള ലിസ്റ്റ് ഇതിനായി പരിശോധിക്കാവുന്നതാണ്.
താഴെയുള്ള ലിങ്കുകൾ ക്ളിക്ക് ചെയ്യൂ..
Prforma for Number of students under SEBC
List of SEBC

Friday, August 1, 2014

ഏകദിന അദ്ധ്യാപക പരിശീലനം മാറ്റി വച്ചു

അറിയിപ്പ് 
കോട്ടയം ഈസ്റ്റ് ബി.ആർ.സി.യുടെ കീഴിലുള്ള
ഏകദിന ക്ളസ്റ്റർ പരിശീലനംഓഗസ്റ്റ് 16 നു (10am to 4pm)  വിവിധ സി.ആർ.സി. കളിലും വിജയപുരം&പുതുപ്പള്ളി CRC കൾ സംയുക്തമായി പുതുപ്പള്ളി ഗവ.എൽ.പി.സ്കൂളിലും നടത്തുമെന്നും യു.പി. അദ്ധ്യാപകരുടെ അറബി,സംസ്കൃതം വിഷയങ്ങൾഈസ്റ്റ്  BRC യി ലും മറ്റുള്ളവ  കഞ്ഞിക്കുഴി മൌണ്ട് കാർമൽ സ്കൂളിലും നടത്തുമെന്നും എല്ലാ അദ്ധ്യാപകരും ഈ പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും   ശ്രീമതി.ആശാലത (BPO) അറിയിച്ചു.

Wednesday, July 23, 2014

Submit your Return before July 31


http://incometaxindia.gov.in/download_all.asp <<<< Link
ഹൗസിങ്ങ് ലോണ്‍  ഉള്ളവർക്ക്  ഈ വർഷം   ഇ ഫയലിങ്ങ് നിർബന്ധമാണ്‌
Steps of 'e' filing (Video) 

Checklist of documents and pre-requisites

  • A copy of last year's tax return
  • Bank Statement
  • TDS certificates
  • Savings certificates/Deductions
  • Interest statement showing interest paid to you throughout the year.
  • Balance Sheet, P&L Account Statement and other Audit Reports wherever applicable.

Saturday, July 19, 2014

Download > INCOME TAX RETURN- (ITR-1)

...........................ITR-1 Download....................and ITR-V Download.................... ITR-1 Download....................and ITR-V Download................... ITR-1 Download..........

Wednesday, July 16, 2014

TEACHER TEXT രണ്ടാം അദ്ധ്യായവും ഇവിടെ ലഭിക്കും...

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ....
Teacher Text for STD 1-3-5-7

INSPIRE AWARD 2014

.......INSPIRE AWARD 2014.....................INSPIRE AWARD 2014.....................INSPIRE AWARD 2014..............INSPIRE AWARD 2014..............INSPIRE AWARD 2014.......

Thursday, July 10, 2014

STAFF FIXATION 2014-15

...........STAFF FIXATION 2014-15..........STAFF FIXATION 2014-15..........STAFF FIXATION 2014-15..........STAFF FIXATION 2014-15..........
ഇന്നിറങ്ങിയ പുതിയ സര്‍ക്കുലര്‍ (<<<CLICK HERE) കണ്ടില്ലേ..? ആറാം പ്രവൃത്തിദിന സൈറ്റില്‍ ഇനി പ്രിന്റെടുക്കാനായി പ്രഥമാധ്യാപകര്‍ കയറേണ്ടതില്ല. AEO/DEO തലത്തില്‍ പ്രിന്റുകളെടുത്ത് സ്കൂളുകള്‍ക്ക് നല്‍കും.
വിവിധജില്ലകള്‍ക്ക് ക്രമപ്പെടുത്തി നല്‍കിയ സമയക്രമം തെറ്റിച്ചതിനാല്‍ സെര്‍വ്വര്‍ജാം ഉണ്ടായതായ വിശദീകരണം.
.......UNECONOMIC SCHOOLS DETAILS.............UNECONOMIC SCHOOLS DETAILS.............UNECONOMIC SCHOOLS DETAILS......

Tuesday, July 8, 2014

HMs Conference

HM കോണ്‍ഫറൻസ്

HM കോണ്‍ഫറൻസ്
തീയതി :09.07.2014 
സമയം: 2 മണി  
സ്ഥലം: Town LPS കോട്ടയം. 

Monday, July 7, 2014

UID/EID Strength Report - സമ്പൂർണ്ണ

താഴെക്കൊടുത്തിരിക്കുന്ന ലിങ്ക്  ക്ളിക്ക് ചെയ്ത് നിർദ്ദേശങ്ങൾ വായിച്ചു മനസ്സിലാക്കി പ്രവർത്തിക്കുക.നൽകേണ്ട UID/EID Strength Report എ.ഇ.ഒ. -ൽ കൃത്യസമയത്തു തന്നെ നൽകുക.
Report via Sampoorna. How?When? (<<< Link)

Saturday, July 5, 2014

ഉച്ചഭക്ഷണ വിതരണം

ഉച്ചഭക്ഷണ വിതരണം ... നിർദ്ദേശങ്ങൾ
NMP Circular(<<<<ലിങ്ക്)

Monday, June 30, 2014

ഇന്ന് രാവിലെ ഐ ടി സ്കൂളിൽ -പ്രഥമാദ്ധ്യാപകർക്കായുള്ള പരിശീലനം

പ്രഥമാദ്ധ്യാപകർക്കായുള്ള പരിശീലനവും കോണ്‍ഫറണ്‍സും ഇന്ന് രാവിലെ ഐ ടി സ്കൂളിൽ നടത്തപ്പെട്ടു. 

ഫോറം സെക്രട്ടറി നന്ദി രേഖപ്പെടുത്തുന്നു.

SCHOOL EMPLOYEE DETAILS (Link below)

ക്ലീന്‍ കാമ്പസ് പ്രതിജ്ഞ (ജൂണ്‍ 30 ന് ചെയ്യുക)

Minority Prematric Scholarship (Click on Link)

അറിയിപ്പ്...

2013-14 ലെ ന്യൂനപക്ഷവിഭാഗം പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ഹാജരാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് യു.ഐ.ഡി., ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ 30.09.2013 നുള്ളില്‍ ചേര്‍ക്കേണ്ടതില്ലായെന്ന വിവരം എല്ലാ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും, സ്കൂളധികാരികളുടെയും, രക്ഷകര്‍ത്താക്കളുടെയും അറിവിനായി നല്‍കന്നു

Use this Link below..... 
Instructions <<<<<
 Application Form <<<<<
Minority Prematric Scholarship<<<

HM's Training

Remember...
HM's Training(East Sub district) @ IT School,

Sub:Minority Premetric Scholarship
Time 10.30am TODAY(30.06.2014).

Sunday, June 22, 2014

ഇന്നുതന്നെ

എല്ലാ Headmaster മാരും ഈ Monitoring tool ന്റെ കോപ്പി എടുക്കുക .....


https://drive.google.com/file/d/0B6xy3TRjKw1hMUV1dF9LNFh1Z1U/edit?usp=sharing

Thursday, June 19, 2014

താഴെക്കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യൂ..
6th Working day strength  
താഴത്തെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ....
Sixth Working Day 2014 Link <<<<<

നിര്‍ദ്ദേശങ്ങള്‍

1. 6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.

2. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്.

3. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.

4. UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.

4. UID പുതുതായി രേഖപ്പെടുത്തേണ്ടവര്‍ Sampoornaയിലാണ് enter ചെയ്യേണ്ടത്.

5. EID മാത്രം ഉള്ളവര്‍ Enter EID ലിങ്ക് ക്ലിക്ക് ചെയ്ത് enter ചെയ്യാവുന്നതാണ്.

Wednesday, June 18, 2014

വായനാദിനാചരണം

 താല്ക്കാലിക ഒഴിവിൽ നിയമനം നടത്തുമ്പോൾ ....???
Filling of Temporary Posts (ലിങ്ക്)

G.O(MS)No.92/2014/DPI Exemption for primary HM whose age over 50

മാത്സ് ബ്ളോഗിൽ നിന്നും ലഭിച്ചത്...

Merits of State Syllabus

മാത്സ് ബ്ളോഗിൽ നിന്നും ലഭിച്ചത്...

>> Sunday, June 1, 2014

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ മേന്മകള്‍ തിരിച്ചറിയാതെ, മുണ്ടുമുറുക്കിയുടുത്തും തങ്ങളുടെ അരുമകളെ മറ്റുസ്ട്രീമുകളിലേക്ക് അയക്കാനുള്ള രക്ഷിതാക്കളുടെ ത്വര, മറ്റെന്നത്തേക്കാളും വര്‍ദ്ധിച്ചിരിക്കുന്ന ഈ സമയത്ത്, ഇത്തരമൊരു ലേഖനത്തിന് വളരേയധികം പ്രസക്തിയുണ്ടെന്ന് മാത്‌സ് ബ്ലോഗ് ടീം മനസ്സിലാക്കുന്നു. ഇന്‍ബോക്സില്‍ ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ മികച്ച ലേഖനം,പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു തൊട്ടുമുമ്പെങ്കിലും, അധ്യാപകരുടേയും രക്ഷിതാക്കളുടേയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത്, ഒരു കടമയായും കരുതുകയാണ്. ചര്‍ച്ചകള്‍ സജീവമാകട്ടെ.

അടുത്തനാളില്‍ മലയോരമേഖലയിലെ ഒരു വീട്ടില്‍നിന്നുണ്ടായ ഒരനുഭവം.. 
അച്ഛനും അമ്മയും കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്നു. മൂന്നു സെന്റ് സ്ഥലത്തുള്ള വീടിന്റെ ഭിത്തികള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്ക്.. പക്ഷേ മക്കള്‍ രണ്ടുപേര്‍ പഠിക്കുന്നത് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍..! അന്വേഷിച്ചപ്പോള്‍ മറുപടി ഇങ്ങനെ.."ഞങ്ങള്‍ക്കു പഠിക്കാന്‍ സാധിച്ചില്ല.. അതുകൊണ്ട് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കുവാന്‍ ഞങ്ങള്‍ എന്തു ത്യാഗവും സഹിക്കും." അടുത്ത പ്രദേശത്തുതന്നെ നിലവാരമുള്ള സര്‍ക്കാര്‍ സ്കൂളും എയ്ഡഡ് സ്കൂളുമുള്ളപ്പോഴാണ് രക്ഷിതാക്കള്‍ ഇങ്ങനെ ചിന്തിച്ചതെന്നത് അത്ഭുതപ്പെടുത്തി. അതെ, സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന തെറ്റായ ധാരണ പൊതുജനങ്ങള്‍ക്കിടയില്‍ പടര്‍ന്നിരിക്കുന്നു.

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകള്‍ക്ക് അതിന്റേതായ മേന്മകളുണ്ട്, പോരായ്മകളുമുണ്ട്. അതുപോലെതന്നെയാണ് സംസ്ഥാന സിലബസും. എന്നാല്‍ അതിന്റെ പോരായ്മകളില്‍ ഊന്നിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് പൊതു സമൂഹത്തില്‍ നടക്കുന്നത് എന്നതിനാല്‍ യാഥാര്‍ത്ഥ്യങ്ങള്‍ പലരും തിരിച്ചറിയുന്നില്ല. സംസ്ഥാന സിലബസില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഡി.പി.ഇ.പി., മാറ്റങ്ങളെ പെട്ടെന്നുസ്വീകരിക്കുവാന്‍ മടികാട്ടാറുള്ള മലയാളി സമൂഹത്തിന് ഉള്‍ക്കൊള്ളാനായില്ല. ഒരാശയം കാണാതെ പഠിപ്പിക്കുന്ന പഴയ രീതിയ്ക്ക് പകരം പ്രവര്‍ത്തനങ്ങളിലൂടെ കുട്ടി മനസിലാക്കി പഠിക്കുക എന്ന ശരിയായ മനശാസ്ത്ര സമീപനമാണിത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞുമില്ല. പ്രവര്‍ത്തനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയുള്ള പഠന രീതിയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നുതാനും. ഇവ പരിഹരിച്ചുകൊണ്ട്, യു.പി. തലം വരെ എസ്.എസ്.എ. -യും ഉയര്‍ന്ന ക്ലാസുകളില്‍ ആര്‍.എം.എസ്.എ. പദ്ധതിയുമാണ് ഇപ്പോള്‍ നടപ്പിലായിരിക്കുന്നത്.

പാഠപുസ്തകങ്ങള്‍ക്ക് നിലവാരമില്ല എന്നതാണ് ഇപ്പോഴുള്ള പ്രധാന വിമര്‍ശനം. മുന്‍പു പറഞ്ഞതുപോലെ, കാണാതെ പഠിപ്പിക്കുന്ന രീതിക്കു പകരം, ചെയ്തുപഠിച്ച് ആ ആശയം കുട്ടികളുടെ മനസിലേയ്ക്ക് ആഴത്തില്‍ പതിപ്പിക്കുക എന്ന മനശാസ്ത്ര സമീപനത്തിലൂന്നിയാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു ആശയം പൂര്‍ണ്ണമാകണമെങ്കില്‍ കുട്ടിയുടെ പാഠപുസ്തകവും അധ്യാപകന്റെ ഹാന്‍ഡ് ബുക്കും ഒരുമിക്കണം. പ്രധാന ആശയത്തിലേയ്ക്കെത്തുവാനുള്ള സൂചനകള്‍, സംഭവങ്ങളായോ പരീക്ഷണ സൂചകങ്ങളായോ പാഠപുസ്തകത്തില്‍ നല്‍കിയിരിക്കും. ഇതിലൂടെ കുട്ടി ചിന്തിച്ച്, പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഉത്തരത്തിലേയ്ക്കെത്തുമ്പോള്‍, അധ്യാപകന്‍ ഹാന്‍ഡ് ബുക്കിന്റെ സഹായത്തോടെ നിര്‍ദ്ദേശങ്ങളും വിശദീകരണങ്ങളും നല്‍കുന്നു. അങ്ങനെ കാണാതെ പഠനം എന്ന പഴയ രീതിയ്ക്ക് പകരം മനസിലാക്കിയുള്ള ശരിയായ പഠനം നടക്കുന്നു.
പക്ഷേ ഇവിടെ സംഭവിച്ച പരാജയം, നേരിട്ട് പൂര്‍ണ്ണമായ ആശയങ്ങള്‍ നല്‍കാത്ത പാഠപുസ്തകങ്ങള്‍ രക്ഷിതാക്കളില്‍ ആശങ്ക ജനിപ്പിച്ചു എന്നതാണ്. 'ഇന്നൊന്നും പഠിക്കാനില്ല' എന്നു പറയുന്ന കുട്ടിയെ വിദ്യാഭ്യാസമുള്ള രക്ഷിതാക്കള്‍ക്കുപോലും പാഠപുസ്തകം മാത്രമുപയോഗിച്ച് വീട്ടിലിരുത്തി പഠിപ്പിക്കുവാന്‍ സാധിക്കാത്ത അവസ്ഥ വന്നിരുന്നു.  
ഈ വര്‍ഷംമുതല്‍ മാറി വരുന്ന പുതിയ പുസ്തകങ്ങള്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. കൂടുതല്‍ ഉള്ളടക്കവും വിശദീകരണങ്ങളും നിര്‍വ്വചനങ്ങളും ഐ.റ്റി. സാധ്യതകളും തരുന്ന പുതിയ പാഠപുസ്തകങ്ങള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണ്.
പുതിയ ഗ്രേഡിംഗ് രീതികളും അതിനനുസരിച്ചുള്ള ചോദ്യങ്ങളുമാണ് തെറ്റിധരിക്കപ്പെട്ട മറ്റ് രണ്ട് കാര്യങ്ങള്‍. സംസ്ഥാന സിലബസില്‍ ഗ്രേഡിംഗ് വന്നപ്പോള്‍ അതിനെ കണ്ണടച്ച് എതിര്‍ത്തവര്‍ക്ക് സി.ബി.എസ്.ഇ. -യും ഗ്രേഡിംഗ് രീതി തുടങ്ങിയപ്പോളാണ് അതില്‍ വിശ്വാസം വന്നതെന്നുതോന്നുന്നു. ഗ്രേഡിംഗില്‍ കുട്ടികളെ സമഗ്രമായി വിലയിരുത്തുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് പകരം നിശ്ചിത പോയിന്റുകള്‍ കിട്ടുന്ന കുട്ടികള്‍ക്ക് ഒരേ ഗ്രേഡ് നല്‍കുന്ന രീതി അവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുവാന്‍ ഉപകരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. 
കുട്ടിയുടെ പഠന നിലവാരത്തോടൊപ്പം അവന്റെ സാമൂഹിക-വൈകാരിക മേഖലകളും മറ്റുകഴിവുകളും വിലയിരുത്തി അവയെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാന സിലബസിലുള്ള ഗ്രേഡിംഗ് രീതി.

പാഠപുസ്തകങ്ങളും ഇതിനനുസരിച്ചാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. പണ്ട്, ഭാഷാ വിഷയങ്ങള്‍ പഠിക്കുവാന്‍ നോവലുകളും കഥകളും കാണാതെ പഠിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്ന രീതിയാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പഠിച്ചിട്ടും ഒരു വാക്കുപോലും ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ സാധിക്കാത്ത നിരവധിയാളുകളെ ഈ പഠന രീതി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ന് പുസ്തകങ്ങളിലെ നോവലുകളും കഥകളുമൊക്കെ, ഭാഷാ പ്രയോഗങ്ങളും ഗ്രാമറും മനസിലാക്കുവാനുള്ള ഉപാധികള്‍ മാത്രമാണ്. കുട്ടികള്‍ അവ കാണാതെ പഠിച്ചിട്ടുണ്ടോ എന്നല്ല മറിച്ച് പുതിയൊരു സന്ദര്‍ഭത്തില്‍ പ്രയോഗിക്കുവാന്‍ പഠിച്ചിട്ടുണ്ടോ എന്നാണ് പരീക്ഷയില്‍ പരിശോധിക്കുന്നത്.

ശാസ്ത്രവിഷയങ്ങളിലും ഇതേ മാറ്റം വന്നിരിക്കുന്നു. ജീവിതത്തിലെ പരിചിത സന്ദര്‍ഭങ്ങളുമായി ബന്ധിപ്പിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് കുട്ടികള്‍ ഇന്ന് ശാസ്ത്രവിഷയങ്ങള്‍ പഠിക്കുന്നത്. കോളേജുകളിലെ സയന്‍സ് ലാബില്‍ ജന്തുകോശവും സസ്യകോശവും പഠിച്ചിരുന്ന കാലം മാറി. ഇന്ന് അഞ്ചാം ക്ലാസിലെ കുട്ടികള്‍ മൈക്രോസ്കോപ്പുപയോഗിച്ച് ഇത് ചെയ്തുപഠിക്കുന്നു. ചോദ്യ രീതികളിലും അതിനനുസരിച്ച് മാറ്റം വന്നുകഴിഞ്ഞു. കടല്‍ ജലം ശുദ്ധീകരിക്കുന്ന രീതി ശാസ്ത്രലാബില്‍ പരീക്ഷണം നടത്തി കുട്ടി പഠിക്കുന്നു. എന്നാല്‍ പരീക്ഷയ്ക്ക് , 'ഗള്‍ഫ് നാടുകളില്‍ ശുദ്ധജലമെങ്ങനെ ഉണ്ടാക്കും..', എന്ന രീതിയിലായിരിക്കും ചോദ്യം വരുക. താന്‍ പഠിച്ച ഏതു പാഠഭാഗവുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യമെന്നു ചിന്തിച്ചു മനസിലാക്കുന്ന കുട്ടി, തുടര്‍ന്ന് ആ ഭാഗം നിര്‍വ്വചനങ്ങളും ചിത്രങ്ങളും സഹിതം വിശദീകരിക്കണം. കുട്ടികളുടെ എല്ലാ ശേഷികളെയും വിലയിരുത്തുന്ന ഇത്തരം ചോദ്യ രീതികളെയാണ്, പാഠപുസ്തകത്തില്‍ പഠിക്കുന്നതല്ല പരീക്ഷയ്ക്കു വരുന്നതെന്നുപറഞ്ഞ് പരിഹസിക്കുന്നത്.
ചുരുക്കത്തില്‍ ചിലര്‍ ധരിച്ചിരിക്കുന്നതുപോലെ മണ്ടന്‍മാര്‍ക്കുള്ളതല്ല സംസ്ഥാന സിലബസ്. ഇവിടെ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കണമെങ്കില്‍ ശരാശരിയിലും ഉയര്‍ന്ന ബൗദ്ധിക നിലവാരം ആവശ്യമാണ്. എട്ടാം ക്ലാസ് വരെ എല്ലാവര്‍ക്കും ക്ലാസ് കയറ്റം നല്‍കുന്നതും എസ്.എസ്.എല്‍.സി. പരീക്ഷയില്‍ പരമാവധി കുട്ടികളെ ജയിപ്പിക്കുന്നതും ചില തെറ്റിധാരണകള്‍ വരുത്തിയിട്ടുണ്ട്. ചില വിഷയങ്ങളില്‍ പുറകിലാണെന്ന കാരണത്താല്‍ മണ്ടന്‍മാരെന്ന് മുദ്രകുത്തപ്പെട്ടവര്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞരായതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെ, പിന്നീടാണെങ്കിലും പരിശ്രമങ്ങളിലൂടെ ഉയര്‍ന്നുപോകുവാനുള്ള അടിസ്ഥാന യോഗ്യത കുട്ടികളുടെ എല്ലാ കഴിവുകളും പരിഗണിച്ച് നാം നല്‍കേണ്ടിയിരിക്കുന്നു. എസ്.എസ്.എല്‍.സി.-യ്ക്ക് ജയിക്കാന്‍ എളുപ്പമാണെങ്കിലും ഉയര്‍ന്ന ഗ്രേഡുകള്‍ കരസ്ഥമാക്കണമെങ്കില്‍ കഠിന പരിശ്രമം ആവശ്യമാണ് എന്നകാര്യവും ശ്രദ്ധിക്കേണ്ടതാണ്.
പ്രവേശനപരീക്ഷകളില്‍ മുന്നിലെത്തണമെങ്കില്‍ മറ്റ് സിലബസുകള്‍ പഠിച്ചേതീരൂ എന്നതാണ് തെറ്റായ മറ്റൊരു ധാരണ. 
ബൗദ്ധികമായും ഭൗതികമായും ഉയര്‍ന്ന നിലയിലുള്ള കുട്ടികള്‍ ഇപ്പോള്‍ കൂടുതലായും അത്തരം സിലബസുകളില്‍ പഠിക്കുന്നതിനാല്‍ പരീക്ഷകളില്‍ അവര്‍ മുന്നിലെത്തുന്നത് സ്വാഭാവികം മാത്രം.  
ഇത്തവണ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ ആയിരം റാങ്കുകള്‍ പരിശോധിച്ചാല്‍ അതില്‍ സ്റ്റേറ്റ് സിലബസുകാര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തി എന്നകാര്യവും ശ്രദ്ധേയമാണ്.
സ്റ്റേറ്റ് സിലബസില്‍, സാമൂഹികമായും സാമ്പത്തികമായും വിവിധ തലങ്ങളില്‍ നില്‍ക്കുന്ന കുട്ടികള്‍ ഒരുമിച്ചു പഠിക്കുമ്പോള്‍ സ്കൂളിനുപുറത്തുള്ള സമൂഹത്തിന്റെ ഒരു പരിഛേദം കുട്ടിയ്ക്ക് അനുഭവവേദ്യമാകുന്നു. ഈ നേരനുഭവങ്ങളാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നത്.

ഗവണ്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നല്‍കുന്ന സൗജന്യങ്ങളെക്കുറിച്ചും പലര്‍ക്കും ശരിയായ ധാരണയില്ല. എട്ടാം ക്ലാസ് വരെ പാഠപുസ്തകങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമാണ്. ഗവണ്‍മെന്റ് / എയ്ഡഡ് സ്കൂളുകളില്‍ അഡ്മിഷന്‍ ഫീസുകള്‍ ഒന്നുമില്ല. യൂണീഫോം ഒഴികെ സ്കൂളില്‍ ഒരു വര്‍ഷം വേണ്ടിവരുന്ന ചെലവുകള്‍ എല്ലാം കൂട്ടിനോക്കിയാലും അഞ്ഞൂറു രൂപയില്‍ കൂടാറില്ല. വിവിധ വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പുകളും നിരവധി. ഐ.റ്റി. @ സ്കൂള്‍ നേതൃത്വം നല്‍കുന്ന കംപ്യൂട്ടര്‍ പരിശീലനവും ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു. പതിനായിരക്കണക്കിന് രൂപ ഫീസ് നല്‍കി പഠിക്കേണ്ട ഐ.റ്റി. പാഠങ്ങളാണ് പത്താം ക്ലാസ് വരെയുള്ള ഐ.റ്റി. പുസ്തകങ്ങളിലൂടെ കുട്ടികള്‍ പഠിച്ചുകഴിയുന്നത്.
നിവൃത്തിയില്ലാത്ത കുട്ടികള്‍ക്കു മാത്രമല്ല മറിച്ച് സ്കൂളിലെത്തുന്ന എല്ലാ കുട്ടികള്‍ക്കും പോഷകസമൃദ്ധമായ ഉച്ചക്ഷണം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി, കുട്ടികളുടെ സമഗ്ര വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുവാന്‍ കലോത്സവങ്ങള്‍, ശാസ്ത്രോത്സവങ്ങള്‍, വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍, പരിശീലന പരിപാടികള്‍, മത്സരങ്ങള്‍ തുടങ്ങിയവകൂടാതെ സ്കൂളുകള്‍ സ്വന്തം നിലയില്‍ കുട്ടികള്‍ക്കായി നടത്തുന്ന വ്യത്യസ്തവും നൂതനവുമായ നിരവധി പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുമുണ്ട്. സൗജന്യമായി ലഭിക്കുന്നതിന് എന്തൊക്കെയോ കുറവുകളുണ്ടാകാം എന്ന മലയാളികളുടെ പൊതുധാരണയും അവരെ സംസ്ഥാന സിലബസില്‍നിന്ന് അകറ്റിയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ഒരിക്കല്‍കൂടി പറയട്ടെ.. ഏതു സിലബസിനും അതിന്റേതായ മേന്മകളുമുണ്ട്, പോരായ്മകളുമുണ്ട്. എന്നാല്‍ സംസ്ഥാന സിലബസിന്റെ പോരായ്മകള്‍ വാര്‍ത്തകളാകുകയും മേന്മകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയും ചെയ്യുന്നു എന്നതിലാണ് സങ്കടം.

Tuesday, June 17, 2014

Data Collection

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2014 ജൂണ്‍ ഒന്നാം തീയതി സ്ക്കൂളുകളിലുള്ള ജീവനക്കാരുടെയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിവരങ്ങള്‍ ഐടി അറ്റ് സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള വെബ്സൈറ്റിലേക്കാണ് നല്‍കേണ്ടത്. 2014 ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്ക്കൂളുകളിലുള്ള നിയമനാംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18. ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു
ഈ ലിങ്ക് ഉപയോഗിക്കൂ...
Data Collection of School Employees

Thursday, June 5, 2014

Transfer_Primary HM Kottayam

ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ....
Primary HM Transfer

(Primary HM)Kottayam

Wednesday, May 28, 2014

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്ത് ശതമാനം ക്ഷാമബത്ത

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പത്തുശതമാനം ക്ഷാമബത്ത അനുവദിച്ചു. ധനവകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ജനവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ടാവും. ജൂണ്‍മാസത്തെ ശമ്പളത്തോടൊപ്പം അധികതുക ലഭിക്കും. 138.30 കോടിയുടെ അധിക ബാധ്യത ഇതുമൂലം സര്‍ക്കാരിനുണ്ടാവും.

Thursday, May 15, 2014

പ്രഥമാദ്ധ്യാപകർക്ക് ഐടി സ്കൂളിൽ കോഴ്സ്

പ്രഥമാദ്ധ്യാപകർക്കായി സംപൂർണയുമായി ബന്ധപ്പെട്ട ഒരു പരിശീലന പരിപാടി ഇന്ന് രാവിലെ ഐടി സ്കൂളിൽ നടത്തപ്പെട്ടു.ഉപജില്ലയിലെ പ്രഥമാദ്ധ്യാപകർക്ക് ഈ കോഴ്സ് വളരെ പ്രയോജനകരമായിരുന്നു.

  ശ്രീ.എ .കെ.ദാമോദരൻ(എ ഇ ഓ) സംസാരിക്കുന്നു.

പ്രഥമാദ്ധ്യാപകർ പഠനത്തിൽ

Friday, May 2, 2014

School Code Unification

 School Code Unification Links
Click here>>>
udise

sampoorna

Tuesday, March 4, 2014

Staff Details in Schools നിര്‍ദ്ദേശങ്ങള്‍ >> Visit it@school

Staff Details in Schools


STAFF DETAILS <<<<<<<< ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ

നിര്‍ദ്ദേശങ്ങള്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ എണ്ണം, വിദ്യാലയം ആരംഭിച്ച വര്‍ഷം, വിദ്യാലയത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന നൂണ്‍ ഫീഡിംഗ് കമ്മിറ്റി നിയമിച്ച പാചകക്കാര്‍ എന്നിവരുടെ വിശദാംശങ്ങള്‍ അടിയന്തിരമായി ശേഖരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
  • സമ്പൂര്‍ണ്ണയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് സ്കൂളുകള്‍ ഉപയോഗിക്കുന്ന യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് വിശദാംശങ്ങള്‍ 2014 മാര്‍ച്ച് 5-നു മുമ്പായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • 2013 ഡിസംബര്‍ 31-ന് സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.
  • എയിഡഡ് സ്കൂളുകള്‍ നിയമന അംഗീകാരം ലഭിച്ച ജീവനക്കാരുടെ എണ്ണം മാത്രമാണ് ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടത്.

Tuesday, February 11, 2014

ടെക്സ്റ്റ്‌ ബുക്ക് ഇന്റെന്റ് സമർപ്പിക്കുക .
TEXT BOOK INDENT 2014-15 < < < ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
താഴെ തന്നിരിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക.
സ്കൂളിനെപ്പറ്റി നിങ്ങള്‍ നല്‍കിയിട്ടുള്ളഅടിസ്ഥാന വിവരങ്ങള്‍ (സ്കൂളിന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, പ്രധമാധ്യാപകന്റെ പേര്) ശരിയാണെന്ന് ഉറപ്പു വരുത്തുക. ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുക. 
സ്കൂള്‍ സൊസൈറ്റിയുടെ പേര് രേഖപ്പെടുത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.
ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നതിന് Textbook Indent ല്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ സ്കൂളിലേക്ക് ആവശ്യമായ പുസ്തകങ്ങളുടെ ഒന്നും രണ്ടും വാല്യങ്ങളുടെ എണ്ണം അതിന്റെ നേര്‍ക്കുള്ള കോളങ്ങളില്‍ കൃത്യമായി നല്‍കുക.
നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം സബ്മിറ്റ് ചെയ്യുക.
ഇന്‍ഡന്റ് പ്രിന്റ്‌ ചെയ്യുവാനായി Textbook Print ക്ലിക്ക് ചെയ്യുക.
നിങ്ങള്‍ സമര്‍പ്പിക്കുന്ന ഇന്‍ഡന്റുകളിലും മറ്റു വിവരങ്ങളിലും തെറ്റുകളില്ല എന്ന് ഉറപ്പു വരുത്തുക. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി വീണ്ടും സബ്മിറ്റ് ചെയ്യാവുന്നതാണ്.
കൂടുതല്‍ സംശയ നിവാരണത്തിനായി താഴെ തന്നിട്ടുള്ള നമ്പരുകളില്‍ വിളിക്കുക.
999 54 11 786, 999 54 12 786, 999 54 13 786, 999 54 14 786



Wednesday, January 29, 2014

OBC Prematric Scholarship Registration (2013-14)

OBC Prematric Registration <<<ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
Data Entry <<<മാർഗ്ഗനിർദ്ദേശങ്ങൾ